18
MAR 2021
THURSDAY
1 GBP =107.13 INR
1 USD =85.83 INR
1 EUR =88.83 INR
breaking news : 'ഞാന്‍ അധികാരത്തില്‍ കയറുന്നതിനു മുന്‍പ് ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യയില്‍ തീമഴ പെയ്യു', ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ് >>> പുകവലി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തിന് കൂട്ടായി സ്മാര്‍ട്ട് വാച്ച്!!! പുതിയ തലമുറയ്ക്ക് മികച്ച പ്രതീക്ഷയുമായി ഈ കണ്ടെത്തല്‍ >>> പേര് കേട്ട ശീതള പാനീയങ്ങള്‍ക്ക് എതിരാളിയുമായി റിലയന്‍സ്: റാസ്‌കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന പേരില്‍ പുതിയ പാനീയം വിപണിയില്‍ >>> ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബഹുമതി, പക്ഷെ ഇവരുടെ വിമാനയാത്ര ഇങ്ങനെയാണ്, വീഡിയോ >>> 'ഇവിടെ പ്രണയം പറ്റില്ല, ഇത് നിങ്ങളുടെ സ്വകാര്യ സ്ഥലമോ ഓയോ അല്ല, ദയവായി അകലം പാലിച്ച് ശാന്തത പാലിക്കുക' ഓട്ടോറിക്ഷയില്‍ കാമുകീ-കാമുകന്മാര്‍ക്ക് മുന്നറിയിപ്പ് >>>
Home >> BUSINESS
ഈ വര്‍ഷത്തില്‍ ലുലുവില്‍ കൂടുതല്‍ ഓഫര്‍; വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ലുലു

സ്വന്തം ലേഖകൻ

Story Dated: 2025-01-06

വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതിനോടൊപ്പം ആകര്‍ഷണീയമായ വിലയുമാണ് ലുലുവിന്റെ സ്ഥാപനങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഇതിന് പുറമെ പലപ്പോഴായി വലിയ ഒഫറുകളും ലുലു ഉപഭോക്താക്കള്‍ക്കായി ഒരുക്കാറുണ്ട്. ക്രിസ്മസ്-ന്യൂഇയര്‍ സീസണില്‍ തങ്ങളുടെ വിവിധ സ്ഥാപനങ്ങളില്‍ ലുലു ഇത്തരം ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ മറ്റൊരു കിടിലന്‍ ഓഫര്‍ കാലയളവ് കൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു.

പകുതിവിലയ്ക്ക് സാധാനങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ലുലു ഒരുക്കുന്നത്. അതായത് തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ 50 ശതമാനം വിലക്കുറവില്‍ ലുലുവിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോകാം. ജനുവരി 9 മുതല്‍ 12 വരെയായിരിക്കും ഈ ഓഫര്‍ ലഭ്യമായിരിക്കുക. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ് എന്നിവിടങ്ങളിലെല്ലാം ഓഫറുണ്ടാകും.

മലയാളികള്‍ക്ക് ലോകോത്തര നിലവാരമുള്ള ഷോപ്പിങ് അനുഭവം പരിചയപ്പെടുത്തിയ സ്ഥാപനമാണ് ലുലു. മാളുകള്‍ പലതും നേരത്തേയും വന്നിട്ടുണ്ടെങ്കിലും കൊച്ചിയില്‍ ലുലു മാള്‍ വന്നതോടെ മലയാളികള്‍ അവിടേക്ക് ഇരച്ചു കയറുകയായിരുന്നു. ഒന്നും വാങ്ങാന്‍ ഇല്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും കൊച്ചി ലുലു ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായും നിലനില്‍ക്കുന്നു.

കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ പുതിയ മാളുകള്‍ ആരംഭിച്ച ലുലു കൊട്ടിയത്തും തൃശൂരിലും കൊച്ചിയിലും മറ്റ് മാളുകളുമായി സഹകരിച്ച് ഹൈപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നു. ഇതിന് പുറമെ ഈ വര്‍ഷം തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ലുലു നിര്‍മ്മിക്കുന്ന പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്.


