18
MAR 2021
THURSDAY
1 GBP =107.13 INR
1 USD =85.83 INR
1 EUR =88.83 INR
breaking news : യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു: സൈബര്‍ പൊലീസില്‍ പരാതി നല്‍കി നടി മാലാ പാര്‍വതി, അന്വേഷണം ആരംഭിച്ച് സൈബര്‍ പൊലീസ് >>> ചോറ്റാനിക്കരയില്‍ ആളൊഴിഞ്ഞ വീട്ടില്‍ മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ട സംഭവം: ഇവ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ് >>> മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സ്മാരകം നിര്‍മ്മിക്കും, രാജ്ഘട്ടിനോട് അടുത്തായി സ്മാരകം നിര്‍മ്മിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍, നന്ദി പറഞ്ഞ് പ്രണബിന്റെ കുടുംബം >>> ഇന്ന് ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം, വൈകുന്നേരം പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭം >>> ആര്‍സിഎന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ബിജോയ് സെബാസ്റ്റ്യനെ അനുമോദിച്ച് കൈരളി യുകെ, അനുമോദന ചടങ്ങിനു ശേഷം കലാസന്ധ്യയും അത്താഴവും പരിപാടിക്ക് കൊഴുപ്പേകി >>>
Home >> USA
യുഎസ് പ്രഥമ വനിത ജില്‍ ബൈഡന് മോദി സമ്മാനിച്ചത് ഏറ്റവും വില കൂടിയ സമ്മാനം, 17.15 ലക്ഷം രൂപ വിലയുള്ള വജ്രം ഏറ്റവും മൂല്യമേറിയത്

സ്വന്തം ലേഖകൻ

Story Dated: 2025-01-04

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2023ല്‍ അമേരിക്കന്‍ പ്രഥമ വനിതയ്ക്ക് സമ്മാനിച്ചത് ഏറെ വില കൂടിയ സമ്മാനമായിരുന്നു. പ്രഥമവനിത ജില്‍ ബൈഡനാണ് 20,000 യുഎസ് ഡോളര്‍ (17.15 ലക്ഷം രൂപ) വിലയുള്ള 7.5 കാരറ്റ് വജ്രം മോദി നല്‍കിയത്. വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗില്‍ ഔദ്യോഗിക ഉപയോഗത്തിനായി സൂക്ഷിച്ചിരിക്കുകയാണ് മോദി സമ്മാനിച്ച വജ്രം.

യു.എസിലെ യുക്രൈന്‍ അംബാസഡര്‍ നല്‍കിയതാണ് വിലകൂടിയ സമ്മാനങ്ങളില്‍ രണ്ടാമതും. വസ്ത്രത്തില്‍ ഉപയോഗിക്കുന്ന വജ്രത്തിന്റെ പിന്നാണ് യുക്രൈന്‍ അംബാസഡര്‍ നല്‍കിയത്. 14,063 ഡോളര്‍ വില വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈജിപ്ത് പ്രസിഡന്റ് നല്‍കിയ 4,510 ഡോളര്‍ വിലമതിക്കുന്ന ബ്രേസ്ലെറ്റ്, ബ്രൂച്ച്, ഫോട്ടോ ആല്‍ബം എന്നിവയുള്‍പ്പെടെയുളള ഇനങ്ങളുടെ ശേഖരം തുടങ്ങിയവയാണ് ജില്‍ ബൈഡന് ലഭിച്ച മറ്റ് പ്രധാനപ്പെട്ട സമ്മാനങ്ങള്‍.

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് സുക് യോള്‍ യൂണിന്റെ 7,100 ഡോളര്‍ വില വരുന്ന ഫോട്ടോ ആല്‍ബം, മംഗോളിയന്‍ പ്രധാനമന്ത്രിയുടെ 3,495 ഡോളര്‍ വിലയുള്ള പ്രതിമ, ബ്രൂണൈ സുല്‍ത്താന്റെ 3,300 ഡോളര്‍ വിലമതിക്കുന്ന വെള്ളി പാത്രം തുടങ്ങിയവയും പ്രസിഡന്റിന് ലഭിച്ച സമ്മാനങ്ങളാണ്. വിദേശ നേതാക്കളില്‍ നിന്ന് ലഭിക്കുന്ന 480 ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സമ്മാനങ്ങള്‍ ഭരണ രംഗത്തുളളവര്‍ വെളിപ്പെടുത്തണമെന്നാണ് യു.എസിലെ നിയമം അനുശാസിക്കുന്നത്.


