പേളി ശ്രീനിഷ് മകളുടെ രണ്ടാമത്തെ മകള്‍ നിറ്റാരയുടെ ഒന്നാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു. സിനിമാ-ടെലിവിഷന്‍ ലോകത്ത് നിന്നുള്ളവരെല്ലാം ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതില്‍ ആദ്യമായാണ് പേളിയുടെ കുടുംബത്തിലെ ഒരു ഫങ്ഷനില്‍ അതിഥിയായി മഞ്ജു വാര്യര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ സ്‌പെഷ്യല്‍ ഗസ്റ്റ് നടി മഞ്ജു വാര്യരായിരുന്നു. പേളി ചിത്രങ്ങള്‍ പങ്കിട്ടപ്പോഴാണ് ആരാധകര്‍ ആ വര്‍ത്തയറിഞ്ഞത്.
നിറ്റാരയുടെ പിറന്നാളിന് മഞ്ജു സ്‌പെഷ്യല്‍ ഗസ്റ്റായി എത്തിയതിന് പിന്നിലെ കാരണം പേളി കുറിപ്പിലൂടെ വിശദമാക്കിയിരുന്നു. നിറ്റാരയുടെ പ്രിയപ്പെട്ട പാട്ടിലെ പ്രിയപ്പെട്ട ആള്‍ പിറന്നാള്‍ ദിനത്തില്‍ കാണാന്‍ വന്നപ്പോള്‍... നിതാര ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ഈ പാട്ടിന്റെ ലൂപ്പിലാണ് എന്ന് അറിയുന്നവര്‍ക്ക് അറിയാം. അവളുടെ പിറന്നാള്‍ ദിനത്തില്‍ അവള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനമാണിതെന്ന് ഞാന്‍ കരുതുന്നു. മഞ്ജു വാര്യര്‍ നിങ്ങളുടെ സാന്നിധ്യത്തിന് വളരെ നന്ദി. നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ കുടുംബമായിരുന്നു. എപ്പോഴും അങ്ങനെ തന്നെയായിരിക്കും എന്നാണ് പേളി കുറിച്ചത്. മഞ്ജുവിന്റെ അടുത്തിടെ റിലീസ് ചെയ്ത സിനിമ വേട്ടയ്യനിലെ മനസിലായോ എന്ന ഡാന്‍സ് നമ്പറാണ് നിറ്റാരയ്ക്ക് ഏറെ പ്രിയപ്പെട്ട ഗാനം.
മുമ്പൊരിക്കല്‍ മനസിലായോ ഗാനത്തിന് വൈബ് ചെയ്യുന്ന നിറ്റാരയുടെ വീഡിയോ പേളി സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിരുന്നു. വളരെ സിംപിള്‍ കൂള്‍ ലുക്കിലാണ് മഞ്ജു വാര്യര്‍ പിറന്നാള്‍ ആഘോഷത്തിന് എത്തിയത്. ബ്യൂട്ടി ക്യൂന്‍സ് ഇന്‍ വണ്‍ ഫ്രെയിം, നിറ്റാര വലുതാവുമ്പോള്‍ ഈ ഫോട്ടോസ് കാണുമ്പോള്‍ എന്ത് സന്തോഷം ആയിരിക്കും.
മഞ്ജു ചേച്ചി അന്നും ഇതുപോലെ സുന്ദരി ആയിരിക്കും. എന്തൊരു സിമ്പിളാണ് മഞ്ജു ചേച്ചി എന്നൊക്കെയാണ് ആരാധകര്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്. രണ്ട് വര്‍ഷം മുമ്പ് ആയിഷ സിനിമയുടെ പ്രമോഷനായി പേളിക്ക് മഞ്ജു നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു. അമല പോള്‍, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയ നിരവധി താരങ്ങളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
നിലയെ ഗര്‍ഭിണിയാകുന്നതിന് മുമ്പ് വരെ മിനി സ്‌ക്രീന്‍ ഷോകളില്‍ അവതാരകയായി സജീവമായിരുന്നു പേളി. നിലയുടെ വരവോടെയാണ് പൂര്‍ണ്ണമായും യുട്യൂബ് ചാനലിന് വേണ്ടി പ്രവര്‍ത്തിച്ച് തുടങ്ങിയത്. വളരെ സെലക്ടീവായി ചില അവാര്‍ഡ് ഷോകളില്‍ മാത്രമാണ് പേളി ഇപ്പോള്‍ ആങ്കറായി പ്രത്യക്ഷപ്പെടാറുള്ളു.