നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് രമ്യ പണിക്കര്‍ എങ്കിലും താരത്തെ കൂടുതല്‍ പ്രശസ്തയാക്കിയത് ബിഗ്ബോസ് ഷോയില്‍ എത്തിയതോടെയാണ്. ബിഗ്ബോസിന് ശേഷം ഒട്ടേറെ സിനിമകളില്‍ രമ്യ മുഖം കാണിച്ചിട്ടുണ്ട്.
ഈ അടുത്ത് ഉണ്ടായ ഉപ്പും മുളകിലെ ഒരു എപ്പിസോഡില്‍ രമ്യ അഭിനയിച്ചിരുന്നു. എന്നാല്‍ അടുത്തിടെ സീരിയലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചില വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് രമ്യ പണിക്കര്‍. ഉപ്പും മുളകും സീരിയലിലെ ഒരു നടി അതിലെ സഹതാരങ്ങളായ ബിജു സോപാനത്തിന് എതിരെയും എസ്പി ശ്രീകുമാറിന് എതിരേയുമാണ് പീഡന പരാതി നല്‍കിയത്. ഇതിന് പിന്നാലെ രമ്യ പണിക്കരുടെ പേര് ചേര്‍ത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഈ വാര്‍ത്തകളാണ് ഇപ്പോള്‍ താരം തള്ളുന്നത്. ഈ പ്രചാരണവും അത്തരം വീഡിയോകളും തനിക്ക് വളരെയധികം വിഷമം ഉണ്ടാക്കിയെന്നാണ് താരം പറയുന്നത്. 'ഞാന്‍ എപ്പോഴും സോഷ്യല്‍ മീഡിയാസിനെ ബഹുമാനിക്കുന്ന ആളാണ്. എന്നാല്‍ ഈ ഒരു കാര്യത്തില്‍ എനിക്ക് വല്ലാതെ വിഷമം ഉണ്ടായി. ഒരു നടി പരാതി കൊടുത്തു. അതിനെ ചിലര്‍ വളച്ചൊടിച്ചു. ആ നടി ആരെന്നറിയാതെ അതില്‍ അഭിനയിച്ച നടിമാരെ എല്ലാവരെയും ചേര്‍ത്ത് കഥയുണ്ടാക്കി' രമ്യ പറയുന്നു.
'എന്റെ മാത്രമല്ല വേറെയും ഒന്ന് രണ്ട് നടിമാരുടെ പേരും ഉയര്‍ന്നുവന്നു. ഞാന്‍ വീഡിയോ എടുത്തിട്ട് ശരിയാവാത്തത് കൊണ്ടാണ് പോസ്റ്റ് ഇട്ടത്. അത് കണ്ടപ്പോള്‍ പലര്‍ക്കും സത്യം മനസിലായി. കാരണം ഞാന്‍ അവിടെ ഒരു ദിവസമേ വര്‍ക്ക് ചെയ്തിട്ടുള്ളൂ. അതിന്റെ അണിയറ പ്രവര്‍ത്തകര്‍ മാത്രമല്ല എന്റെ സഹതാരങ്ങളും അത്രയും നല്ല പെരുമാറ്റമായിരുന്നു' താരം പറഞ്ഞു.
'അത്രയും നല്ലൊരു ലൊക്കേഷനില്‍ ഞാന്‍ പരാതി കൊടുത്തു എന്ന് പറഞ്ഞൊരു വാര്‍ത്ത കണ്ടപ്പോള്‍ അത് വല്ലാതെ വേദനിപ്പിച്ചു. ആ നടി ഞാനല്ല. എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ എനിക്കറിയാം. ബിഗ് ബോസില്‍ പറഞ്ഞതേ എനിക്ക് ഇപ്പോഴും പറയാനുള്ളൂ. എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറി മാന്തും.' രമ്യ നിലപാട് വ്യക്തമാക്കി.
സത്യം പറഞ്ഞാല്‍ ഭയങ്കര രസകരമായിട്ടുള്ള ഒരു ലൊക്കേഷനായിരുന്നു അത്. കാരണം ഞാന്‍ അങ്ങനെയൊരു പ്രോഗ്രാം ചെയ്യുന്നത് ആദ്യമായിട്ടാണ്. സിനിമയല്ലേ ചെയ്തിട്ടുള്ളൂ. സംവിധായകനും സഹതാരങ്ങളും ഒക്കെ സപ്പോര്‍ട്ട് ചെയ്തു. അത്രയും എന്ജോയ് ചെയ്ത് കൊണ്ടാണ് ആ സെറ്റില്‍ വര്‍ക്ക് ചെയ്തത്. അങ്ങനെയുള്ള ഒരിടത്തെ പറ്റി ഒരു ഫേക്ക് ന്യൂസ് വരുമ്പോള്‍ വിഷമം ഉണ്ടായി' താരം പറഞ്ഞു.