ഈ വര്‍ഷത്തെ ആമസോണ്‍ റിപ്പബ്ലിക് ഡേ സെയില്‍ ഉടന്‍ ആരംഭിക്കുമെന്ന് അറിയിപ്പുമായി ആമസോണ്‍. എല്ലാവര്‍ഷവും ആമസോണ്‍ റിപ്പബ്ലിക് ഡേ സെയില്‍ നടത്താറുണ്ട്. ഇപ്പോള്‍ 2025 റിപ്പബ്ലിക് ദിന സെയിലിന്റെ തീയതി ആമസോണ്‍ പുറത്തുവിട്ടു. വളരെ ലാഭത്തില്‍ പര്‍ച്ചേസ് ചെയ്യാനുള്ള അവസരമാണ് ആമസോണ്‍ സെയില്‍ ഒരുക്കുന്നത്.
അടുത്ത വാരം തുടക്കം തന്നെ ആമസോണ്‍ റിപ്പബ്ലിക് സെയില്‍ ആരംഭിക്കുകയാണ്. ജനുവരി 13-ന് ഉച്ചയ്ക്ക് 12 മണിക്കാണ റിപബ്ലിക് സെയില്‍ തുടങ്ങുന്നത്. ഇതിന് മുന്നേ പ്രൈം അംഗങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ഓഫറുകളും ലഭിക്കുന്നു.
ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 12 കഴിഞ്ഞുള്ള അര്‍ധരാത്രിയില്‍ സെയില്‍ ഓഫറുകളിലൂടെ പര്‍ച്ചേസ് ചെയ്യാം. ഇതിന് ശേഷം 12 മണിക്കൂര്‍ കഴിഞ്ഞാണ് റിപ്ലബ്ലിക് ഡേ സെയില്‍ എല്ലാവര്‍ക്കുമായി ആംരഭിക്കുക. ജനുവരി 19 വരെയായിരിക്കും സെയില്‍ മാമാങ്കമെന്നാണ് ആമസോണ്‍ അറിയിച്ചിട്ടുള്ളത്. ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ശരിക്കും സുവര്‍ണാവസരമാണ്. കാരണം മൊബൈല്‍ ഫോണുകള്‍ ഏറ്റവും വിശ്വസനീയമായ പ്ലാറ്റ്‌ഫോമിലൂടെ വാങ്ങാം.
അതും മറ്റെങ്ങുമില്ലാത്ത ഓഫറില്‍ ആമസോണില്‍ ലഭിക്കും. എസ്ബിഐ കാര്‍ഡിലൂടെ അധിക കിഴിവും ഈ സമയം സ്വന്തമാക്കാനാകും. ഐഖൂ നിയോ 9 പ്രോ, ഐഖൂ നിയോ 12 എന്നിവയ്ക്ക് കിഴിവുണ്ടാകും. ഐക്യൂ Z9 സീരീസ് ഫോണുകള്‍ക്കും, ഐഖൂ 13-നും കിഴിവ് ലഭിക്കും. വണ്‍പ്ലസ് നോര്‍ഡ് 4, നോര്‍ഡ് സിഇ4, നോര്‍ഡ് സിഇ4 ലൈറ്റ് എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ മോഡലുകള്‍ ഓഫറിലെത്തും. ഇപ്പോഴെത്തിയ വണ്‍ഫ്‌ലസ് 13, 13R എന്നിവയും സ്‌പെഷ്യല്‍ വില്‍പ്പനയുടെ ഭാഗമാകും.