More Latest News

'ഞാന്‍ അധികാരത്തില്‍ കയറുന്നതിനു മുന്‍പ് ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യയില്‍ തീമഴ പെയ്യു', ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേലില്‍ നിന്നും ബന്ദികളാക്കിയ മുഴുവന്‍ ആളുകളെയും ജനുവരി 20 ന് മുമ്പ് വിട്ടയക്കണമെന്നാണ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത് ജനുവരി 20നാണ്. അതിന് മുമ്പ് ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ആളുകളെയും വിട്ടയക്കണമെന്നും അല്ലെങ്കില്‍ മധ്യപൂര്‍വേഷ്യയില്‍ തീമഴ പെയ്യുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ''ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണമായും നശിപ്പിക്കും. നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളില്‍ ഇടപെടണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അധികാരത്തില്‍ കയറുന്നതിനുമുന്‍പു ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യയില്‍ തീമഴ പെയ്യും. ഇതു ഹമാസിനു ഗുണം ചെയ്യില്ല. ആര്‍ക്കും ഗുണം ചെയ്യില്ല. ഇതില്‍ക്കൂടുതല്‍ ഞാന്‍ പറയുന്നില്ല. അവരെ നേരത്തേതന്നെ വിട്ടയയ്‌ക്കേണ്ടതായിരുന്നു. അവരെ ബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു''- ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണു നില്‍ക്കുന്നതെന്നു മധ്യപൂര്‍വേഷ്യയിലേക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതന്‍ ചാള്‍സ് വിറ്റ്കോഫ് പറഞ്ഞു. ''എന്താണ് വൈകുന്നതെന്ന് ഇപ്പോള്‍ ഞാന്‍ പറയുന്നില്ല. ട്രംപ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രകാരം ഈ അനുരഞ്ജനം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നു. നാളെ വീണ്ടും ദോഹയിലേക്കു പോകുകയാണ്. ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ മികച്ച ഒരു വാര്‍ത്ത പറയാനുണ്ടാകും'' - വിറ്റ്‌കോഫ് പറഞ്ഞു.

പുകവലി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തിന് കൂട്ടായി സ്മാര്‍ട്ട് വാച്ച്!!! പുതിയ തലമുറയ്ക്ക് മികച്ച പ്രതീക്ഷയുമായി ഈ കണ്ടെത്തല്‍

എത്ര ശ്രമിച്ചിട്ടും പുകവലി ഉപേക്ഷിക്കാന്‍ സാധിക്കുന്നില്ലേ? എ്‌നാല്‍ ഇനി നിങ്ങളെ സ്മാര്‍ട്ട്‌ഫോണ്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനമാകുന്ന സ്മാര്‍ട്ട്വാച്ച് ആപ്ലിക്കേഷനെ കുറിച്ച് Presenting and Evaluating a Smartwatch-Based Intervention for Smoking Relapse (StopWatch): Feasibility and Acceptability Study എന്ന പഠനത്തിലാണ് പറയുന്നത്. പുകവലിക്കുന്നയാളുകള്‍ക്ക് അതില്‍ നിന്ന് മാറാന്‍ സ്മാര്‍ട്ട്വാച്ചില്‍ തത്സമയ സൂചനകളും വിവരങ്ങളും നല്‍കും. ജെഎംഐആര്‍ ഫോര്‍മേറ്റീവ് റിസര്‍ച്ചാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഇത്തരത്തിലാണ് ഒരു ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പുകവലിക്കുന്നയാളുകളുടെ കൈയുടെയും വിരലുകളുടെയും ചലനം തിരിച്ചറിഞ്ഞ് അയാള്‍ പുകവലിക്കാനായി സിഗരറ്റ് കയ്യിലെടുത്തോ എന്ന് മനസിലാക്കുകയാണ് സ്മാര്‍ട്ട്വാച്ചിലെ ഈ മോഷന്‍ സെന്‍സര്‍ സോഫ്റ്റ്വെയര്‍ ചെയ്യുക. ഓരോ തവണ ഇക്കാര്യം കണ്ടെത്തുമ്പോഴും ആളുടെ സ്മാര്‍ട്ട്വാച്ച് സ്‌ക്രീനില്‍ അലര്‍ട്ട് സന്ദേശം തെളിയുകയും വൈബ്രേഷനുണ്ടാവുകയും ചെയ്യും. ഇതെല്ലാം ഒരാളെ പുകവലിക്കാനുള്ള ആ തീരമാനത്തില്‍ നിന്നും പിന്‍മാറാന്‍ സഹായിക്കുന്നു. ദിവസവും പുകവലിക്കാറുള്ള, പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന 18 പേരില്‍ ഈ സാങ്കേതികവിദ്യ പരീക്ഷിച്ച് വിജയിച്ചതായി ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. പഠനത്തിന് വിധേയമായവര്‍ രണ്ടാഴ്ചക്കാലം എല്ലാ ദിവസവും സ്മാര്‍ട്ട്വാച്ച് കയ്യില്‍ ധരിച്ചു. സ്മാര്‍ട്ട്വാച്ചിലെ മോഷന്‍ സെന്‍സറുകള്‍ വഴി പുകവലിക്കുന്നവരുടെ കൈയുടെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന അല്‍ഗോരിതം ഇവരില്‍ പരീക്ഷിച്ചു. സ്റ്റോപ്പ് വാച്ച് സിസ്റ്റത്തിലെ വിശകലനം ചെയ്യുന്നതിന് ആക്‌സിലറോമീറ്ററും ഗൈറോസ്‌കോപ്പും ഉപയോഗിക്കുന്നു. പുകവലിക്കാനായി ശ്രമിക്കുമ്പോള്‍ പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് തത്സമയ മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചു. പഠനത്തില്‍ പങ്കെടുത്തവര്‍ ഗവേഷകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ ആരോഗ്യമേഖലയ്ക്ക് ആശാവഹമാണ് എന്ന് പഠനത്തില്‍ പറയുന്നു.

