18
MAR 2021
THURSDAY
1 GBP =107.13 INR
1 USD =85.83 INR
1 EUR =88.83 INR
breaking news : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബഹുമതി, പക്ഷെ ഇവരുടെ വിമാനയാത്ര ഇങ്ങനെയാണ്, വീഡിയോ >>> 'ഇവിടെ പ്രണയം പറ്റില്ല, ഇത് നിങ്ങളുടെ സ്വകാര്യ സ്ഥലമോ ഓയോ അല്ല, ദയവായി അകലം പാലിച്ച് ശാന്തത പാലിക്കുക' ഓട്ടോറിക്ഷയില്‍ കാമുകീ-കാമുകന്മാര്‍ക്ക് മുന്നറിയിപ്പ് >>> 'ഞങ്ങളെ ദിയ അറിയണമെന്ന് നിര്‍ബന്ധമില്ല, നോറ ഞങ്ങളുടെ സുഹൃത്ത്, പരാതിയോ പരിഭവമോ ഇല്ല' നോറയെ കുറിച്ച് ദിയ പറഞ്ഞ കാര്യങ്ങളില്‍ പ്രതികരിച്ച് ബിഗ്‌ബോസ് താരം സിജോ >>> വീടിന്റെ ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, വൈദ്യുത വേലി, സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു വാഹനവ്യൂഹം സദാസമയം ഒപ്പം, നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് കൂടുതല്‍ സുരക്ഷ >>> കൂമന് ശേഷം ആസിഫ് അലി - ജിത്തു ജോസഫ് ടീം 'മിറാഷ്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി, ആസിഫ് അലിക്കൊപ്പം അപര്‍ണ്ണ ബാലമുരളിയും വേഷമിടുന്നു >>>
Home >> BP SPECIAL NEWS
മിഠായി കിട്ടിയപ്പോള്‍ തന്നെ വാരിവലിച്ച് തിന്നു, ഒടുവില്‍ താടിയെല്ല് പൊട്ടുകയും പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു, ഞെട്ടിക്കുന്ന സംഭവം വ്യക്തമാക്കി വിദ്യാര്‍ത്ഥിനി

സ്വന്തം ലേഖകൻ

Story Dated: 2025-01-06

മിഠായി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും അല്ലേ? എന്നാല്‍ അത് കിട്ടിയ പാടെ വാരിവലിച്ച് തിന്നാല്‍ കിട്ടുക എട്ടിന്റെ പണിയായിരിക്കുമെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ? ഇല്ലെങ്കില്‍ കാനഡയിലെ പ്രസിദ്ധമായ മിഠായി പരീക്ഷിച്ച പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് എന്താണെന്ന് ഒന്നറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. സംഭവമിങ്ങനെയാണ്: യുഎസ്, കാനഡ എന്നിവിടങ്ങളില്‍ പ്രശസ്തമായ ?ഗോബ്‌സ്റ്റോപ്പര്‍ അഥവാ ജോ ബ്രേക്കര്‍ കാന്‍ഡി എന്ന മിഠായി വിദ്യാര്‍ഥിനിയായ ജാവേരിയ വാസിമി കയ്യില്‍ കിട്ടിയപ്പോള്‍ പെട്ടെന്നൊന്ന് പരീക്ഷിച്ചു നോക്കി.

ഫലമോ, 19 കാരിയായ വിദ്യാര്‍ഥിയുടെ താടിയെല്ല് പൊട്ടുകയും പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു. പതിയെ നുണഞ്ഞിറക്കി ഏറെ സമയമെടുത്ത് കഴിക്കേണ്ട മിഠായി ഒറ്റയടിക്ക് കടിച്ച് പൊട്ടിക്കാന്‍ 19കാരി ശ്രമിക്കുകയായിരുന്നു.

3 ഇഞ്ച് വ്യാസമുള്ള മിഠായി കടിച്ചതിന് പിന്നാലെ തനിക്ക് താടിയെല്ലിന് വേദനയനുഭവപ്പെട്ടുവെന്ന് ജാവേരിയ വാസിം പറയുന്നു. മിനി
ഗ്ലോബ് പോലെ തോന്നിക്കുന്ന മിഠായിക്ക് ഉള്ളില്‍ എന്താണെന്ന് അറിയാനുള്ള കൗതുകമാണ് പല്ലിളകുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്ന് ജാവേരിയ പറഞ്ഞു.

