സ്റ്റോക്ക് - ഓണ്‍ - ട്രെന്റ്: ഓഐസിസി (യുകെ) സ്റ്റോക്ക് - ഓണ്‍ - ട്രെന്റ് യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ സമ്മേളനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. നാഷണല്‍ ജോയിന്റ് സെക്രട്ടറി വിജീ കെ പി യോഗനടപടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഓഐസിസി യുകെ ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യു കെയിലെ ജനങ്ങള്‍ സജീവമായി ഏറ്റെടുത്തു എന്നതിന്റെ തെളിവായി, കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മിഡ്ലാന്‍ഡ്സില്‍ ഒഐസിസി (യുകെ) - യുടെ മൂന്ന് പുതിയ യൂണിറ്റുകളാണ് രൂപീകൃതമായത്.
സംഘടനയുടെ വേരോട്ടം യു കെയിലുടനീളം വ്യാപിപ്പിക്കുക എന്ന ദൗത്യമാണ് പ്രധാനമായും ഓഐസിസി (യുകെ) പുതിയ നാഷണല്‍ കമ്മിറ്റിയുടെ സുപ്രധാന ലക്ഷ്യം. ഓഐസിസി (യുകെ) ആക്ടിങ്ട്ടണ്‍ യൂണിറ്റ് ഭാരവാഹികള്‍:
പ്രസിഡന്റ്:
ജോഷി വര്‍ഗീസ്
വൈസ് പ്രസിഡന്റുമാര്‍:
ജോസ് ജോണ്‍, തോമസ് ജോസ്, സുധീപ് എബ്രഹാം
ജനറല്‍ സെക്രട്ടറി:
തോമസ് പോള്‍
ജോയിന്റ് സെക്രട്ടറി
നോബിള്‍ ഫിലിപ്പ്, ഷിജോ മാത്യു
ട്രഷറര്‍:
സിറിള്‍ മാഞ്ഞൂരാന്‍
ജോയിന്റ് ട്രഷറര്‍:
മുരളി ഗോപാലന്‍