ബിര്‍മിങ്ഹാം: സെന്റ് സ്റ്റീഫന്‍സ് ഇടവകയുടെ കാവല്‍പിതാവും, സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷം ഇന്ന് അവസാനിക്കും.യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പൊലീത്ത അബ്രഹാം മാര്‍സ്തെഫനോസ് പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവക വികാരി ഫാ.മാത്യു എബ്രഹാം, ഫാ. കാല്‍വിന്‍ പൂവത്തൂര്‍ എന്നിവര്‍ സഹ കാര്‍മ്മികര്‍ ആകും.
ഇന്നലെ വൈകിട്ട് 6 മണിക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം നടക്കുന്ന ധ്യാന പ്രസംഗത്തിന് ഫാ.കാല്‍വിന്‍ പൂവത്തൂര്‍ നേതൃത്വം നല്‍കി. ഇന്ന് രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം, വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, പ്രസംഗം, പ്രദിക്ഷണം, ആശിര്‍വാദം എന്നിവ നടക്കും. തുടര്‍ന്ന് സ്നേഹവിരുന്ന്, ലേലം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കൊടിയിറക്കോടെ പെരുന്നാള്‍ സമാപിക്കുമെന്ന് ഇടവക വികാരി ഫാ.മാത്യു എബ്രഹാം, ട്രസ്റ്റി ഡെനിന്‍ തോമസ് ,സെക്രട്ടറി പ്രവീണ്‍ തോമസ് എന്നിവര്‍ അറിയിച്ചു.