പൊതു ഇടങ്ങളില്‍ പ്രണയത്തിന് ഒരു പരിധി ഇല്ലാതാവുന്ന കാലമാണ് ഇത്. മറ്റുള്ള രാജ്യത്തേതു പോലെ തൊട്ടൊരുമ്മി ഇരിക്കാന്‍ മാത്രമല്ല പല 'സാഹസങ്ങള്‍' ചെയ്യാനും ഏത് ഇടവും തിരഞ്ഞെടുക്കാന്‍ ചിലര്‍ ഭയപ്പെടുന്നില്ല. ഇതാ അത്തരക്കാര്‍ക്ക് ഈ ഓട്ടോറിക്ഷ പറ്റില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവര്‍.
ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഓട്ടോറിക്ഷാ ഡ്രൈവര്‍ പങ്കിട്ട കര്‍ശനമായ നിയമങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഏതോ ഒരു യാത്രക്കാരന്‍ ഒരു ഓട്ടോയുടെ പുറകിലിരുന്ന് ക്ലിക്ക് ചെയ്തതാണ് ഈ ഫോട്ടോ. ഡ്രൈവര്‍ നല്‍കുന്ന കര്‍ശനമായ മുന്നറിയിപ്പ് തന്റെ സീറ്റിന്റെ പിന്‍ഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്. യാത്രക്കാരോട് മാന്യമായിരിക്കാന്‍ ആവശ്യപ്പെടുകയാണ് ഡ്രൈവര്‍.
''മുന്നറിയിപ്പ്... ഇവിടെ പ്രണയം പറ്റില്ല. ഇതൊരു ക്യാബ് ആണ്. നിങ്ങളുടെ സ്വകാര്യ സ്ഥലമോ ഓയോ അല്ല, അതിനാല്‍ ദയവായി അകലം പാലിച്ച് ശാന്തത പാലിക്കുക. ബഹുമാനം നല്‍കുക, ബഹുമാനിക്കുക. നന്ദി...'' എന്നതാണ് പ്രണയത്തിനെതിരെയുള്ള ഓട്ടോറിക്ഷ ഡ്രൈവറുടെ മുന്നറിയിപ്പ്.
ആയിരക്കണക്കിന് വ്യൂസ് ലഭിച്ച പോസ്റ്റിന് നിരവധി പേര്‍ രസകരമായ പ്രതികരണങ്ങള്‍ കമന്റുകളിലൂടെ കുറിച്ചിട്ടുണ്ട്.