എറണാകുളം: എറണാകുളം കാക്കനാട് ചെമ്പുമുക്കില്‍ വന്‍ അഗ്‌നിബാധ. ചെമ്പുമുക്കിന് സമീപത്തെ ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. തീ വലിയ തോതില്‍ ആളിപ്പടരുന്ന നിലയിലാണ് ഉള്ളത്.
ഇവിടെ ആളുകള്‍ കൂട്ടമായി താമസിക്കുന്ന ജനവാസ മേഖലയിലാാണ്. അതിനാല്‍ തന്നെ അതിവേഗം പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചു. ഫയര്‍ഫോഴ്‌സെത്തി അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ്.
മേരി മാതാ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാല്‍ വലിയ ആശങ്ക നിലവില്‍ ഇല്ല. വലിയ രീതിയില്‍ ആളി പടരുകയാണ്. നിലവില്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്.
കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. കഴിഞ്ഞ മാസവും എറണാകുളത്ത് ആക്രി കടയില്‍ വന്‍ തീപിടിത്തമുണ്ടായിരുന്നു.