പ്രമുഖ ഭക്ഷണ വിതരണ പ്ലാറ്റ് ഫോമായ സ്വിഗ്ഗി ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനും പട്ടിണിയെ ചെറുക്കുന്നതിനായും'സ്വിഗി സെര്‍വ്‌സ്' എന്ന സംരംഭം ആരംഭിച്ചു. റസ്റ്റോറന്റുകളായ പങ്കാളികളില്‍ നിന്ന് മിച്ചം വരുന്ന ഭക്ഷണം സ്വീകരിച്ച് പാവപ്പെട്ടവര്‍ക്ക് പുനര്‍വിതരണം ചെയ്യുകയാണ് ഇതിലൂടെ നടപ്പാക്കുന്നത്.
സന്നദ്ധസേവനം നടത്തുന്ന സംഘടനയായ റോബിന്‍ ഹുഡ് ആര്‍മിയുമായി (ആര്‍എച്ച്എ) സ്വിഗി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് നിലവിലുള്ള തീരുമാനം.ആയിരക്കണക്കിന് യുവ പ്രൊഫഷണലുകള്‍, വിരമിച്ച ആളുകള്‍, വീട്ടുജോലിക്കാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന സന്നദ്ധസേവനം നടത്തുന്ന സീറോ ഫണ്ട് ഓര്‍ഗനൈസേഷനാണ് റോബിന്‍ ഹുഡ് ആര്‍മി
'നിലവില്‍ ഈ പദ്ധതി 33 നഗരങ്ങളിലാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും സ്വിഗ്ഗി പദ്ധതിയിടുന്നുണ്ട്. ഒരു ഭക്ഷണവും പാഴാകില്ലെന്ന് ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്. ഈ സഹകരണത്തിലൂടെ 2030ഓടെ 50 ദശലക്ഷം പായ്ക്ക്റ്റ് ഭക്ഷണം നല്‍കുകയെന്നതാണ് ഇരു സംഘടനകളും ലക്ഷ്യമിടുന്നത്,' സ്വിഗി പ്രസ്താവനയില്‍ പറഞ്ഞു.