പേര് കേട്ട ശീതള പാനീയങ്ങള്‍ക്ക് എതിരാളിയുമായി റിലയന്‍സ്: റാസ്‌കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന പേരില്‍ പുതിയ പാനീയം വിപണിയില്‍

പെപ്സി, കൊക്കക്കോള, എന്നീ വന്‍കിട കമ്പനികള്‍ക്ക് എതിരാളിയായി പാനീയ വിപണിയില്‍ ഇനി റിലയന്‍സും. റാസ്‌കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന പേരില്‍ പുതിയ പാനീയവുമായി വിപണിയിലെത്തിയിരിക്കുകയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്. വെറും 10 രൂപയ്ക്കാണ് ഈ പാനീയം റിലയന്‍സ് വിപണിയിലെത്തിക്കുന്നത്. കഴിഞ്ഞവര്‍ഷമാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പാനീയ ബ്രാന്‍ഡായ റാസ്‌കിക്കിനെ ഏറ്റെടുത്തത്. തെക്ക് - കിഴക്കന്‍ യൂറോപ്പിലെ കൊക്കക്കോളയുടെ മേധാവിയായിരുന്ന വികാസ് ചൗള 2019 ലാണ് റാസ്‌കിക്ക് എന്ന പേരിലുള്ള പാനീയ ബ്രാന്‍ഡ് ആരംഭിക്കുന്നത്. 2022ല്‍ സമാനമായ രീതിയില്‍ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള പ്യുവര്‍ ഡ്രിങ്ക്സ് ലിമിറ്റഡില്‍ നിന്ന് കാംബ കോളയും റിലയന്‍സ് വാങ്ങിയിരുന്നു. നിലവില്‍ കാംബ കോള 200 മില്ലി പാക്കിന് പത്തുരൂപക്കാണ് റിലയന്‍സാണ് വില്‍ക്കുന്നത്. അതേസമയം കൊക്കക്കോള, പെപ്സി, ഡാബര്‍, ടാറ്റ തുടങ്ങിയവയുടെ ഇതേ അളവിലുള്ള പാക്കിന് 20 രൂപയാണ് വില. 10 രൂപയുടെ പാക്കിന് പുറമേ 750 മില്ലിയുടെ വലിയ ബോട്ടിലും കമ്പനി ഇനി പുറത്തിറക്കും. മാമ്പഴം, ആപ്പിള്‍, മിക്സഡ് ഫ്രൂട്ട്, കരിക്ക്, എന്നീ വിഭാഗങ്ങളിലാണ് റാസ്‌കിക്ക് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. രാജ്യത്തെ ആള്‍ക്കഹോള്‍ ഇതര പാനീയ വിപണിയുടെ വാര്‍ഷിക വളര്‍ച്ച 8.7 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബഹുമതി, പക്ഷെ ഇവരുടെ വിമാനയാത്ര ഇങ്ങനെയാണ്, വീഡിയോ

