മലയാളികളെ ഏറെ ചിരിപ്പിച്ച ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവ് പ്രതീക്ഷിക്കാത്ത ഒരു കലാസ്വാദകന് പോലും ഉണ്ടാകില്ല. ഒരു അപകടത്തിന് ശേഷം സിനിമാ ലോകത്തിലേക്ക് തിരിച്ചു വരാതെ ചികിത്സയുമായി മാറി നില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍.
ഇന്നലെ ജഗതിയുടെ 74ാം പിറന്നാള്‍ ദിനമായിരുന്നു. ആ ദിനത്തില്‍ ജഗതി വീണ്ടും സിനിമയിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്തുന്നു എന്ന് അറിഞ്ഞപ്പോള്‍ മലയാളികള്‍ക്ക് ഒരു ആവേശമായിരിക്കുകയാണ്.
ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും അദ്ദേഹം പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. 2022 ല്‍ പുറത്തിറങ്ങിയ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് അദ്ദേഹം ഇതിനിടെ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമിപ്പോള്‍ ബിഗ് സ്ക്രീനിലേക്ക് വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
വല എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. നടന് അജു വര്‍ഗീസ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രൊഫസര്‍ അമ്പിളി അഥവ അങ്കിള്‍ ലൂണാര്‍ എന്നാണ് ജഗതിയുടെ കഥപാത്രത്തിന്റെ പേര്. ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ജോണര്‍ പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകന് അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല.
സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരിക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം അനാര്‍ക്കലി മരിക്കാര്‍, കെ ബി ഗണേഷ് കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അര്ജുന് നന്ദകുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മാധവ് സുരേഷും ഭഗത് മാനുവലും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും വലയ്ക്ക് ഉണ്ട്.