18
MAR 2021
THURSDAY
1 GBP =106.73 INR
1 USD =85.81 INR
1 EUR =88.53 INR
breaking news : മാസ്‌ക്കുകൾ വീണ്ടും വരുന്നു… ചൈനയിലെ ഫ്ലൂ വൈറസ് യുകെയിലും വ്യാപിച്ചെന്ന് ആരോഗ്യവിദഗ്ദ്ധർ! എച്ച്എംപിവി മൂർഛിച്ചാൽ കോവിഡിനേക്കാൾ മാരകം, കുട്ടികൾ, വയോധികർ, പ്രതിരോധശേഷി കുറഞ്ഞവർ ഇരകളാകും; ചികിത്സയില്ല, ജാഗ്രത പാലിക്കണം; വ്യാപനം ഇന്ത്യയിലും! >>> ട്രാഫിക് നിയമലംഘനം തടയാന്‍ ബക്കിംഗ്ഹാംഷെയറില്‍ 14 പുതിയ ക്യാമറകള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍; നടപടി പ്രദേശവാസികളുടെയും കടയുടമകളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് >>> മഞ്ഞുവീഴ്ചയില്‍ ജന ജീവിതം താറുമാറായി; മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് അടക്കം പ്രധാന വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തി, റോഡുകളില്‍ വ്യാപക അപകടങ്ങള്‍ >>> മഞ്ഞിനൊപ്പം മഴയും… വെള്ളപ്പൊക്കം ഈ ശൈത്യകാലത്തെ പ്രത്യേകതയാകും! അതിശൈത്യ കാലാവസ്ഥ വരുംദിനങ്ങളിൽ കൂടുതൽ മോശമാകും, ഇംഗ്ലണ്ടിലും വെയിൽസിലും 250 തിലേറെ മിന്നൽ പ്രളയ മുന്നറിയിപ്പുകൾ! എയർപോർട്ടുകൾ അടച്ചേക്കും,റോഡ്, റെയിൽ, തടസ്സങ്ങൾ തുടരും >>> നടി ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റ്: പരാതി കൊടുത്ത് താരം, കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് >>>
Home >> EDITOR'S CHOICE
വെറും ഒരു മിനുറ്റ് കൊണ്ട് 57 ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ നാവ് കൊണ്ട് തടഞ്ഞ് നിര്‍ത്തി; ഗിന്നസ് റെക്കോര്‍ഡ് നേട്ടവുമായി തെലങ്കാന സ്വദേശി

സ്വന്തം ലേഖകൻ

Story Dated: 2025-01-05

വിചിത്രമായ പല കഴിവുകളും പ്രയത്‌നങ്ങളും കൊണ്ട് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കുന്നവര്‍ ഉണ്ട്. അത്തരത്തില്‍ പലരുടെയും വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വളരെ ഞെട്ടിക്കുന്ന പ്രവര്‍ത്തി കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടുകയാണ് ക്രാന്തി കുമാര്‍ പണികേര എന്ന തെലങ്കാന സ്വദേശി.

വിചിത്രമായ തന്റെ കഴിവിലൂടെ ഗിന്നസ് റെക്കോര്‍ഡിട്ടിരിക്കുകയാണ് ക്രാന്തി കുമാര്‍ പണികേര. സാധാരണ കൈ വെച്ച് പോലും കറങ്ങുന്ന ഫാന്‍ നിറുത്താന്‍ ബുദ്ധിമുട്ട് ഉള്ളപ്പോള്‍ ഇദ്ദേഹം തന്റെ സ്വന്തം നാവു കൊണ്ടാണ് ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ നിറുത്തിയത്.

ഒരു മിനിറ്റിനുള്ളില്‍ 57 ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ ആണ് ക്രാന്തി കുമാര്‍ നാവ് കൊണ്ട് തടഞ്ഞ് നിര്‍ത്തിയത്. 'ഡ്രില്‍ മാന്‍' എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്.

ഇതിന്റെ ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. ഒന്നിച്ച് കറങ്ങുന്ന നിരവധി ഇലക്ട്രിക് ഫാനുകള്‍ക്ക് മുന്നിലേക്ക് നാവ് പുറത്തിട്ട് ചടുലമായി നീങ്ങുന്ന ഡ്രില്‍മാന്റെ ദൃശ്യം ഇതിനോടകം വൈറലായി. ഏകദേശം 60 മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടത്. താന്‍ ഒരു ചെറിയ ഗ്രാമത്തിലാണ് വളര്‍ന്നതെന്നും വലിയ നേട്ടങ്ങള്‍ സ്വപ്നം കാണുന്നത് തന്നെ വലിയ കാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇങ്ങനെ ചെയ്യുമ്‌മ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ച് പലരും ആശങ്കയും പ്രകടിപ്പിച്ചു. ഈ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായി താന്‍ നടത്തിയ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവ് കൂടിയാണിതെന്നും ക്രാന്തി കുമാര്‍ പറഞ്ഞു.