'ആദ്യത്തെ കടിയില്‍ തന്നെ താടിയെല്ല് വല്ലാതെ വേദനിച്ചു. സുഹൃത്തുക്കളാണ് പല്ല് പോയതായും പല്ലിന് ഇളക്കമുള്ളതായും പറഞ്ഞത്. ഇതോടെ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

More Latest News

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബഹുമതി, പക്ഷെ ഇവരുടെ വിമാനയാത്ര ഇങ്ങനെയാണ്, വീഡിയോ

റുമേയ്‌സാ ഗെല്‍ഗി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയെന്ന ബഹുമതി സ്വന്തമാക്കിയ ആളാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പേര് ചേര്‍ത്തപ്പെട്ട വ്യക്തി കൂടിയാണ് റുമേയ്‌സാ ഗെല്‍ഗി. ഇവരുടെ ഉയരം ഏഴ് അടി ഏഴ് ഇഞ്ച് ആണ്. എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന എല്ലാവരാലും ഏറെ പരാമര്‍ശിക്കപ്പെടുന്ന യുവതി കൂടിയാണ് റുമേയ്‌സാ ഗെല്‍ഗി. എന്നാല്‍ ഈ പ്രശസ്തിക്ക് ഇടയില്‍ ഇവര്‍ക്കുള്ള ബുദ്ധമുട്ടുകളെ കുറിച്ചും അറിയേണ്ടതുണ്ട്. വീവെര്‍ സിന്‍ഡ്രോം ബാധിതയാണ് ഗെല്‍ഗി. അത് തന്നെയാണ് അവരുടെ ഈ അസാധാരണമായ ഉയരത്തിന് കാരണവും. ഈ ഉയരം കാരണമായതിനാല്‍ തന്നെ ഇവര്‍ക്ക് വിമാനത്തില്‍ നമ്മെപ്പോലെ ഇരുന്ന് യാത്ര ചെയ്യാനാവില്ല. ഗെല്‍ഗിയുടെ ഒരു വിമാനയാത്രയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഗെല്‍ഗിക്ക് ഒരുക്കി കൊടുത്തത് ടര്‍ക്കിഷ് എയര്‍ലൈന്‍സ് ആണ്. എങ്ങനെയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ് തന്റെ യാത്ര മനോഹരമാക്കിയത് എന്നതിനെ കുറിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവച്ച വീഡിയോയില്‍ ഗെല്‍ഗി പറയുന്നത് കാണാം. ഇരുന്ന് യാത്ര ചെയ്യാനാവാത്ത ഗെല്‍ഗി യാത്ര ചെയ്തത് ഇങ്ങനെയായിരുന്നു. സീറ്റുകള്‍ മാറ്റി അതിന് പകരം ഒരു സ്ട്രക്ചറില്‍ കിടന്നുകൊണ്ടായിരുന്നു ഗെല്‍ഗിയുടെ യാത്ര. ഗെല്‍ഗി സ്‌ട്രെക്ചറില്‍ കിടക്കുന്നതും അവളെ എയര്‍ലൈന്‍സ് ജീവനക്കാര്‍ വിമാനത്തിനകത്തേക്ക് കയറാന്‍ സഹായിക്കുന്നതും ഒക്കെ വീഡിയോയില്‍ കാണാം. എങ്ങനെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത യാത്ര ചെയ്യുന്നതും അവളുടെ സുഹൃത്തുക്കളെ കാണുന്നതും എന്നും വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. സ്‌കോളിയോസിസ് എന്ന അവസ്ഥ കാരണം അവള്‍ക്ക് നേരെ ഇരിക്കാന്‍ പ്രയാസമാണ്. നട്ടെല്ലിനുണ്ടാകുന്ന വശത്തിലേക്കുള്ള വളവാണ് സ്‌കോളിയോസിസ്. തന്റെ നട്ടെല്ലില്‍ 2 നീളമുള്ള കമ്പികളും 30 സ്‌ക്രൂകളും ഉണ്ടെന്നും അതും തന്നെ ഇരിക്കുന്നതില്‍ നിന്നും തടയുന്നു എന്നും ഗെല്‍ഗി പറയുന്നു. വിമാനത്തില്‍ സ്‌ട്രെക്ചറില്‍ കിടന്നുകൊണ്ടുള്ള ഗെല്‍ഗിയുടെ യാത്ര വളരെ ആശ്വാസകരമായിരുന്നു എന്നും അതിനുവേണ്ടി വിമാനത്തിലെ ജീവനക്കാര്‍ അവള്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു എന്നും വീഡിയോ കാണുമ്പോള്‍ മനസിലാവും. നിരവധിപ്പേരാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

