സാധാരണ ഈ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ അവരുടെ ആഗ്രഹങ്ങള്‍ എഴുതിയ ചെറിയ കുറിപ്പുകള്‍ ഭണ്ഡാരത്തില്‍ ഇടാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു 20 രൂപ നോട്ട് ആണ് ചിരി പടര്‍ത്തുന്നത്.
അടുത്തിടെയാണ് ക്ഷേത്രത്തിലെ ജീവനക്കാര്‍ ഭണ്ഡാരം തുറന്ന് പണത്തിന്റെ കണക്കെടുത്തത്. ഇതിനിടയില്‍ ഒരു ഇരുപത് രൂപ നോട്ട് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ആ നോട്ടില്‍ എഴുതിയിരുന്നത് കണ്ട് ക്ഷേത്രത്തിലുളളവര്‍ അതിശയിച്ച് പോകുകയായിരുന്നു.
'എന്റെ അമ്മായിഅമ്മ എത്രയും വേ?ഗം മരിക്കട്ടെ' എന്നായിരുന്നു ഈ 20 രൂപാ നോട്ടില്‍ പേന കൊണ്ട് കുറിച്ചിരിക്കുന്നത്. ഏതോ ഒരു യുവതി സ്വന്തം കൈപ്പടയില്‍ എഴുതി അമ്മായിഅമ്മയുടെ മരണത്തിന് ആഗ്രഹിച്ചുകൊണ്ട് ക്ഷേത്ര ഭണ്ഡാരത്തില്‍ ഇട്ടതാണ് ഈ 20 രൂപാ നോട്ട് എന്നാണ് കരുതുന്നത്.
എന്തായാലും, ഈ നോട്ടിന്റെ വാര്‍ത്ത ആളുകളെ അമ്പരപ്പിച്ചു. പണം എണ്ണിക്കൊണ്ടിരിക്കുന്ന ക്ഷേത്രം അധികൃതരും ഈ നോട്ട് കണ്ട് അമ്പരന്ന് പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തെല്ലാം വിചിത്രമായ പ്രാര്‍ത്ഥനകളാണ് മനുഷ്യര്‍ക്ക്.
60 ലക്ഷം രൂപയും ഒരു കിലോ വെള്ളിയും 200 സ്വര്‍ണാഭരണങ്ങളും ഇത് കൂടാതെ ഭണ്ഡാരത്തില്‍ ഭക്തര്‍ സമര്‍പ്പിച്ചിരുന്നു.