18
MAR 2021
THURSDAY
1 GBP =107.13 INR
1 USD =85.83 INR
1 EUR =88.83 INR
breaking news : പൗണ്ടിന്റെ വിനിമയ നിരക്ക് 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; വില്ലനായത് 2008-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുന്ന സര്‍ക്കാരിന്റെ കടമെടുപ്പ് ചിലവുകള്‍ >>> യുകെ ഗവണ്‍മെന്റിന്റെ കടബാധ്യതയില്‍ വന്‍ വര്‍ധനവ്: ദീര്‍ഘകാല കടമെടുപ്പ് ചെലവ് 1998 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍, സമ്പദ്വ്യവസ്ഥയില്‍ ആശങ്ക >>> ശൈത്യകാലത്ത് എനര്‍ജി ബില്ലുകള്‍ക്ക് തീപിടിക്കുമെന്ന ആശങ്കയിലാണോ? ലളിതമാ ഈ ടിപ്ട് ഒന്ന് പ്രയോഗിച്ചൂ നോക്കൂ, വര്‍ഷം 1,074 പൗണ്ട് വരെ ലാഭിക്കാം.... >>> ഫ്ലൂ, കോവിഡ്, ആർഎസ്‌വി ഇപ്പോൾ എച്ച്എംപിവിയും! ‘ക്രിട്ടിക്കൽ ഇൻസിഡന്റ്’ പ്രഖ്യാപിച്ച് ഒമ്പതോളം എൻഎച്ച്എസ് ആശുപത്രികൾ! രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കാൻ പുതിയ പദ്ധതി, മഞ്ഞും മഴയും വെള്ളപ്പൊക്കവും തുടരുമെന്നും മുന്നറിയിപ്പ് >>> ലണ്ടനിലെ ഓടുന്ന ബസ്സില്‍ കൗമാരക്കാരനെ കുത്തിക്കൊന്നു; സ്‌കൂളുകള്‍ തുറന്ന ആദ്യ ദിവസങ്ങളില്‍ നടന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ നഗരവാസികള്‍ >>>
Home >> SPIRITUAL
ഇന്ന് ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം, വൈകുന്നേരം പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭം

സ്വന്തം ലേഖകൻ

Story Dated: 2025-01-08

വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ബുധനാഴ്ച മരിയന്‍ ദിനാചരണം ഇന്ന് ഉണ്ടായിരിക്കുന്നതാണ്.

വൈകുന്നേരം 6:45നു പരിശുദ്ധ ജപമാല പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

More Latest News

പെരിയ ഇരട്ടക്കൊലപാതക കേസ്: പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, പ്രതികള്‍ ജയില്‍ മോചിതരാകും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. ഇതോടെ പ്രതികള്‍ ജയില്‍ മോചിതരാകും. അഞ്ച് വര്‍ഷം വീതം തടവുശിക്ഷയാണ് ഇവര്‍ക്ക് ലഭിച്ചത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്. ഹര്‍ജി ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നുവെങ്കിലും സിബിഐ അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നാല് സിപിഐഎം നേതാക്കളെ എറണാകുളം പ്രത്യേക സിബിഐ കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു: സൈബര്‍ പൊലീസില്‍ പരാതി നല്‍കി നടി മാലാ പാര്‍വതി, അന്വേഷണം ആരംഭിച്ച് സൈബര്‍ പൊലീസ്

തിരുവനന്തപുരം: യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാര്‍വതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള്‍ പരാതിക്കാരി തന്നെ പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കും. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. അതേസമയം, നടി ഹണി റോസ് നല്‍കിയ സൈബര്‍ അധിക്ഷേപ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോ?ഗിച്ചു. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണവും സെന്‍ട്രല്‍ എസിപിക്ക് കേസിന്റെ മേല്‍നോട്ട ചുമതലയും നല്‍കി. സൈബര്‍ സെല്‍ അംഗങ്ങളും അന്വേഷണ സംഘത്തില്‍ ഉണ്ട്. ആവശ്യമെങ്കില്‍ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.