More Latest News

നടി ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റ്: പരാതി കൊടുത്ത് താരം, കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: ഹണി റോശിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഹണി റോസ് പങ്കുവെച്ച പോസ്റ്റിനു താഴെ കമന്റ് ചെയ്ത 27 പേര്‍ക്കെതിരെ ആയിരുന്നു കേസ് എടുത്തത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഹണിയ്ക്കെതിരെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയാണ് കേസ്. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഹണി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കലോത്സവം: മൂന്നാം ദിനമായ ഇന്ന് മുന്നില്‍ കണ്ണൂര്‍ ജില്ല തന്നെ തുടരുന്നു, കലാസ്വാദകരുടെ പ്രിയപ്പെട്ട ഇനങ്ങള്‍ ഇന്ന് വേദിയില്‍ എത്തുന്നു

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് എല്ലാവരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്. കലോത്സവത്തിന്റെ മൂന്നാം ദിവസമാണ് ഇന്ന്. ഇന്നും പോയന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്നത് കണ്ണൂര്‍ ജില്ലയാണ്. 449 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച് 448 പോയിന്റുമായി തൃശൂര്‍ രണ്ടാമതും കോഴിക്കോട് മൂന്നാമതുമാണ്. മൂന്നാം ദിനമായ ഇന്ന് പ്രധാന വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരവും ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ തിരുവാതിര കളിയും നടക്കും. കോല്‍ക്കളി, ദഫ് മുട്ട്, തുടങ്ങിയ ജന പ്രിയ ഇനങ്ങളും ഇന്ന് വേദിയില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സദസില്‍ നിറഞ്ഞ നാടകങ്ങള്‍ ശ്രദ്ദിക്കപ്പെട്ടിരുന്നു. ഹെസ്‌കൂള്‍ വിഭാഗത്തില്‍ 202 പോയിന്റുമായി തൃശൂര്‍ ആണ് തലപ്പത്ത്. 200 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്ത്. 198 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളില്‍ 60 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയും ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയും ഒപ്പം നില്‍ക്കുന്നു. കണ്ണൂര്‍ സെന്റ് തേരാസസ് 56 പോയിന്റുമായി തൊട്ടു പിന്നില്‍.

36,008 നാളികേരങ്ങള്‍ എറിഞ്ഞുടച്ചത് കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലെ ചടങ്ങ് ടൈം വേള്‍ഡ് റെക്കോര്‍ഡില്‍, ഇത്രയും നാളികേരം എറിഞ്ഞുടയ്ക്കുന്ന ചടങ്ങ് ലോക ചരിത്രത്തില്‍ ആദ്യമായി

തൃശൂര്‍: പലതരം ആചാരങ്ങളും അുഷ്ഠാനങ്ങളും ഉള്ള നിരവധി ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ട്. ഓരോ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അതിന്റേതായ രീതികളും ഉണ്ട്. ഇപ്പോഴിതാ കേരളത്തിലെ ക്ഷേത്രത്തില്‍ നടന്ന ഒരു ചടങ്ങ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്. 36,008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരന്‍ പാട്ട് ചടങ്ങാണ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്. കേരളത്തിലെ ക്ഷേത്രാചാര ചടങ്ങുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം. കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടന്നത്. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നാളികേരം എറിഞ്ഞുടയ്ക്കുന്ന ചടങ്ങ് നടക്കുന്നത്. 36,008 നാളികേരം എറിഞ്ഞതിന് ടൈം വേള്‍ഡ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും അധികൃതര്‍ കൈമാറി. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് പാട്ടിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്. 10.30ന് ഭക്ത ജനങ്ങള്‍ നാളികേരം എണ്ണി കൂട്ടി. വൈകീട്ട് 6 30ന് മുല്ലക്കല്‍ പാട്ടിന് എഴുന്നള്ളിച്ച് രാത്രി 10 മണിയോടു കൂടി നാളികേരം എറിയാന്‍ ആരംഭിച്ചു. എട്ടര മണിക്കൂര്‍ സമയമെടുത്ത് രാവിലെ 6.30ന് നാളികേരം എറിയല്‍ അവസാനിച്ചു. ശേഷം ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കൂറ വലിച്ച് വേട്ടേക്കരന്‍ പാട്ട് പൂര്‍ത്തീകരിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറര്‍ ഭാസ്‌കര കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ നടി എസ്തര്‍ അനിലും, ക്രിസ്മസ് പുതുവത്സര ആഘോഷം ഇക്കുറി ഗംഭീരമാകും

