വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശിക്ഷ വിധിച്ച് യുഎസ് ജഡ്ജി. ഒരു പോണ്‍ താരത്തിന് രഹസ്യമായി പണം നല്‍കിയതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കുറ്റത്തിന് ആണ് ശിക്ഷ വിധിച്ചത്. ഈ ശിക്ഷാവിധി അദ്ദേഹത്തിന്റെ കുറ്റപത്രത്തില്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കും. എന്നിരുന്നാലും, അദ്ദേഹം ജയിലില്‍ പോകുകയോ പിഴ അടയ്ക്കുകയോ ചെയ്യില്ല. ഇത് അമേരിക്കന്‍ പ്രസിഡന്റിന് മാത്രമുള്ള പ്രത്യേക സുരക്ഷയാണ്.
അതേസമയം ഒരു സിറ്റിംഗ് പ്രസിഡന്റിനെ അവര്‍ പ്രസിഡന്റ് സ്ഥാനത്ത് ആയിരിക്കുമ്പോള്‍ തടവില്‍ വയ്ക്കാന്‍ നിയമസംവിധാനത്തിന് കഴിയില്ല , അതിനാല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ കഴിയും. എന്നാല്‍ ഈ വിധിയോട് കൂടി കുറ്റവാളിയെന്ന് വിധിക്കപ്പെട്ട ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.
ശിക്ഷ വിധിക്കുന്നതിനുമുമ്പ് പലവിധ ഘടകങ്ങള്‍ പരിശോധിക്കേണ്ടതിനെങ്കിലും , പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിനുള്ള നിയമപരമായ സംരക്ഷണം ''മറ്റെല്ലാ ഘടകങ്ങളെയും മറികടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതെ സമയം ഒരു പ്രസിഡന്റിനുള്ള നിയമപരമായ സംരക്ഷണം ഉണ്ടെങ്കിലും ജൂറി വിധി ഇല്ലാതാക്കാന്‍ അധികാരമില്ലെന്ന് ജഡ്ജി പറഞ്ഞു.