ചോറ്റാനിക്കരയില്‍ ആളൊഴിഞ്ഞ വീട്ടില്‍ മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ട സംഭവം: ഇവ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ്

കൊച്ചി: ചോറ്റാനിക്കരയില്‍ ആളൊഴിഞ്ഞ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്നും മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍ എല്ലാവരും ഞെട്ടലിലാണ്. വര്‍ഷങ്ങളായി അടഞ്ഞു കിടന്ന വീട്ടില്‍ നിന്നും ആണ് മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. എന്നാല്‍ കണ്ടെത്തിയ ഈ തലയോട്ടിയും അസ്ഥികളും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ് കണ്ടെത്തി. അസ്ഥികള്‍ ദ്രവിക്കാതിരിക്കാന്‍ പോളിഷ് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തന്നെ സംഭവത്തില്‍ ദുരൂഹതകളില്ലെന്നും പൊലീസ് വ്യക്തമാക്കി. കണ്ടെടുത്ത തലയോട്ടി സ്ത്രീയുടേയും മറ്റ് അസ്ഥികള്‍ ഒന്നില്‍ കൂടുതല്‍ പേരുടേതുമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. അസ്ഥികളുടെ ഡിഎന്‍എ അടക്കം വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. എറണാകുളത്ത് താമസിക്കുന്ന ഡോക്ടറുടെ തറവാട്ടു വീട്ടിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തുന്ന ഡോക്ടറായ മകന്‍ പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്നതാണ് തലയോട്ടിയും അസ്ഥികളുമെന്ന് വീട്ടുടമയായ ഡോക്ടര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പ് എറണാകുളത്തെ വീട്ടില്‍ നിന്നും ഉപയോഗശൂന്യമായ സാധനങ്ങള്‍ തറവാട്ടു വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനൊപ്പമുണ്ടായിരുന്നതാണ് തലയോട്ടിയും അസ്ഥികളും. അന്ന് ദുബായില്‍ ആയിരുന്നതിനാല്‍ തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ, വേലക്കാരിയാണ് വിവരം അറിയിച്ചതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചോറ്റാനിക്കരയിലെ വീട്ടിലെ സ്വീകരണമുറിയിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടം അലക്ഷ്യമായി കൈകാര്യം ചെയ്തതില്‍ നിയമപ്രശ്‌നം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ഡിവൈഎസ്പി വി ടി ഷാജന്‍ സൂചിപ്പിച്ചു.

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സ്മാരകം നിര്‍മ്മിക്കും, രാജ്ഘട്ടിനോട് അടുത്തായി സ്മാരകം നിര്‍മ്മിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍, നന്ദി പറഞ്ഞ് പ്രണബിന്റെ കുടുംബം

ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സ്മാരകം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്ഘട്ടിനോട് അടുത്തായി സ്മാരകം നിര്‍മ്മിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കുടുംബത്തെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. സ്മാരകം നിര്‍മിക്കാന്‍ തീരുമാനമെടുത്ത മോദി സര്‍ക്കാരിന് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ നന്ദി അറിയിച്ചു. 'പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിന് ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിച്ചു'. ഇതേ കുറിച്ച് അദ്ദേഹത്തിന്റെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി എക്‌സില്‍ കുറിച്ചത് ഇങ്ങനെ: 'രാജ്യ ബഹുമതികള്‍ ആവശ്യപ്പെടരുത്, അത് നല്‍കണം എന്ന് ബാബ പറയാറുണ്ടായിരുന്നു. ബാബയുടെ സ്മരണയെ മാനിക്കാന്‍ പ്രധാനമന്ത്രി മോദി ഇത് ചെയ്തതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഇത് ബാബയെ ബാധിക്കുന്നില്ല- അദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നിടത്ത് - അത് അഭിനന്ദിക്കുന്നതിനും അപ്പുറം. എന്നാല്‍ അദ്ദേഹത്തിന്റെ മകളെ സംബന്ധിച്ചിടത്തോളം എന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ പര്യാപ്തമല്ല,' അവര്‍ എക്‌സിലെ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു. 2012 മുതല്‍ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. അദ്ദേഹത്തിന് രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്. 2020 ലാണ് പ്രണബ് അന്തരിച്ചത്.