റുമേയ്‌സാ ഗെല്‍ഗി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയെന്ന ബഹുമതി സ്വന്തമാക്കിയ ആളാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പേര് ചേര്‍ത്തപ്പെട്ട വ്യക്തി കൂടിയാണ് റുമേയ്‌സാ ഗെല്‍ഗി. ഇവരുടെ ഉയരം ഏഴ് അടി ഏഴ് ഇഞ്ച് ആണ്. എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന എല്ലാവരാലും ഏറെ പരാമര്‍ശിക്കപ്പെടുന്ന യുവതി കൂടിയാണ് റുമേയ്‌സാ ഗെല്‍ഗി. എന്നാല്‍ ഈ പ്രശസ്തിക്ക് ഇടയില്‍ ഇവര്‍ക്കുള്ള ബുദ്ധമുട്ടുകളെ കുറിച്ചും അറിയേണ്ടതുണ്ട്. വീവെര്‍ സിന്‍ഡ്രോം ബാധിതയാണ് ഗെല്‍ഗി. അത് തന്നെയാണ് അവരുടെ ഈ അസാധാരണമായ ഉയരത്തിന് കാരണവും. ഈ ഉയരം കാരണമായതിനാല്‍ തന്നെ ഇവര്‍ക്ക് വിമാനത്തില്‍ നമ്മെപ്പോലെ ഇരുന്ന് യാത്ര ചെയ്യാനാവില്ല. ഗെല്‍ഗിയുടെ ഒരു വിമാനയാത്രയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഗെല്‍ഗിക്ക് ഒരുക്കി കൊടുത്തത് ടര്‍ക്കിഷ് എയര്‍ലൈന്‍സ് ആണ്. എങ്ങനെയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ് തന്റെ യാത്ര മനോഹരമാക്കിയത് എന്നതിനെ കുറിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവച്ച വീഡിയോയില്‍ ഗെല്‍ഗി പറയുന്നത് കാണാം. ഇരുന്ന് യാത്ര ചെയ്യാനാവാത്ത ഗെല്‍ഗി യാത്ര ചെയ്തത് ഇങ്ങനെയായിരുന്നു. സീറ്റുകള്‍ മാറ്റി അതിന് പകരം ഒരു സ്ട്രക്ചറില്‍ കിടന്നുകൊണ്ടായിരുന്നു ഗെല്‍ഗിയുടെ യാത്ര. ഗെല്‍ഗി സ്‌ട്രെക്ചറില്‍ കിടക്കുന്നതും അവളെ എയര്‍ലൈന്‍സ് ജീവനക്കാര്‍ വിമാനത്തിനകത്തേക്ക് കയറാന്‍ സഹായിക്കുന്നതും ഒക്കെ വീഡിയോയില്‍ കാണാം. എങ്ങനെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത യാത്ര ചെയ്യുന്നതും അവളുടെ സുഹൃത്തുക്കളെ കാണുന്നതും എന്നും വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. സ്‌കോളിയോസിസ് എന്ന അവസ്ഥ കാരണം അവള്‍ക്ക് നേരെ ഇരിക്കാന്‍ പ്രയാസമാണ്. നട്ടെല്ലിനുണ്ടാകുന്ന വശത്തിലേക്കുള്ള വളവാണ് സ്‌കോളിയോസിസ്. തന്റെ നട്ടെല്ലില്‍ 2 നീളമുള്ള കമ്പികളും 30 സ്‌ക്രൂകളും ഉണ്ടെന്നും അതും തന്നെ ഇരിക്കുന്നതില്‍ നിന്നും തടയുന്നു എന്നും ഗെല്‍ഗി പറയുന്നു. വിമാനത്തില്‍ സ്‌ട്രെക്ചറില്‍ കിടന്നുകൊണ്ടുള്ള ഗെല്‍ഗിയുടെ യാത്ര വളരെ ആശ്വാസകരമായിരുന്നു എന്നും അതിനുവേണ്ടി വിമാനത്തിലെ ജീവനക്കാര്‍ അവള്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു എന്നും വീഡിയോ കാണുമ്പോള്‍ മനസിലാവും. നിരവധിപ്പേരാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

'ഇവിടെ പ്രണയം പറ്റില്ല, ഇത് നിങ്ങളുടെ സ്വകാര്യ സ്ഥലമോ ഓയോ അല്ല, ദയവായി അകലം പാലിച്ച് ശാന്തത പാലിക്കുക' ഓട്ടോറിക്ഷയില്‍ കാമുകീ-കാമുകന്മാര്‍ക്ക് മുന്നറിയിപ്പ്

