സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ വ്യത്യസ്തമാണ് നമ്മുടെ ലോകം. അതുകൊണ്ട് തന്നെ ഓരോനാട്ടിലെയും ജീവിത രീതി, ഭാഷ, വസ്ത്രധാരണം, ഭക്ഷണം എല്ലാം നമുക്ക് വിചിത്രമായ് തോന്നാം.
ഇപ്പോഴിതാ ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു ശൈത്യകാല വിഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഫിലിപ്പീന്‍സ് സന്ദര്‍ശിക്കാനെത്തിയ ഒരാള്‍ വിഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് സംഭവം ക്ലിക്കായത്.
ഫിലിപ്പീന്‍സിലെ ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ വിഭവത്തിന്റെ പേര് 'പപ്പൈതാന്‍' എന്നാണ്. പേരു കേള്‍ക്കുമ്‌ബോള്‍ നല്ലരസം തോന്നുമെങ്കിലും സൂപ്പ് ഇനത്തില്‍പ്പെട്ട ഈ വിഭവം തയ്യാറാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിഞ്ഞാല്‍ ഞെട്ടും. കാരണം ഈ വിഭവം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ചേരുവ പശുവിന്റെ ചാണകം ആണ്. അതോടൊപ്പം തന്നെ പശുവിന്റെ വയറിന്റെയും കരളിന്റെയും ഭാഗങ്ങളും ഇതില്‍ ചേര്‍ക്കുന്നു. കൂടാതെ ഏതാനും പച്ചക്കറികളും ഇതില്‍ ചേര്‍ക്കുന്നുണ്ട്.
ഫിലിപ്പീന്‍സ് സന്ദര്‍ശിച്ച ഒരു സഞ്ചാരിയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഈ പ്രശസ്തമായ വിഭവത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയത്. പശുവിന്റെ ചാണകം കൊണ്ട് മാത്രമല്ല ആടിന്റെ പിത്തരസത്തില്‍ നിന്നും ഇവിടെ സൂപ്പ് ഉണ്ടാക്കാറുണ്ടത്രേ.
അല്പം കയ്പ്പു നിറഞ്ഞ രുചിയാണെങ്കിലും ഈ വിഭവത്തില്‍ ധാരാളം സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുന്നതിനാല്‍ അസുഖകരമായ മണവും രുചിയും ഇതിന് ഇല്ലെന്നാണ് വിവരം.
വീഡിയോ വൈറല്‍ ആയതോടെ സൂപ്പിനായി ഉപയോഗിക്കുന്നത് പശുവിന്റെയും ആടിന്റെയും വയറിനുള്ളില്‍ നിന്നുള്ള പിത്തരസമാണെന്നും പുറത്തുവരുന്ന വിസര്‍ജ്യം ഉപയോഗിക്കുന്നില്ല എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്