ആര്‍സിഎന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ബിജോയ് സെബാസ്റ്റ്യനെ അനുമോദിച്ച് കൈരളി യുകെ, അനുമോദന ചടങ്ങിനു ശേഷം കലാസന്ധ്യയും അത്താഴവും പരിപാടിക്ക് കൊഴുപ്പേകി

ലണ്ടന്‍: യുകെയിലെ നഴ്‌സിങ് യൂണിയനായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ബിജോയ് സെബാസ്റ്റ്യനെ കൈരളി യുകെ അനുമോദിച്ചു. ലണ്ടന്‍ ഹീത്രൂവില്‍ നടന്ന ചടങ്ങില്‍ യുകെയിലെ മൈഗ്രേഷന്‍ ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ചുമതലയുള്ള മന്ത്രി സീമ മല്‍ഹോത്ര ബിജോയ് സെബാസ്റ്റ്യന് ഉപഹാരം നല്‍കി. യുകെയിലെ ഏറ്റവും പഴക്കമേറിയ തൊഴിലാളി സംഘടനയായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹര്‍സ്സേവ് ബെയിന്‍സ് പൊന്നാട അണിയിച്ചു. ഡോ. പി. സരിന്‍, സിനിമാ നിര്‍മാതാവ് രാജേഷ് കൃഷ്ണ, കൈരളി യുകെ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ചെറിയാന്‍, പ്രസിഡന്റ് പ്രിയ രാജന്‍, സെക്രട്ടറി കുര്യന്‍ ജേക്കബ്, വൈസ് പ്രസിഡന്റ് നവീന്‍ ഹരി, ഹില്ലിങ്ടണ്‍-ഹീത്രൂ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സന്തോഷ്, ലോയ്ഡ്, കൈരളി ഹീത്രൂ യൂണിറ്റ് പ്രസിഡന്റ് ഹണി റാണി ഏബ്രഹാം, സെക്രട്ടറി വിനോദ് പൊള്ളാത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അനുമോദന ചടങ്ങിനു ശേഷം കലാസന്ധ്യയും അത്താഴവും ഒരുക്കിയിരുന്നു.

Other News in this category

  • നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേരള ഹിന്ദു സമാജം മകരവിളക്ക് പൂജ, ഈ മാസം 12ന് ഉച്ചയ്ക്ക് ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ്
  • ന്യൂകാസിലിലെ യാക്കോബായ പള്ളിയില്‍ ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നാളെ നടക്കും, വൈകുന്നേരം നടക്കുന്ന പരിപാടിയില്‍ എല്ലാ വിശ്വാസികളേയും ക്ഷണിച്ച് കമ്മിറ്റിക്കാര്‍
  • പുതുവര്‍ഷത്തില്‍ വിശ്വാസകിള്‍ക്കായി 'അഖിലേശ്വരന്‍' എന്ന ക്രിസ്തീയ ഗാനം പുറത്തിറക്കി, സെമി ക്ലാസിക്കല്‍ മെലഡി രൂപത്തിലുള്ള ഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു
  • ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസായ 'ശാന്തി പൊഴിയും ഗാനം'എന്ന വീഡിയോ ഗാനം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു
  • കെന്റില്‍ സംയുക്തമായി സംഘടിപ്പിച്ച വീരമണി കണ്ണന്‍ നയിച്ച ഭക്തി ഗാനസുധയില്‍ പങ്കെടുത്ത് ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍
  • ഇപ്‌സിച്ചിലെ സെന്റ് മേരീസ് എക്യു മെനിക്കല്‍ ചര്‍ച്ചില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം, ഡിസംബര്‍ 29 ഞായറാഴ്ച്ച ഭക്തി നിര്‍ഭരമായി ആഘോഷിച്ച് വിശ്വാസികള്‍
  • ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'പ്രതിമാസ ആദ്യ ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍' ലണ്ടനില്‍ ജനുവരി 4ന്, റൈന്‍ഹാം ഔര്‍ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച്
  • മാസങ്ങളോളം നീണ്ട പരിശ്രമം ഫലം കണ്ടു, ലിവര്‍പൂളിലെ ലിതീര്‍ലന്‍ഡ് പള്ളി എല്ലാവര്‍ക്കും അത്ഭതമാകുന്നു, പുല്‍ക്കൂട് കാണാന്‍ ആളുകളുടെ തിരക്ക്
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മണ്ഡലചിറപ്പ് ഉത്സവവും തിരുവാതിരയും നാളെ, ക്രോയ്ഡോണ്‍ വെസ്റ്റ് തോണ്‍ട്ടന്‍ കമ്മ്യൂണിറ്റി സെന്റ്ററില്‍ ആണ് നടക്കുക
  • ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ മെമ്മോറിയല്‍ ബാഡ്മിന്റെണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 22ന്; റജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു, ഭദ്രാസനത്തിലെ 45ലധികം ദേവാലയങ്ങളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരയ്ക്കും
  • Most Read

    British Pathram Recommends