ഈസ്റ്റ് ലണ്ടന്‍: പാരമ്പര്യം കൊണ്ടും പ്രൗഢി കൊണ്ടും അംഗബലം കൊണ്ടും യുകെയിലെ തന്നെ പ്രമുഖ സംഘടനകളില്‍ ഒന്നായ ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷം വളരെ പ്രൗഢഗംഭീരമായി ഈ മാസം പതിനൊന്നിന് ശനിയാഴ്ച രണ്ടു മണി മുതല്‍ ലണ്ടനിലെ ഹോണ്‍ ചര്‍ച്ചില്‍ ഉള്ള ക്യാമ്പ്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വളരെ വിപുലമായി ആഘോഷിക്കുന്നു. വ്യത്യസ്തത കൊണ്ടും പരിപാടികളുടെ ബാഹുല്യവും ഉയര്‍ന്ന നിലവാരവും കൊണ്ടും വേറിട്ടു നില്‍ക്കുന്ന ഈ മലയാളി അസോസിയേഷന്‍ ഇത്തവണയും വേറിട്ട പരിപാടികളുമായാണ് എത്തുന്നത്. കൃത്യം രണ്ടുമണിക്ക് തന്നെ ആരംഭിക്കുന്ന ആഘോഷം മികവുറ്റതാക്കാന്‍ വ്യത്യസ്തമായ കലാസാംസ്‌കാരിക പരിപാടികള്‍ അണിയറയില്‍   ഒരുങ്ങിക്കൊണ്ടിരിക്കുന്നു. സംഗീതവും നൃത്തവും നാടകവും തമാശയും എല്ലാം കോര്‍ത്തിണക്കിയുള്ള വ്യത്യസ്ത പരിപാടികള്‍ മികവുറ്റതാക്കാന്‍  വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അഹോരാത്രം പരിശ്രമിക്കുകയാണ്. ഈ അവസരത്തില്‍ തന്നെ പ്രശസ്ത മലയാള സിനിമ സംവിധായകന്‍ ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ശാന്തമീ രാത്രിയില്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചും നടക്കുന്നു. ആടുജീവിതം ഫെയിം ഗോകുല്‍, ദൃശ്യം ഫെയിം എസ്തര്‍ അനില്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത അഭിനേതാക്കളായ ടിനി ടോം, കൈലാഷ്, പ്രമോദ് വെളിയനാട്, സിദ്ധാര്‍ഥ് ഭരതന്‍, മാല പാര്‍വതി, വിജി വെങ്കിടേഷ്, ജീന്‍ പോള്‍ ലാല്‍, അര്‍ജുന്‍, നേഹ എന്നിവരും അണിനിരക്കും. ഇവരില്‍ എസ്തര്‍ അനില്‍ അടക്കമുള്ള പല അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും നിര്‍മ്മാതാക്കളുടെയും സാന്നിധ്യവും ഉണ്ടാകും. ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും അഭിമാനവും എല്ലാ എല്‍മ അംഗങ്ങളിലും പ്രകടമാണ്. രുചികരമായ തനി നാടന്‍ കേരളീയ ഭക്ഷണവും, ഡിജെയും കൊണ്ടു സമ്പന്നമായ ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയും പരിപാടിയുടെ വിജയത്തിനായി എല്ലാ അംഗങ്ങളുടെയും പിന്തുണയും പങ്കാളിത്തവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായി എല്‍മയുടെ ഭാരവാഹികള്‍ ആയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

മിതമായ മദ്യപാനവും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും, ലഹരി പാനീയങ്ങള്‍ ഏഴ് തരം ക്യാന്‍സറുകളുമായി ബന്ധമുണ്ടെന്നാണ് പുതിയ ഗവേഷണം, മുന്നറിയിപ്പ്

