സമൂഹ മാധ്യമമായ എക്സില്‍ കഴിഞ്ഞ ദിവസം വന്ന ഒരു വീഡിയോ വൈറലാവുകയാണ്. റിട്ടയര്‍മെന്റിന് ശേഷം പൂര്‍ണ്ണമായും വിശ്രമിക്കാ എന്ന് ചിന്തിച്ചിരിക്കുന്നവര്‍ക്ക് വ്യത്യസ്തമായ മാര്‍ഗ്ഗം പറഞ്ഞ് കൊടുക്കുകയാണ് ഒരു ദമ്പതികള്‍.
റിട്ടര്‍മെന്റിന് ശേഷം സ്വന്തം കാറിലേക്ക് ജീവിതം മാറ്റിയിരിക്കുകയാണ് ദമ്പതികള്‍. കാറിലെ തങ്ങളുടെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് ഇവര്‍ എത്തിയത്.
വീഡിയോയില്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷം ദക്ഷിണേന്ത്യയിലുടനീളം കാറില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ച ദമ്പതികളെ കാണാം. യാത്രയ്ക്കിടെയില്‍ ഇരുവരുടെയും ഉറക്കവും പാചകവും എല്ലാം കാറില്‍ തന്നെ. ഒരു പാര്‍ക്കില്‍ വച്ച് ഭക്ഷണം തയ്യാറാക്കി കഴിക്കുന്ന ഇരുവരുടെയും ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. കാറില്‍ തന്നെ ഘടിപ്പിച്ച ഗ്യാസ് സ്റ്റൌ ഉപയോഗിച്ചായിരുന്നു പാചകവും മറ്റും. ഈ ദമ്പതികളുടെ ജീവിത ശൈലി എല്‍ ആന്റ് ടി ചെയഡര്മാന് എസ് എന്‍ സുബ്രഹ്മണ്യന് ഉദ്ദേശിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണെന്നും ഇവര്‍ ദിവസം മുഴുവനും ജോലി ചെയ്യുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
യുവാക്കള്‍ ആഴ്ചയില്‍ കുറഞ്ഞത് 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ്‍ മൂര്‍ത്തിയുടെ നിര്‍ദ്ദേശവും നേരത്തെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് എല്‍ ആന്റ് ടി ചെയര്മാന് എസ് എന്‍ സുബ്രഹ്മണ്യന്, യുവാക്കള്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇരുവരുടെയും നിര്‍ദ്ദേശങ്ങള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടിയില്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയത്. പിന്നാലെ നിരവധി മീമുകളും ഇതുമായി ബന്ധപ്പട്ട് പുറത്തിറങ്ങിയിരുന്നു.