'ഇവിടെ പ്രണയം പറ്റില്ല, ഇത് നിങ്ങളുടെ സ്വകാര്യ സ്ഥലമോ ഓയോ അല്ല, ദയവായി അകലം പാലിച്ച് ശാന്തത പാലിക്കുക' ഓട്ടോറിക്ഷയില്‍ കാമുകീ-കാമുകന്മാര്‍ക്ക് മുന്നറിയിപ്പ്

പൊതു ഇടങ്ങളില്‍ പ്രണയത്തിന് ഒരു പരിധി ഇല്ലാതാവുന്ന കാലമാണ് ഇത്. മറ്റുള്ള രാജ്യത്തേതു പോലെ തൊട്ടൊരുമ്മി ഇരിക്കാന്‍ മാത്രമല്ല പല 'സാഹസങ്ങള്‍' ചെയ്യാനും ഏത് ഇടവും തിരഞ്ഞെടുക്കാന്‍ ചിലര്‍ ഭയപ്പെടുന്നില്ല. ഇതാ അത്തരക്കാര്‍ക്ക് ഈ ഓട്ടോറിക്ഷ പറ്റില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവര്‍. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഓട്ടോറിക്ഷാ ഡ്രൈവര്‍ പങ്കിട്ട കര്‍ശനമായ നിയമങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഏതോ ഒരു യാത്രക്കാരന്‍ ഒരു ഓട്ടോയുടെ പുറകിലിരുന്ന് ക്ലിക്ക് ചെയ്തതാണ് ഈ ഫോട്ടോ. ഡ്രൈവര്‍ നല്‍കുന്ന കര്‍ശനമായ മുന്നറിയിപ്പ് തന്റെ സീറ്റിന്റെ പിന്‍ഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്. യാത്രക്കാരോട് മാന്യമായിരിക്കാന്‍ ആവശ്യപ്പെടുകയാണ് ഡ്രൈവര്‍. ''മുന്നറിയിപ്പ്... ഇവിടെ പ്രണയം പറ്റില്ല. ഇതൊരു ക്യാബ് ആണ്. നിങ്ങളുടെ സ്വകാര്യ സ്ഥലമോ ഓയോ അല്ല, അതിനാല്‍ ദയവായി അകലം പാലിച്ച് ശാന്തത പാലിക്കുക. ബഹുമാനം നല്‍കുക, ബഹുമാനിക്കുക. നന്ദി...'' എന്നതാണ് പ്രണയത്തിനെതിരെയുള്ള ഓട്ടോറിക്ഷ ഡ്രൈവറുടെ മുന്നറിയിപ്പ്. ആയിരക്കണക്കിന് വ്യൂസ് ലഭിച്ച പോസ്റ്റിന് നിരവധി പേര്‍ രസകരമായ പ്രതികരണങ്ങള്‍ കമന്റുകളിലൂടെ കുറിച്ചിട്ടുണ്ട്.

'ഞങ്ങളെ ദിയ അറിയണമെന്ന് നിര്‍ബന്ധമില്ല, നോറ ഞങ്ങളുടെ സുഹൃത്ത്, പരാതിയോ പരിഭവമോ ഇല്ല' നോറയെ കുറിച്ച് ദിയ പറഞ്ഞ കാര്യങ്ങളില്‍ പ്രതികരിച്ച് ബിഗ്‌ബോസ് താരം സിജോ

കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന ഒന്നായിരുന്നു ബിഗ്‌ബോസ് താരം സിജോയുടെ വിവാഹം. വിവാഹത്തിനും വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകളിലും എല്ലാം തിളങ്ങിയത് ബിഗ്‌ബോസ് താരങ്ങള്‍ ആയിരുന്നു. വിവാഹ റിസപ്ഷന്‍ സമയത്ത് ബിഗ്‌ബോസിലെ മറ്റൊരു താരമായിരുന്ന നോറ സിജോയുടെ മുഖത്ത് കേക്ക് തേച്ചത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. സംഭവത്തിന് ശേഷം കൃഷ്ണകുമാറിന്റെ മകള്‍ ദിയ നടത്തിയ അഭിപ്രായങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് സിജോ. സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു സിജോയുടെ പ്രതികരണം. നോറ വിഷയത്തില്‍ ദിയ കമന്റ് പറഞ്ഞപ്പോള്‍ അവര്‍ പറയട്ടെയെന്ന് കരുതി ആദ്യം വിട്ടു എന്നും. പിന്നീട് മറ്റൊരു കമന്റ് കണ്ടപ്പോള്‍ അവര്‍ നല്ല ഉദ്ദേശത്തോടെ പറഞ്ഞതല്ലെന്ന് മനസിലായി അതിനാലാണ് ഇങ്ങനെ മറുപടി നല്‍കുന്നത് എന്ന് പറഞ്ഞായിരുന്നു സിജോ തുടങ്ങിയത്. സിജോയുടെ വാക്കുകള്‍ ഇങ്ങനെ: 'രണ്ട് വഞ്ചിയില്‍ കാലിടുന്നതുപോലെയായിരുന്നു ദിയയുടെ പ്രതികരണം. സംഭവം വാര്‍ത്തയായതുകൊണ്ട് നോറയെ ഞങ്ങള്‍ വിളിച്ചിരുന്നു. അവള്‍ വളരെ വിഷമത്തിലായിരുന്നു. നീ സങ്കടപ്പെടേണ്ട എനിക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. ഞാനും നോറയുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. അവര്‍ ഞങ്ങളുടെ എല്ലാ പരിപാടികള്‍ക്കും വരാറുള്ളതാണ്. നോറ കേക്ക് തേക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ പ്രതികാരം ചെയ്തിട്ടെ പോകൂവെന്ന് നോറ പറഞ്ഞിരുന്നു. എല്ലാ പരിപാടിയും കഴിഞ്ഞിട്ടേ ചെയ്യുവെന്നും പറഞ്ഞിരുന്നു. പക്ഷെ നോറ ഫുഡ് വേസ്റ്റ് ചെയ്തതിനോട് എനിക്ക് യോജിപ്പില്ല. നോറ ചെയ്തത് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയിലുള്ള ഒരു ഫണ്‍ മാത്രം. ഞങ്ങള്‍ എല്ലാവരും ആ നിമിഷം എഞ്ചോയ് ചെയ്തു. ആ പരിപാടി അവിടെ തീര്‍ന്നു. ഞങ്ങളെ ദിയ അറിയണമെന്ന് നിര്‍ബന്ധമില്ല. കാരണം ഞങ്ങള്‍ നെപ്പോ കിഡോ, ഇന്റര്‍നാഷണല്‍ ഫെയിം ഉള്ളവരോ അല്ല. തന്റെ ഭര്‍ത്താവിന്റെ മുഖത്താണ് ആരെങ്കിലും കേക്ക് തേക്കുന്നതെങ്കില്‍ പിന്നെ ഒരു കേക്ക് കഴിക്കാന്‍ അയാള്‍ ജീവനോടെ ഉണ്ടാകില്ലെന്നാണ് ദിയ കുറിച്ചത്. എങ്ങാനും അങ്ങനെ സംഭവിച്ചാല്‍ ദിയ എന്ത് ചെയ്യും കൊല്ലുമോ?. അങ്ങനെ ചെയ്താല്‍ നിയമം അനുസരിച്ച് ജയിലില്‍ പോകും. മാസ് അടിക്കാം. പക്ഷെ അത് പറ്റുന്ന മാസായിരിക്കണം. ഒരുപാട് വലിയ മാസ് അടിക്കരുത്. അതുപോലെ സായിയുടെ വീഡിയോയ്ക്ക് ഉയര കുറവിനെ പരിഹസിച്ച കമന്റിന് ദിയ ഇട്ട റിയാക്ഷന്‍ കണ്ടിരുന്നു. ദിയയ്ക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നോ?. അറുബോറന്‍ പരിപാടിയായിപ്പോയി. തെമ്മാടിത്തരമായിരുന്നു. കാരണം ഒരാളെ മറ്റൊരാള്‍ ബോഡി ഷെയിം ചെയ്യുന്നത് കണ്ട് മാറി ഇരുന്ന് ദിയ ചിരിക്കുന്നതായാണ് കമന്റില്‍ നിന്നും മനസിലായത്. എല്ലാവരും അറിയുന്ന സെലിബ്രിറ്റിയല്ലേ?. കുടുംബത്തിലെ എല്ലാവരും ഫെയ്മസല്ലേ. വീടിന് പോലും ഇന്‍സ്റ്റഗ്രാം ഐഡിയുണ്ടെന്ന് തോന്നുന്നു. തനിക്ക് ഇഷ്ടമല്ലാത്തൊരാളെ മറ്റൊരാള്‍ കുറ്റം പറയുമ്‌ബോള്‍ ദിയ അത് ആസ്വദിക്കുന്നുവെന്നാണ് റിപ്ലെ കമന്റില്‍ നിന്നും മനസിലായത്. ദിയയുടേത് പബ്ലിസിറ്റി സ്റ്റണ്ടായാണ് തോന്നിയത്. ഒരു പട്ടി ഷോ. നിങ്ങളുടേത് വലിയ കുടുംബമാണെങ്കില്‍ ഞങ്ങള്‍ക്ക് അതൊന്നും വലിയ കാര്യമല്ല. ദിയയുടേത് നല്ല ഇന്റന്‍ഷനാണെന്ന് തോന്നിയില്ല. നോറ ചെയ്തതില്‍ എനിക്ക് പരാതിയില്ല. അന്ന് സംഭവിച്ചതെല്ലാം ഫ്രണ്ട്ഷിപ്പിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് സിജോ വീഡിയോ അവസാനിപ്പിച്ചത്.'

