ഉപ്പു മുളകും പരമ്പരയ്ക്ക് ഇത് കഷ്ടകാലമാണ്. പുതുവര്‍ഷത്തില്‍ മികച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല എന്നാണ് പലരുടെയും അഭിപ്രായം. എല്ലാ താരങ്ങളും ആ വീട്ടില്‍ ഒരുമിക്കുമ്പോള്‍ മാത്രമാണ് ഉപ്പും മുളകും യാഥാര്‍ത്ഥ്യമാകുന്നത് എന്നാണ് പലരും പറയുന്നത്.
ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പരാതിയുമായി ഒരു നടി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് താരങ്ങള്‍ തിരികെ പരമ്പരയിലേക്ക് എത്താതെ ഇരിക്കുകയും നിഷാ സാരംഗിനെ പരമ്പരയില്‍ കാണാതിരിക്കുകയും ചെയ്തതോടെ പല തരം വ്യാഖ്യാനത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത് നിഷ പങ്കുവെച്ച ഒരു സ്റ്റോറിയാണ്.
ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവയ്ക്കുന്ന ചില സ്റ്റോറികള്‍ ആരാധകര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമര്‍ശനാത്മകമായ ചില എഴുത്തുകള്‍ ആണ് നിഷ പങ്കുവെക്കുന്നത്. 'ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്. കാരണം ആത്മാര്‍ഥമായ സ്നേഹത്തിന് അര്‍ഹതയില്ലാത്തവന്‍ എവിടെ പോയാലും ആരുടെ കൂടെ ആയാലും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടും' എന്നാണ് നടി പങ്കുവെച്ച പുതിയ സ്റ്റോറിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസവും സമാനമായ പോസ്റ്റുമായി നടി എത്തിയിരുന്നു.
വിവാഹിതയായ സ്ത്രീയോട് പ്രണയവുമായി വരുന്നവര്‍ തീര്‍ച്ചയായിട്ടും പണമോ കാമമോ പ്രതീക്ഷിച്ചായിരിക്കും എന്ന റീലും നിഷ പങ്കുവെച്ചിരുന്നു. ഇതൊക്കെ നടി ആരെയെങ്കിലും ഉദ്ദേശിച്ച് പറയുന്നതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മാത്രമല്ല കഴിഞ്ഞ കുറച്ച് നാളുകളായി അനാവശ്യമായ വാര്‍ത്തകളില്‍ നടിയുടെ പേരും വന്നിരുന്നു.