മെറ്റ ഓഫീസുകളിലെ പുരുഷന്മാരുടെ ശുചിമുറികളില്‍ നിന്ന് ടാംപണുകള്‍ നീക്കം ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്.
മെറ്റായുടെ സിലിക്കണ്‍ വാലി, ടെക്സസ്, ന്യൂയോര്‍ക്ക് ഓഫീസുകളിലുടനീളമുള്ള ഫെസിലിറ്റി മാനേജര്‍മാരോട് പുരുഷന്മാരുടെ ബാത്ത്‌റൂമുകളില്‍നിന്ന് നിന്ന് ടാംപണുകളും സാനിറ്ററി പാഡുകളും ഒഴിവാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. നോണ്‍ ബൈനറി, ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനക്കാരെ പിന്തുണയ്ക്കുന്നതിനായാണ് പുരുഷന്മാരുടെ സുചിമുറികളിലടക്കം ടാപൂണുകളും സാനിറ്ററി നാംപ്കിന്നുകളും സ്ഥാപിച്ചിരുന്നത്.
മെറ്റയുടെ ഈ നയംമാറ്റം ആഭ്യന്തരവിവാദത്തിന് വഴിവമ്പനിയുടെ ആന്തരിക പ്ലാറ്റ്ഫോമായ വര്‍ക്ക്പ്ലേസില്‍ @Pride ഗ്രൂപ്പിലെ ജീവനക്കാര്‍ ആശങ്കകളും എതിര്‍പ്പുകളും പ്രകടിപ്പിച്ചിട്ടുണ്ട്. ചിലര്‍ രാജിഭീഷണിയും കമ്പനി വിടാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. മെറ്റ അടുത്തിടെ അതിന്റെ വൈവിധ്യം, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (DEI) പ്രോഗ്രാമുകള്‍ നിര്‍ത്തലാക്കുകയും അതിന്റെ മെസഞ്ചര്‍ ആപ്പില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍, നോണ്‍-ബൈനറി തീമുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.