യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്‍ എസ്എംഎയുടെ ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷം മിന്നും താരകം ഇന്ന് നടക്കും. ഇന്ന് മൂന്നുമണി മുതല്‍ സെന്‍ പീറ്റേഴ്സ് അക്കാദമി ഫെന്റണ്‍ല്‍ വച്ച് ആഘോഷിക്കുന്നു.
എസ്എംഎയുടെ കുടുംബാഗംങ്ങള്‍ക്ക് മറക്കാനാവാത്ത സംഗീതവിരുന്നൊരുക്കാന്‍ ലൈവ് മ്യൂസിക് ബാന്‍ഡുമായി കേരളത്തിന്റെ സംഗീത സദസ്സുകളുടെ സുപരിചിത സാന്നിധ്യമായ ചായ് & കോഡ്‌സ് എത്തും. സിനിമാ സംഗീത സംവിധായകനുമായ ഗോകുല്‍ ഹര്‍ഷന്റെ നേതൃത്വത്തില്‍ കൃഷ്ണ (Bass Guitar), എബിന്‍ (Keyz) പ്രണവ് (Guitars), സജിന്‍ (Drums) എന്നിവരാണ് ബാന്‍ഡിലെ മറ്റു അംഗങ്ങള്‍.
എസ്എംഎയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ കുട്ടികളുടെ നേറ്റിവിറ്റി പ്ലേ, ക്രിസ്മസ് പപ്പ ഡാന്‍സ്, തകര്‍പ്പന്‍ ഡാന്‍സുമായി സാന്താക്ലോസ്, മനോഹരമായ ഗാനങ്ങളും, അതിനപ്പുറം കലകളുടെ ഒരു മഹാസമുദ്രവുമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സ് പെര്‍ഫോമന്‍സ്.
കുടുംബത്തോടൊപ്പം, സുഹൃത്തുക്കളോടൊപ്പം, എസ്എംഎയുടെ ഊഷ്മള കൂട്ടായ്മയില്‍ നമുക്ക് ഒന്നിച്ച് എസ്എംഎയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം മറക്കാനാവാത്ത അനുഭവമാക്കാം.
എസ്എംഎയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം മിന്നും താരകം2025 ലേക്ക് എസ്എംഎയുടെ കുടുംബാഗംങ്ങള്‍ എല്ലാവരെയും ഹൃദ്യമായി ക്ഷണിക്കുന്നതായി പ്രസിഡന്റ് എബിന്‍ ബേബിയും, സെക്രട്ടറി ജിജോ ജോസഫും അറിയിച്ചു.
സ്ഥലത്തിന്റെ വിലാസം:
St. Peter's Academy,
Fenton Manor,
City Road,
Fenton,
ST4 2RR