ബിഗ് ബോസ് മലയാളം പുതിയ സീസണ്‍ സംബന്ധിച്ച് സുപ്രധാന മുന്നറിയിപ്പുമായി ഏഷ്യാനെറ്റ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പുതിയ സീസണിലേക്കായി മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിഷന്‍ നടത്തുന്നതിനോ, ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നതിനോ ഏതെങ്കിലും വ്യക്തികളെയോ ഏജന്‍സികളെയോ, സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യാജ പ്രലോഭനങ്ങളാല്‍ വഞ്ചിതരാകരുതെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. പ്രലോഭനങ്ങളാല്‍ വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ ഉണ്ട്. ഇതിന് പിന്നാലെയാണ് പുതിയ സീസണ്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്.
പുതിയ ബിഗ് ബോസ് സീസണ്‍ തുടങ്ങാന്‍ ഇനിയും എന്താണ് താമസം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഓരോ സീസണുകള്‍ കഴിയുന്തോറും പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തിലാണ് ഷോ അവസാനിക്കാറുള്ളത്. അതിനാല്‍ തന്നെ ഏഴാം തിയ്യതി ആയുള്ള വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കാത്തിരുന്ന് ക്ഷമ നശിച്ചു തുടങ്ങി എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. ഒരു സീസണ്‍ കഴിഞ്ഞാല്‍ ഇത്രയും സമയം എടുക്കുമോ പുതിയ സീസണ്‍ ആരംഭിക്കാന്‍ എന്നും പ്രേക്ഷകര്‍ ഒരുപോലെ ചോദിക്കുന്നു. എന്നാല്‍ പുതിയ സീസണുമായി ബന്ധപ്പെട്ട ഒരു സൂചനയും ഇതുവരെ വന്നിട്ടില്ല.
സാധാരണഗതിയില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാവും. മാത്രമല്ല ഈ നാളുകളില്‍ പിന്നണിയില്‍ മത്സരാര്‍ത്ഥികളെ കണ്ടെത്താനുള്ള ഓഡിഷനുകളും നടക്കുന്നുണ്ടാവും. മാര്‍ച്ചിലോ ഏപ്രിലിലോ ഷോ നടക്കും. എന്നാല്‍ നാളിതുവരെയായി ബിഗ് ബോസിനെ പറ്റി യാതൊരു സൂചനകളും ഇല്ല.
പിന്നെ ഏറ്റവും നിരാശപ്പെടുത്തുന്നത് ബിഗ് ബോസ് അവതാരകന്‍ ആരാവും എന്നതാണ്. ലാലേട്ടന്‍ ആണോ ഹോസ്റ്റ് ചെയ്യുന്നത് എന്നതിനെപ്പറ്റിയും ധാരണ ആയിട്ടില്ല. അദ്ദേഹം കരാര്‍ ഒന്നും സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്. അദ്ദേഹം ചെയ്യാനാണ് സാധ്യത എങ്കിലും ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സേ ഉള്ളൂ. ചിലപ്പോള്‍ ലാലേട്ടന്‍ മാറി പകരം ആരെങ്കിലും വരാനും ചാന്‍സുണ്ട് എന്നിങ്ങനെ പോകുന്നു ആരാധകരുടെ നിഗമനങ്ങള്‍.