യുഎസ്: എല്ലാ ധാരണകളും തെറ്റിച്ചു കൊണ്ട് മിതമായ മദ്യപാനവും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി. ഈ പശ്ചാത്തലത്തില്‍ സിഗരറ്റ് പാക്കറ്റുകള്‍ക്ക് എന്നതു പോലെ മദ്യബോട്ടിലുകളിലും ക്യാന്‍സര്‍ സാധ്യതാ മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി പാനീയങ്ങള്‍ ഏഴ് തരം ക്യാന്‍സറുകളുമായി ബന്ധമുണ്ടെന്നാണ് പുതിയ ഗവേഷണം. പുകയിലയ്ക്കും പൊണ്ണത്തടിക്കും പിന്നാലെ ക്യാന്‍സറിന് കാരണമാകുന്ന സാധാരണമായ മൂന്നാമത്തെ കാര്യമാണ് മദ്യാപനമെന്നും സര്‍ജന്‍ ജനറല്‍ പറഞ്ഞു. സ്തനാര്‍ബുദം (സ്ത്രീകളില്‍), തൊണ്ട, കരള്‍, അന്നനാളം, വായ, ശ്വാസനാളം, വന്‍കുടല്‍ എന്നീ ഏഴ് തരം ക്യാന്‍സറുകള്‍ക്ക് മദ്യപാനം കാരണമാകും. ഭൂരിപക്ഷം അമേരിക്കക്കാര്‍ക്കും ഈ അപകടസാധ്യതയെക്കുറിച്ച് അറിയില്ലെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. യുഎസില്‍ പ്രതിവര്‍ഷം ഒരു ലക്ഷം കാന്‍സര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 20,000ത്തോളം ആളുകള്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നുണ്ട്. അമേരിക്കയില്‍ 1988 മുതല്‍ മുന്നറിയിപ്പ് ലേബലുകള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ല. ഇതിന് യുഎസ് കോണ്‍ഗ്രസിന്റെ നടപടി ആവശ്യമാണ്.

Other News in this category

  • 'സമയത്തിന് മണിക്കൂറില്‍ ലക്ഷങ്ങളുടെ വില, അതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി പാത്രങ്ങള്‍ കഴുകിയിട്ടു പോലും ഇല്ല' യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു
  • പതിമൂന്ന് മുറികളുള്ള വീട്ടില്‍ നിന്നും വെറും പത്തൊമ്പത് മിനുറ്റ് കൊണ്ട് വലിയൊരു മോഷണം, കള്ളനെ കണ്ടുപിടിച്ചു തരുന്നവര്‍ക്ക് ഞെട്ടിക്കുന്ന പ്രതിഫലം, സംഭവം ബ്രിട്ടനില്‍
  • ഒരു കൃഷ്ണമണിക്ക് ചാര നിറവും മറ്റേ കൃഷ്ണമണിക്ക് കറുപ്പു നിറവും, ഇരു കൃഷ്ണമണികള്‍ക്കും വ്യത്യസ്തമായ നിറങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ അത്ഭുതമായി ഒരു ഏഴുവയസ്സുകാരി
  • പത്തൊന്‍പത് വയസ്സുകാരി ഈ പ്രായത്തിനുള്ളില്‍ സന്ദര്‍ശിച്ചത് 90 രാജ്യങ്ങള്‍, സന്ദര്‍ശിച്ച രാജ്യങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട രാജ്യം ഇന്ത്യയെന്ന് യുവതി
  • പഴയ തടാകത്തിന്റെ വറ്റിവരണ്ട അടിത്തട്ടില്‍ 115000വര്‍ഷം കാല്‍പ്പാടുകള്‍ കണ്ട് ഞെട്ടി ഗവേഷകര്‍, തടാകത്തിന്റെ അടിയില്‍ എങ്ങനെ എത്തിയെന്ന് അന്വേഷണം
  • ഇതല്‍പം കടന്നു പോയി, ബിരിയാണിയോട് ഇങ്ങനെ ചെയ്യരുതെന്ന് ബിരിയാണി ആരാധകര്‍, ഐസ്‌ക്രീമും ബിരിയാണിയും ഒരുമിച്ചൊരു കോപിനേഷന്‍!!!
  • തിമിര ശസ്ത്രക്രിയയ്ക്ക് എത്തിയ വൃദ്ധയുടെ കണ്ണ് പരിശേധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി, വൃദ്ധയുടെ കണ്ണില്‍ നിന്നും പുറത്തെടുത്തത് 27 കോണ്ടാക്റ്റ് ലെന്‍സുകള്‍, സംഭവം യുകെയില്‍
  • ഇന്റര്‍വ്യൂ പാസാകാന്‍ പത്ത് മിനിറ്റ് മോര്‍ച്ചറിയില്‍ നില്‍ക്കണം, ചൈനയില്‍ മാനേജര്‍ തസ്തികയിലേക്ക് നിയമിക്കപ്പെടാന്‍ അഭിമുഖത്തിന് എത്തിച്ചേരുന്നവര്‍ക്കുള്ള നിബന്ധന ഞെട്ടിക്കും
  • 240 വര്‍ഷത്തെ അഗാധമായ ബന്ധം; വെള്ളത്തലയന്‍ പരുന്തിനെ അമേരിക്കയുടെ ദേശീയ പക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
  • ആരും കൊതിക്കും ഇവിടെ ഒരു ജോലി കിട്ടാന്‍, കമ്പനിയിലെ തൊഴിലാളികള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ പതിനഞ്ച് ദിവസം അവധി കൊടുത്ത് യുകെയിലെ ഒരു സ്ഥാപനം
  • Most Read

    British Pathram Recommends