തന്റെ ശരീര ഭാഗത്തെ കുറിച്ച് അശ്ലീലം പറയുന്നത് തനിക്ക് തമാശയായി തോന്നാറില്ലെന്ന് നടിയും അവതാരകയുമായ ആര്യ. താന്‍ നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയാകുകയാണെന്നും താരം വെളിപ്പെടുത്തി. സൈബര്‍ ആക്രമണങ്ങളെ കുറിച്ച് പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.
ആര്യ പങ്കുവെച്ച വീഡിയോയുടെ കമന്റ് ബോക്സിലാണ് ചിലര്‍ അശ്ലീലമായ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും കമന്റ് ചെയ്തവരുടെ പ്രൊഫൈല്‍ വിശദാംശങ്ങളും ഉള്‍പ്പടെയാണ് ആര്യ സ്റ്റോറി ഇട്ടിരിക്കുന്നത്. കമന്റുകളുടെ സ്വഭാവം ഉള്‍പ്പടെ ചൂണ്ടിക്കാട്ടി ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആര്യ വ്യക്തമാക്കുന്നു.
എന്റെ ശരീര ഭാഗത്തെ കുറിച്ച് അശ്ലീലം പറയുന്നത് എനിക്ക് തമാശയായി തോന്നാറില്ലെന്നും ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.ഒരു വര്‍ഷം മുന്‍പ് എനിക്കൊരു പ്രശ്നമുണ്ടായിരുന്നു. ഒരു വ്യക്തി ഫോണിലൂടെ എന്റെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു. ഞാനതിനെതിരെ കേസ് നല്‍കി'. പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. ഈ പ്രശ്നങ്ങളെ കുറിച്ച് ഞാനൊരു വ്ളോഗ് ചെയ്തിരുന്നു. അന്നുമുതല്‍ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഈ പ്രശ്നം നേരിടുകയാണ്.
അശ്ലീല കമന്റുകളുമായി എത്തുന്നവരില്‍ കൂടുതലും കുട്ടികളാണെന്നും താരം പറയുന്നു. തന്റെ എല്ലാ പോസ്റ്റുകള്‍ക്ക് താഴെയും ഇത്തരം അശ്ലീല കമന്റുകള്‍ വരാറുണ്ടെന്നും നടി പറയുന്നു. അശ്ലീല പരാമര്‍ശങ്ങളുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് ഇവര്‍ക്കൊന്നും മനസ്സിലാകുന്നില്ല. ഒരു പരിധിക്ക് അപ്പുറത്തേക്ക് ഇതൊന്നും അവഗണിക്കാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു. സംഘടിതമായ ആക്രമാണ് നടക്കുന്നതെന്നും താരം ചൂണ്ടിക്കാട്ടുന്നു.