ബര്‍മിങ്ങാം: എഎഫ്സിഎം യുകെയുടെ നേതൃത്വത്തില്‍ ഉണര്‍വ്വ് ധ്യാനം ബര്‍മിങ്ങാം ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ജനുവരി 25 ന് നടക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. ഷൈജു നടുവത്താനിയും നേതൃത്വം നല്‍കുന്ന ആത്മീയ ശുശ്രൂഷയ്ക്ക് എഎഫ്സിഎം യുകെ 40 ദിവസത്തെ ഉപവാസവും കുര്‍ബാനയും ജപമാലയും അര്‍പ്പിച്ച് ഒരുങ്ങിവരുന്നു.
കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. കുടുംബങ്ങള്‍ എല്ലാവരും ഒരുമിച്ച് നവീകരിക്കപ്പെടുക എന്ന ആത്മീയ ലക്ഷ്യമാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. വിവിധ ഭാഷക്കാരായ കുടുംബങ്ങളെ ഉദ്ദേശിച്ച് ഇംഗ്ലിഷ് ഭാഷയില്‍ നടത്തപ്പെടുന്ന ശുശ്രൂഷയ്ക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോച്ചുകള്‍ ഒരുക്കിയിട്ടുണ്ട്.
യുകെയുടെ ആത്മീയ മേഖലയില്‍ ഉണര്‍വ്വ് പ്രതീക്ഷിച്ച് നടത്തപ്പെടുന്ന ധ്യാനത്തില്‍ യുവജനങ്ങള്‍ക്കും കൗമാരക്കാര്‍ക്കും ഉള്ള വിവരങ്ങള്‍ അറിയാന്‍ മിലി - 07877824673, സില്‍ബി - 07882277268 എന്നിവരെ ബന്ധപ്പെടുക. കോച്ചുകളുടെ വിവരങ്ങള്‍ക്ക് ബിജു - 07515368239, വില്‍സണ്‍ - 07956381337 എന്നിവരെ ബന്ധപ്പെടുക. ദൈവകൃപയുടെ ഈ ശുശ്രൂഷയുടെ മറ്റു വിവരങ്ങള്‍ക്ക് സാജു - 07809827074, ജോസ് - 07414747573 എന്നിവരെ ബന്ധപ്പെടാം.