കൊല്ലം: കൊല്ലം ചടയമംഗലത്ത് വാഹനാപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്.
ശബരിമല ഭക്തരുടെ വാഹനം തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. ഭക്തര്‍ സഞ്ചരിച്ചിരുന്നത് മഹാരാഷ്ട്ര രജിസ്ട്രേഷന്‍ കാറാണ്. ഇതിലേക്ക് തിരുവനന്തപുരം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കുട്ടിയിടിക്കുകയായിരുന്നു. ഇങ്ങനെയാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്കുള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എം സി റോഡില്‍ ചടയമംഗലം നെട്ടേത്തറയില്‍ 11:30ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ചികിത്സയിലാണ്. കാറിലുണ്ടായിരുന്നത് മഹാരാഷ്ട്ര സ്വദേശികളെന്നാണ് സൂചന. നാഗര്‍കോവില്‍ രാധാപുരം സ്വദേശികളാണ് ഇവര്‍.
അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സുകളില്‍ ആയി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ശരവണന്‍, ഷണ്മുഖന്‍ ആചാരി (70) എന്നിവര്‍ ആണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ മൂന്നു പേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് ചികിത്സയിലുള്ളത്.