വീടിന്റെ ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, വൈദ്യുത വേലി, സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു വാഹനവ്യൂഹം സദാസമയം ഒപ്പം, നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് കൂടുതല്‍ സുരക്ഷ

നടന്‍ സല്‍മാന്‍ഖാന്റെ വീട്ടില്‍ കൂടുതല്‍ സുരക്ഷ. താരത്തിന്റെ മുംബൈയിലെ വീടില്‍ ആണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ അടിമുടി സുരക്ഷയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വീടിന്റെ ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വയ്ക്കുകയും. വൈദ്യുത വേലിയും ഘടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുന്‍ മന്ത്രിയും അടുത്ത സുഹൃത്തുമായ ബാബ സിദ്ദിഖിയുടെ മരണ ശേഷം സല്‍മാന് നിരവധി വധഭീഷണികള്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് നടന്റെ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചത്. സല്‍മാന്റെ കാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു വാഹനവ്യൂഹം എപ്പോഴുമുണ്ടാകാറുണ്ട്. വൈ-പ്ലസ് സെക്യൂരിറ്റിയുള്ള താരത്തിന് പോലീസ് എസ്‌കോര്‍ട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവിധത്തിലുമുള്ള ആയുധങ്ങളും കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു കോണ്‍സ്റ്റബിളിനെയും നടന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിച്ചിട്ടുണ്ട്. തിഹാര്‍ ജയില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം താരത്തിനെതിരെ നേരത്തെ വധ ഭീഷണി ഉയര്‍ത്തിയിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെതിരെ കേസ് വന്നതിനുപിന്നാലെ 2018-ല്‍ അദ്ദേഹത്തെ വധിക്കാന്‍ ബിഷ്ണോയ് സമുദായത്തില്‍നിന്ന് ചിലര്‍ ആഹ്വാനം ചെയ്തിരുന്നു. നേരത്തെ സല്‍മാന്റെ വീടിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തിരുന്നു .

കൂമന് ശേഷം ആസിഫ് അലി - ജിത്തു ജോസഫ് ടീം 'മിറാഷ്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി, ആസിഫ് അലിക്കൊപ്പം അപര്‍ണ്ണ ബാലമുരളിയും വേഷമിടുന്നു

