എല്ലാവരും ചിലപ്പോള്‍ 'ഗൂഗിള്‍ പേ'യില്‍ ഓണ്‍ ആക്കി ഇടാന്‍ സാധ്യത ഉള്ള ഒരു ഓപ്ഷനാണ് 'ഓട്ടോ പേ' ഓപ്ഷന്‍. എന്നാല്‍ പലപ്പോഴും ഇത് കരണം ആവശ്യമില്ലാതെ പണം പോകാനും സാധ്യത ഉണ്ട്.
മൊബൈല്‍ റീചാര്‍ജ്, ഇഎംഐ, ഒടിടി, യൂട്ടിലിറ്റി ബില്ല് തുടങ്ങി വിവിധ സേവനങ്ങള്‍ക്കും സബ്സ്‌ക്രിപ്ഷനുകള്‍ക്കും ഓട്ടോപേ ഉപയോഗപ്പെടുത്താം. ഓട്ടോപേ ഒറ്റത്തവണ സജ്ജീകരിച്ചു കഴിഞ്ഞാല്‍ നിശ്ചിത തീയതിയില്‍ പേയ്മെന്റുകള്‍ സ്വയമേ നടക്കുന്നു.
ബില്ലുകളും വരിസംഖ്യകളും മുടങ്ങുന്നതിലൂടെ അധിക പിഴയോ സേവനം തടസപ്പെടുന്നതോ ഓഴിവാക്കാന്‍ ഓട്ടോപേ സഹായിക്കുന്നു. എന്നാല്‍ ഈ സേവനം കൃത്യമായി മനസിലാക്കാതെ നിരവധി ആളുകള്‍ ഓട്ടോപേ പ്രവര്‍ത്തനക്ഷമമാക്കുന്നു. ഇതിലൂടെ ഒടിടി പ്ലാറ്റ്ഫോമുകളോ സമാന സേവനങ്ങളോ ഉപയോഗിച്ചില്ലെങ്കിലും കൃത്യസമയത്ത് പണം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു
നിങ്ങളുടെ ഗൂഗിള്‍ പേയില്‍ എങ്ങനെ ഓട്ടോപേ ഓഫൂചെയ്യാം?
- ഫോണില്‍ ഗൂഗിള്‍ പേ തുറക്കുക.
- മുകളില്‍ വലത് കോണിലുള്ള പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
- ഇവിടെ ഓട്ടോപേ തുറക്കുക.
- തുറന്നുവരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ള ഓട്ടോപേ സബ്സ്‌ക്രിപ്ഷനുകള്‍ കാണാനാകും.
- അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഓട്ടോപേ സര്‍വീസ് തിരഞ്ഞെടുക്കുക.
- ഓട്ടോപേ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിന് 'Pause Autopay,' പൂര്‍ണമായി അവസാനിപ്പിക്കുന്നകിന് 'Cancel Autopay' എന്നതില്‍ ക്ലിക്ക് ചെയ്യുക.
- യുപിഐ പിന്‍ നല്‍കി അനാവശ്യ ഓട്ടോപേ സേവനങ്ങള്‍ അവസാനിപ്പിക്കുക.