More Latest News

യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു: സൈബര്‍ പൊലീസില്‍ പരാതി നല്‍കി നടി മാലാ പാര്‍വതി, അന്വേഷണം ആരംഭിച്ച് സൈബര്‍ പൊലീസ്

തിരുവനന്തപുരം: യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാര്‍വതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള്‍ പരാതിക്കാരി തന്നെ പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കും. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. അതേസമയം, നടി ഹണി റോസ് നല്‍കിയ സൈബര്‍ അധിക്ഷേപ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോ?ഗിച്ചു. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണവും സെന്‍ട്രല്‍ എസിപിക്ക് കേസിന്റെ മേല്‍നോട്ട ചുമതലയും നല്‍കി. സൈബര്‍ സെല്‍ അംഗങ്ങളും അന്വേഷണ സംഘത്തില്‍ ഉണ്ട്. ആവശ്യമെങ്കില്‍ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.

ചോറ്റാനിക്കരയില്‍ ആളൊഴിഞ്ഞ വീട്ടില്‍ മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ട സംഭവം: ഇവ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ്

കൊച്ചി: ചോറ്റാനിക്കരയില്‍ ആളൊഴിഞ്ഞ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്നും മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍ എല്ലാവരും ഞെട്ടലിലാണ്. വര്‍ഷങ്ങളായി അടഞ്ഞു കിടന്ന വീട്ടില്‍ നിന്നും ആണ് മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. എന്നാല്‍ കണ്ടെത്തിയ ഈ തലയോട്ടിയും അസ്ഥികളും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ് കണ്ടെത്തി. അസ്ഥികള്‍ ദ്രവിക്കാതിരിക്കാന്‍ പോളിഷ് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തന്നെ സംഭവത്തില്‍ ദുരൂഹതകളില്ലെന്നും പൊലീസ് വ്യക്തമാക്കി. കണ്ടെടുത്ത തലയോട്ടി സ്ത്രീയുടേയും മറ്റ് അസ്ഥികള്‍ ഒന്നില്‍ കൂടുതല്‍ പേരുടേതുമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. അസ്ഥികളുടെ ഡിഎന്‍എ അടക്കം വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. എറണാകുളത്ത് താമസിക്കുന്ന ഡോക്ടറുടെ തറവാട്ടു വീട്ടിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തുന്ന ഡോക്ടറായ മകന്‍ പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്നതാണ് തലയോട്ടിയും അസ്ഥികളുമെന്ന് വീട്ടുടമയായ ഡോക്ടര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പ് എറണാകുളത്തെ വീട്ടില്‍ നിന്നും ഉപയോഗശൂന്യമായ സാധനങ്ങള്‍ തറവാട്ടു വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനൊപ്പമുണ്ടായിരുന്നതാണ് തലയോട്ടിയും അസ്ഥികളും. അന്ന് ദുബായില്‍ ആയിരുന്നതിനാല്‍ തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ, വേലക്കാരിയാണ് വിവരം അറിയിച്ചതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചോറ്റാനിക്കരയിലെ വീട്ടിലെ സ്വീകരണമുറിയിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടം അലക്ഷ്യമായി കൈകാര്യം ചെയ്തതില്‍ നിയമപ്രശ്‌നം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ഡിവൈഎസ്പി വി ടി ഷാജന്‍ സൂചിപ്പിച്ചു.

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സ്മാരകം നിര്‍മ്മിക്കും, രാജ്ഘട്ടിനോട് അടുത്തായി സ്മാരകം നിര്‍മ്മിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍, നന്ദി പറഞ്ഞ് പ്രണബിന്റെ കുടുംബം

ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സ്മാരകം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്ഘട്ടിനോട് അടുത്തായി സ്മാരകം നിര്‍മ്മിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കുടുംബത്തെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. സ്മാരകം നിര്‍മിക്കാന്‍ തീരുമാനമെടുത്ത മോദി സര്‍ക്കാരിന് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ നന്ദി അറിയിച്ചു. 'പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിന് ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിച്ചു'. ഇതേ കുറിച്ച് അദ്ദേഹത്തിന്റെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി എക്‌സില്‍ കുറിച്ചത് ഇങ്ങനെ: 'രാജ്യ ബഹുമതികള്‍ ആവശ്യപ്പെടരുത്, അത് നല്‍കണം എന്ന് ബാബ പറയാറുണ്ടായിരുന്നു. ബാബയുടെ സ്മരണയെ മാനിക്കാന്‍ പ്രധാനമന്ത്രി മോദി ഇത് ചെയ്തതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഇത് ബാബയെ ബാധിക്കുന്നില്ല- അദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നിടത്ത് - അത് അഭിനന്ദിക്കുന്നതിനും അപ്പുറം. എന്നാല്‍ അദ്ദേഹത്തിന്റെ മകളെ സംബന്ധിച്ചിടത്തോളം എന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ പര്യാപ്തമല്ല,' അവര്‍ എക്‌സിലെ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു. 2012 മുതല്‍ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. അദ്ദേഹത്തിന് രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്. 2020 ലാണ് പ്രണബ് അന്തരിച്ചത്.

