കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന ഒന്നായിരുന്നു ബിഗ്‌ബോസ് താരം സിജോയുടെ വിവാഹം. വിവാഹത്തിനും വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകളിലും എല്ലാം തിളങ്ങിയത് ബിഗ്‌ബോസ് താരങ്ങള്‍ ആയിരുന്നു.
വിവാഹ റിസപ്ഷന്‍ സമയത്ത് ബിഗ്‌ബോസിലെ മറ്റൊരു താരമായിരുന്ന നോറ സിജോയുടെ മുഖത്ത് കേക്ക് തേച്ചത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. സംഭവത്തിന് ശേഷം കൃഷ്ണകുമാറിന്റെ മകള്‍ ദിയ നടത്തിയ അഭിപ്രായങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് സിജോ. സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു സിജോയുടെ പ്രതികരണം. നോറ വിഷയത്തില്‍ ദിയ കമന്റ് പറഞ്ഞപ്പോള്‍ അവര്‍ പറയട്ടെയെന്ന് കരുതി ആദ്യം വിട്ടു എന്നും. പിന്നീട് മറ്റൊരു കമന്റ് കണ്ടപ്പോള്‍ അവര്‍ നല്ല ഉദ്ദേശത്തോടെ പറഞ്ഞതല്ലെന്ന് മനസിലായി അതിനാലാണ് ഇങ്ങനെ മറുപടി നല്‍കുന്നത് എന്ന് പറഞ്ഞായിരുന്നു സിജോ തുടങ്ങിയത്.
സിജോയുടെ വാക്കുകള്‍ ഇങ്ങനെ:
'രണ്ട് വഞ്ചിയില്‍ കാലിടുന്നതുപോലെയായിരുന്നു ദിയയുടെ പ്രതികരണം. സംഭവം വാര്‍ത്തയായതുകൊണ്ട് നോറയെ ഞങ്ങള്‍ വിളിച്ചിരുന്നു. അവള്‍ വളരെ വിഷമത്തിലായിരുന്നു. നീ സങ്കടപ്പെടേണ്ട എനിക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. ഞാനും നോറയുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. അവര്‍ ഞങ്ങളുടെ എല്ലാ പരിപാടികള്‍ക്കും വരാറുള്ളതാണ്. നോറ കേക്ക് തേക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.
ഞാന്‍ പ്രതികാരം ചെയ്തിട്ടെ പോകൂവെന്ന് നോറ പറഞ്ഞിരുന്നു. എല്ലാ പരിപാടിയും കഴിഞ്ഞിട്ടേ ചെയ്യുവെന്നും പറഞ്ഞിരുന്നു. പക്ഷെ നോറ ഫുഡ് വേസ്റ്റ് ചെയ്തതിനോട് എനിക്ക് യോജിപ്പില്ല. നോറ ചെയ്തത് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയിലുള്ള ഒരു ഫണ്‍ മാത്രം. ഞങ്ങള്‍ എല്ലാവരും ആ നിമിഷം എഞ്ചോയ് ചെയ്തു. ആ പരിപാടി അവിടെ തീര്‍ന്നു.
ഞങ്ങളെ ദിയ അറിയണമെന്ന് നിര്‍ബന്ധമില്ല. കാരണം ഞങ്ങള്‍ നെപ്പോ കിഡോ, ഇന്റര്‍നാഷണല്‍ ഫെയിം ഉള്ളവരോ അല്ല. തന്റെ ഭര്‍ത്താവിന്റെ മുഖത്താണ് ആരെങ്കിലും കേക്ക് തേക്കുന്നതെങ്കില്‍ പിന്നെ ഒരു കേക്ക് കഴിക്കാന്‍ അയാള്‍ ജീവനോടെ ഉണ്ടാകില്ലെന്നാണ് ദിയ കുറിച്ചത്. എങ്ങാനും അങ്ങനെ സംഭവിച്ചാല്‍ ദിയ എന്ത് ചെയ്യും കൊല്ലുമോ?.
അങ്ങനെ ചെയ്താല്‍ നിയമം അനുസരിച്ച് ജയിലില്‍ പോകും. മാസ് അടിക്കാം. പക്ഷെ അത് പറ്റുന്ന മാസായിരിക്കണം. ഒരുപാട് വലിയ മാസ് അടിക്കരുത്. അതുപോലെ സായിയുടെ വീഡിയോയ്ക്ക് ഉയര കുറവിനെ പരിഹസിച്ച കമന്റിന് ദിയ ഇട്ട റിയാക്ഷന്‍ കണ്ടിരുന്നു. ദിയയ്ക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നോ?. അറുബോറന്‍ പരിപാടിയായിപ്പോയി. തെമ്മാടിത്തരമായിരുന്നു.
കാരണം ഒരാളെ മറ്റൊരാള്‍ ബോഡി ഷെയിം ചെയ്യുന്നത് കണ്ട് മാറി ഇരുന്ന് ദിയ ചിരിക്കുന്നതായാണ് കമന്റില്‍ നിന്നും മനസിലായത്. എല്ലാവരും അറിയുന്ന സെലിബ്രിറ്റിയല്ലേ?. കുടുംബത്തിലെ എല്ലാവരും ഫെയ്മസല്ലേ. വീടിന് പോലും ഇന്‍സ്റ്റഗ്രാം ഐഡിയുണ്ടെന്ന് തോന്നുന്നു. തനിക്ക് ഇഷ്ടമല്ലാത്തൊരാളെ മറ്റൊരാള്‍ കുറ്റം പറയുമ്‌ബോള്‍ ദിയ അത് ആസ്വദിക്കുന്നുവെന്നാണ് റിപ്ലെ കമന്റില്‍ നിന്നും മനസിലായത്.
ദിയയുടേത് പബ്ലിസിറ്റി സ്റ്റണ്ടായാണ് തോന്നിയത്. ഒരു പട്ടി ഷോ. നിങ്ങളുടേത് വലിയ കുടുംബമാണെങ്കില്‍ ഞങ്ങള്‍ക്ക് അതൊന്നും വലിയ കാര്യമല്ല. ദിയയുടേത് നല്ല ഇന്റന്‍ഷനാണെന്ന് തോന്നിയില്ല. നോറ ചെയ്തതില്‍ എനിക്ക് പരാതിയില്ല. അന്ന് സംഭവിച്ചതെല്ലാം ഫ്രണ്ട്ഷിപ്പിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് സിജോ വീഡിയോ അവസാനിപ്പിച്ചത്.'