ലൊസാഞ്ചലസ്: ഹോളിവുഡിന്റെ പുരസ്‌കാര സീസണ്‍ തീയില്‍ വാടുമെന്ന ആശങ്ക ശക്തമായി. ഒരാഴ്ച മുന്‍പ്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരനിശയ്ക്കു പിന്നാലെ ലൊസാഞ്ചലസില്‍ പടര്‍ന്ന തീ ഇനി വരാനിരിക്കുന്ന ഓസ്‌കര്‍ പുരസ്‌കാരച്ചടങ്ങിനും ഭീഷണിയാകുമെന്ന സൂചനകളാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകളില്‍.
യുഎസിലെ കലിഫോര്‍ണിയയിലുള്ള ലൊസാഞ്ചലസില്‍ കാറ്റിന്റെ ശക്തി കൂടുന്നതോടെ, തീ ഇനിയും പടരുമെന്നുള്ള അതിജാഗ്രതാ നിര്‍ദേശം പുനസ്ഥാപിച്ചു.
പസിഫിക് പലിസെയ്ഡ്‌സ് പ്രദേശത്ത് ഹോളിവുഡ് താരങ്ങളും സംവിധായകരും അടക്കം പ്രമുഖരുടെ വസതികളും തീയില്‍ കത്തിനശിച്ചിരുന്നു.
ഓസ്‌കര്‍ നാമനിര്‍ദേശ പ്രഖ്യാപനം മാറ്റിവച്ചെങ്കിലും മാര്‍ച്ച് 2നു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പുരസ്‌കാരച്ചടങ്ങിനു മാറ്റമുണ്ടാകില്ലെന്നാണു കരുതുന്നത്. ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയുള്ള ചടങ്ങാണു പ്രതീക്ഷിക്കുന്നത്. തെക്കന്‍ കലിഫോര്‍ണിയയില്‍ മഴ പെയ്യാതെ ഭീഷണി ഒഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.