പൊതു ഇടങ്ങളില്‍ പ്രണയത്തിന് ഒരു പരിധി ഇല്ലാതാവുന്ന കാലമാണ് ഇത്. മറ്റുള്ള രാജ്യത്തേതു പോലെ തൊട്ടൊരുമ്മി ഇരിക്കാന്‍ മാത്രമല്ല പല 'സാഹസങ്ങള്‍' ചെയ്യാനും ഏത് ഇടവും തിരഞ്ഞെടുക്കാന്‍ ചിലര്‍ ഭയപ്പെടുന്നില്ല. ഇതാ അത്തരക്കാര്‍ക്ക് ഈ ഓട്ടോറിക്ഷ പറ്റില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവര്‍. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഓട്ടോറിക്ഷാ ഡ്രൈവര്‍ പങ്കിട്ട കര്‍ശനമായ നിയമങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഏതോ ഒരു യാത്രക്കാരന്‍ ഒരു ഓട്ടോയുടെ പുറകിലിരുന്ന് ക്ലിക്ക് ചെയ്തതാണ് ഈ ഫോട്ടോ. ഡ്രൈവര്‍ നല്‍കുന്ന കര്‍ശനമായ മുന്നറിയിപ്പ് തന്റെ സീറ്റിന്റെ പിന്‍ഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്. യാത്രക്കാരോട് മാന്യമായിരിക്കാന്‍ ആവശ്യപ്പെടുകയാണ് ഡ്രൈവര്‍. ''മുന്നറിയിപ്പ്... ഇവിടെ പ്രണയം പറ്റില്ല. ഇതൊരു ക്യാബ് ആണ്. നിങ്ങളുടെ സ്വകാര്യ സ്ഥലമോ ഓയോ അല്ല, അതിനാല്‍ ദയവായി അകലം പാലിച്ച് ശാന്തത പാലിക്കുക. ബഹുമാനം നല്‍കുക, ബഹുമാനിക്കുക. നന്ദി...'' എന്നതാണ് പ്രണയത്തിനെതിരെയുള്ള ഓട്ടോറിക്ഷ ഡ്രൈവറുടെ മുന്നറിയിപ്പ്. ആയിരക്കണക്കിന് വ്യൂസ് ലഭിച്ച പോസ്റ്റിന് നിരവധി പേര്‍ രസകരമായ പ്രതികരണങ്ങള്‍ കമന്റുകളിലൂടെ കുറിച്ചിട്ടുണ്ട്.

Other News in this category

  • പേര് കേട്ട ശീതള പാനീയങ്ങള്‍ക്ക് എതിരാളിയുമായി റിലയന്‍സ്: റാസ്‌കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന പേരില്‍ പുതിയ പാനീയം വിപണിയില്‍
  • സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ചോര്‍ത്തി, കേസില്‍ ഒത്തുതീര്‍പ്പിന് ഒരുങ്ങി ആപ്പിള്‍, 95 മില്യണ്‍ ഡോളര്‍ നല്‍കണം
  • ഇനി ആകാശത്തും ഇന്റര്‍നെറ്റ് സേവനം!!! രാജ്യത്ത് ആദ്യമായി വൈഫൈ കണക്റ്റിവിറ്റി നല്‍കി എയര്‍ ഇന്ത്യ
  • സോഷ്യല്‍ മീഡിയയില്‍ വൈറലായി ആനന്ദ് അംബാനിയുടെ വാച്ച്, കമ്പനി ആകെ ഇറക്കിയത് മൂന്ന് വാച്ചുകള്‍, വാച്ചിന്റെ വില കേട്ടാല്‍ ഞെട്ടും
  • പുതുവര്‍ഷം ആഘോഷിച്ച് അമുല്‍ ഗേള്‍; 'ഹിയര്‍ ഈസ് റ്റു മോര്‍ മസ്‌കരാഹത്ത്' എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഡൂഡില്‍
  • ഇന്ന് മുതല്‍ ആണ് പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ആ മാറ്റം വരുന്നത്, വാട്‌സ്ആപ്പ് ലഭിക്കാത്ത ഫോണുകളുടെ ലിസ്റ്റ് ഇങ്ങനെ, ഇതില്‍ നിങ്ങളുടെ ഫോണും ഉണ്ടോ എന്ന് നോക്കാം
  • കൊച്ചിക്കാര്‍ക്കിഷ്ടം ചിക്കന്‍ ബിരിയാണി; കടലക്കറിക്കും മൈസൂര്‍ പാക്കിനും ആവശ്യക്കാരേറെ, സ്വിഗ്ഗിയുടെ 2024ലെ കണക്കുകള്‍ പറയുന്നത് ഇങ്ങനെ
  • ഓപണ്‍ എഐ കമ്പനികളില്‍ നിന്നുയരുന്ന മത്സരത്തെ നേരിടാന്‍ ഒരുങ്ങി ഗൂഗിള്‍, പത്ത് ശതമാനം പേരെ പിചിട്ടുവിടുമെന്ന് റിപ്പോര്‍ട്ട്
  • സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം: ഈ വര്‍ഷം ഒരു ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്തത് 4000ത്തിലധികം പാക്കറ്റ് ചിപ്സ് എന്ന് കണക്കുകള്‍
  • ഓര്‍ഡര്‍ ചെയ്ത് വെറും പതിനഞ്ച് മിനിറ്റുനിള്ളില്‍ നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിച്ച് ആമസോണ്‍, ക്വിക്ക് കൊമേഴ്‌സില്‍ ശക്തമായ മത്സരം
  • Most Read

    British Pathram Recommends