കൂമന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നത് ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവരാണ്. സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സിന്റെയും ബെഡ് ടൈം സ്റ്റോറിസിന്റെയും സഹകരണത്തോടെ E4 എക്‌സ്പീരിമെന്റ്സും നാദ് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആര്‍ മെഹ്താ, ജതിന്‍ എം സേതി, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'Fades as you get closer' എന്ന ടാഗ് ലൈനോടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകലോകം വരവേറ്റത്. ഹക്കീം ഷാ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളില്‍.സതീഷ് കുറുപ്പാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി,വി എസ് വിനായകാണ് എഡിറ്റര്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്,മ്യൂസിക് - വിഷ്ണു ശ്യാം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുധീഷ് രാമചന്ദ്രന്‍, കോസ്റ്റും ഡിസൈനര്‍- ലിന്റാ ജിത്തു,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രണവ് മോഹന്‍, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ - ടോണി മാഗ്മിത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - കറ്റീന ജീത്തു, സ്റ്റില്‍സ് - നന്ദു ഗോപാലകൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ് - യെല്ലോ ടൂത്ത്, ലൈന്‍ പ്രൊഡ്യൂസര്‍ - ബെഡ് ടൈം സ്റ്റോറീസ്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Other News in this category

  • 'ഇവിടെ പ്രണയം പറ്റില്ല, ഇത് നിങ്ങളുടെ സ്വകാര്യ സ്ഥലമോ ഓയോ അല്ല, ദയവായി അകലം പാലിച്ച് ശാന്തത പാലിക്കുക' ഓട്ടോറിക്ഷയില്‍ കാമുകീ-കാമുകന്മാര്‍ക്ക് മുന്നറിയിപ്പ്
  • ഭാര്യയെ ടിവി കാണാന്‍ ഇരുത്തി അലക്കിയ തുണി വിരിക്കാന്‍ പുറത്തിറങ്ങി ഭര്‍ത്താവ്, പിന്നീട് ഇദ്ദേഹം ഭാര്യയെ കാണുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ദുരൂഹത തെളിയിച്ച് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ
  • 'ഫാഷന്‍ ആണത്രേ ഫാഷന്‍' 85 വര്‍ഷത്തോളം പഴക്കമുള്ള കീറി പറിഞ്ഞ ഷര്‍ട്ട് വില്‍പനയ്ക്ക്, വില കേട്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും
  • വിട്ടുമാറാത്ത മൂക്കൊലിപ്പും വിറയലും, ജലദോഷവും, പനിയും, വിറയലും, യുവതി ആശുപത്രിയില്‍ എത്തി എക്‌സ റേ എടുത്തപ്പോള്‍ ഡോക്ടര്‍ കണ്ട് ഞെട്ടി
  • ഇതെന്താ മേഘങ്ങള്‍ക്ക് മുകളിലൂടെ നടക്കുന്ന മനുഷ്യരോ? വിമാനത്തില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടവരെല്ലാം അമ്പരപ്പില്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
  • മനുഷ്യരെ പോലെ കൃത്യമായി എഴുന്നേല്‍ക്കും, ഉറങ്ങും, വീട്ടിലെ ജോലി ചെയ്യും, മൊബൈല്‍ ഫോണ്‍ നോക്കി രസിച്ചിരിക്കും, അത്ഭുതമായി 'റാണി' എന്ന കുരങ്ങ്
  • വ്യത്യസ്തത വേണം, ഇരുപത് മിനിറ്റിനുള്ളില്‍ അകത്താക്കിയത് രണ്ട് കുപ്പി വിസ്‌കി, വൈറലാകാന്‍ ശ്രമിച്ച സോഷ്യല്‍ മീഡിയ താരത്തിന് ദാരുണാന്ത്യം
  • വിവാഹത്തിന് ഭക്ഷണം വിളമ്പാന്‍ വൈകി, വിവാഹം വേണ്ടെന്ന് വച്ച് വരന്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു, സംഭവം ഉത്തര്‍പ്രദേശിലെ നഗരത്തില്‍
  • കുവൈറ്റില്‍ പിഞ്ചു കുഞ്ഞിനെ വാഷിങ്‌മെഷീനില്‍ ഇട്ട് കൊലപ്പെടുത്തി, ഫിലിപ്പീന്‍സ് സ്വദേശിനിയായ വീട്ടുജോലിക്കാരിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്
  • ഭാര്യയെ പരിചരിക്കാന്‍ വിആര്‍എസ് എടുത്ത് ഭര്‍ത്താവ്, ഭര്‍ത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ കുഴഞ്ഞ് വീണ് ഭാര്യ മരിച്ചു, സംഭവം രാജസ്ഥാനില്‍
  • Most Read

    British Pathram Recommends