ഇന്ന് ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം, വൈകുന്നേരം പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭം

വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ബുധനാഴ്ച മരിയന്‍ ദിനാചരണം ഇന്ന് ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6:45നു പരിശുദ്ധ ജപമാല പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ആര്‍സിഎന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ബിജോയ് സെബാസ്റ്റ്യനെ അനുമോദിച്ച് കൈരളി യുകെ, അനുമോദന ചടങ്ങിനു ശേഷം കലാസന്ധ്യയും അത്താഴവും പരിപാടിക്ക് കൊഴുപ്പേകി

ലണ്ടന്‍: യുകെയിലെ നഴ്‌സിങ് യൂണിയനായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ബിജോയ് സെബാസ്റ്റ്യനെ കൈരളി യുകെ അനുമോദിച്ചു. ലണ്ടന്‍ ഹീത്രൂവില്‍ നടന്ന ചടങ്ങില്‍ യുകെയിലെ മൈഗ്രേഷന്‍ ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ചുമതലയുള്ള മന്ത്രി സീമ മല്‍ഹോത്ര ബിജോയ് സെബാസ്റ്റ്യന് ഉപഹാരം നല്‍കി. യുകെയിലെ ഏറ്റവും പഴക്കമേറിയ തൊഴിലാളി സംഘടനയായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹര്‍സ്സേവ് ബെയിന്‍സ് പൊന്നാട അണിയിച്ചു. ഡോ. പി. സരിന്‍, സിനിമാ നിര്‍മാതാവ് രാജേഷ് കൃഷ്ണ, കൈരളി യുകെ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ചെറിയാന്‍, പ്രസിഡന്റ് പ്രിയ രാജന്‍, സെക്രട്ടറി കുര്യന്‍ ജേക്കബ്, വൈസ് പ്രസിഡന്റ് നവീന്‍ ഹരി, ഹില്ലിങ്ടണ്‍-ഹീത്രൂ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സന്തോഷ്, ലോയ്ഡ്, കൈരളി ഹീത്രൂ യൂണിറ്റ് പ്രസിഡന്റ് ഹണി റാണി ഏബ്രഹാം, സെക്രട്ടറി വിനോദ് പൊള്ളാത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അനുമോദന ചടങ്ങിനു ശേഷം കലാസന്ധ്യയും അത്താഴവും ഒരുക്കിയിരുന്നു.

Other News in this category

  • 'ഞാന്‍ അധികാരത്തില്‍ കയറുന്നതിനു മുന്‍പ് ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യയില്‍ തീമഴ പെയ്യു', ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്
  • മിതമായ മദ്യപാനവും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും, ലഹരി പാനീയങ്ങള്‍ ഏഴ് തരം ക്യാന്‍സറുകളുമായി ബന്ധമുണ്ടെന്നാണ് പുതിയ ഗവേഷണം, മുന്നറിയിപ്പ്
  • അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചു, ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മെഡല്‍ ഓഫ് ഫ്രീഡം
  • ടെസ്ല ട്രക്ക് പൊട്ടിത്തെറിച്ച് ഒരു മരണം, അപകടം ട്രംപിന്റെ ഹോട്ടലിന് മുന്നില്‍ വെച്ച്, സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍
  • മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു, ജോര്‍ജിയയിലെ വസതിയില്‍ വെച്ച് നൂറാം വയസ്സിലായിരുന്നു അന്ത്യം
  • ക്രിസ്മസ് രാത്രിയില്‍ യുക്രൈന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണം: സംഭവത്തില്‍ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
  • അമേരിക്കയിലെ സൈന്യത്തില്‍ നിന്നു പോലും ട്രാന്‍സ്ജെന്‍ഡറുകളെ പുറത്താക്കും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇങ്ങനെ
  • ബെംഗളൂരു നഗരത്തില്‍ ഇനി പത്ത് മിനിറ്റിനുള്ളില്‍ ഭക്ഷണം എത്തിക്കും, പുതിയ നീക്കവുമായി ഒല, 'ഒല ഡാഷ്' വഴി ഇനി ഭക്ഷണം വീട്ടിലെത്തും
  • 'അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന താരിഫ് തുടര്‍ന്നാല്‍ തിരിച്ച് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേലും അതേ നാണയത്തില്‍ നികുതി ചുമത്തും' മുന്നറിയിപ്പുമായി ഡൊണള്‍ഡ് ട്രംപ്
  • അമേരിക്കയില്‍ സ്‌കൂളില്‍ വെടിവയ്പ്പ്: അധ്യാപിക അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, വെടിയുതിര്‍ത്തത് സ്‌കൂളിലെ തന്നെ കൗമാരക്കാരിയെന്ന് റിപ്പോര്‍ട്ട്
  • Most Read

    British Pathram Recommends