പെരുമഴ നനഞ്ഞാല്‍ ചില്ലുപോലെയാകുന്ന ഒരു വിചിത്ര പുഷ്പത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ, അസ്ഥികൂട പുഷ്പം' എന്നറിയപ്പെടുന്ന ഇതിന് അതിലോലമായ വെളുത്ത ദളങ്ങളാണുള്ളത്. അവ നനഞ്ഞാല്‍ കുറച്ചു കൂടി ലോലമായിത്തീരുന്നു.
പൂന്തോട്ടങ്ങളില്‍ വളര്‍ത്തുന്ന പൂച്ചെടിയാണോ ഇതെ്ന്ന് ചോദിച്ചാല്‍ അത്ര സാധാരണമല്ല എന്നതാണ് ഉത്തരം. കാരണം ഇവ വളരെ സാവധാനത്തിലും സവിശേഷമായ കാലാവസ്ഥയിലുമാണ് വളരുന്നത്.
ഡിഫില്ലിയ ഗ്രേയി എന്ന പേരിലറിയപ്പെടുന്ന ഈ വിചിത്ര സസ്യം ജപ്പാനിലെ പര്‍വതപ്രദേശങ്ങളില്‍ നിന്നുള്ള സാവധാനത്തില്‍ വളരുന്ന, ഇലപൊഴിയും സസ്യങ്ങളാണ്. അവ ബെര്‍ബെറിഡേസി കുടുംബത്തിലെ അംഗങ്ങളാണ്, 'വസന്തത്തിന്റെ അവസാനത്തിലും വേനല്‍ക്കാലത്തിന്റെ തുടക്കത്തിലും വെളുത്ത പൂക്കള്‍ ഇതിലുണ്ടാകുന്നു വേനല്‍ക്കാലത്തിന്റെ അവസാനത്തില്‍ നീല പഴങ്ങള്‍ ഇതില്‍ ഉണ്ടാകുന്നു.
ജലവുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ ദളങ്ങളുടെ കലകളിലെ കോശങ്ങള്‍ക്കുണ്ടാകുന്ന മാറ്റം മൂലമാണ് അര്‍ദ്ധസുതാര്യത ഉണ്ടാകുന്നതെന്നാണ് കണ്ടെത്തല്‍. തണുത്തകാലാവസ്ഥയില്‍ വളരുന്ന ഈ സസ്യങ്ങള്‍ക്ക് ആയുസ്സും വളരെ കൂടുതലാണ്. ഇവയുടെ പ്രത്യേകതകള്‍ നിമിത്തം ഇവ പൂന്തോട്ടങ്ങളില്‍ വളര്‍ത്താനാഗ്രഹിച്ച് നിരവധി പേരാണ് മുന്നോട്ടുവരുന്നത്.