കുറഞ്ഞ ജനന നിരക്കിനെ മറികടക്കാന്‍ പുത്തന്‍ ഓഫറുമായി ഒരു രാജ്യം. 25 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് രാജ്യം നല്‍കുന്നത്.
റഷ്യന്‍ റിപ്പബ്ലിക്കായ കരേലിയ ആണ് വളരെ വ്യത്യസ്തമായ ഓഫര്‍ വെച്ചിരിക്കുന്നത്. ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനല്‍കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ആണ് വമ്പന്‍ ഓഫര്‍.
മാസം ഒരു ലക്ഷം റൂബിള്‍ (ഏകദേശം 81,000 രൂപ) രൂപ നല്‍കുമെന്ന് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ശിശുമരണം വൈകല്യമുള്ള കുഞ്ഞുങ്ങളുടെ ജനനം എന്നിവ സംബന്ധിച്ച് ഇതില്‍ പരാമര്‍ശമില്ല. പ്രസവിക്കുന്നത് ചാപിള്ളയാണെങ്കില്‍ ഈ ബോണസ് കിട്ടില്ല.
അപേക്ഷകര്‍ 25 വയസ്സിന് താഴെയുള്ള ഒരു പ്രാദേശിക സര്‍വകലാശാലയിലോ കോളേജിലോ മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളും കരേലിയയിലെ താമസക്കാരും ആയിരിക്കണം. 2025 ജനുവരി 1 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നു.
വലിയ കുടുംബം എന്ന ആശയം പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുന്നോട്ടു വെച്ചെങ്കിലും ജനങ്ങള്‍ അതേറ്റെടുത്തില്ല. യുക്രെയിന്‍ യുദ്ധവും കുടിയേറ്റവും റഷ്യന്‍ ജനസംഖ്യയില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 25 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ വര്‍ഷം റഷ്യ രേഖപ്പെടുത്തിയത്. 2024 ന്റെ ആദ്യ പകുതിയില്‍, 599,600 കുട്ടികള്‍ മാത്രമാണ് രാജ്യത്ത് ജനിച്ച് വീണത്.