പ്യൂമ എന്ന രാജ്യാന്തര ബ്രാന്‍ഡിനെ പറ്റിയാണ് ഇപ്പോള്‍ വിപണിയിലെ ചര്‍ച്ച. പ്യൂമ ഇന്ത്യ തങ്ങളുടെ ബ്രാന്‍ഡിന്റെ പേര് മാറ്റിയോ എന്നതാണ് എല്ലാവരുടെയും സംശയം. പരസ്യ ബോര്‍ഡുകളിലും മറ്റല്ലൊയിടത്തും ഉള്ള മാറ്റമാണ് എല്ലാവരും ശ്രദ്ധിച്ചിരിക്കുന്നത്.
PUMA എന്ന പരിചിതമായ പേരിന് പകരം PVMA എന്നായിരുന്നു ഏതാനും ദിവസം കണ്ടത്. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയപ്പോള്‍ കമ്പനി ആ സത്യം വെളിപ്പെടുത്തി. പേരോ ലോഗോയോ ഒന്നും മാറ്റിയിട്ടില്ല. തല്‍ക്കാലത്തേക്ക് ഒരു പരസ്യ തന്ത്രം സ്വീകരിച്ചതാണ്.
രണ്ട് ഒളിമ്പിക് മെഡല്‍ ജേതാവ് ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ ബ്രാന്‍ഡ് അബാസഡറാക്കാന്‍ കരാര്‍ വച്ചിരിക്കുന്നു. താരത്തോടുള്ള ആദരസൂചകമായി ആണ് പേരിലെ PU മാറ്റി PV ആക്കിയത്. ബാഡ്മിന്റണ്‍ മേഖലയിലേക്കുള്ള പ്യൂമയുടെ ഔദ്യോഗിക പ്രവേശനത്തെ കൂടി സൂചിപ്പിക്കതാണ് ഈ മാറ്റം.
ഒരു പരസ്യവും ചെയ്യാതെ ആണ് കമ്പനി ഒരു പേര് മാറ്റത്തിലൂടെ ഇത്രയും ശ്രദ്ധിക്കപ്പെട്ടത്. മികച്ച പാദരക്ഷകള്‍, വസ്ത്രങ്ങള്‍, ആക്സസറികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ബാഡ്മിന്റണ്‍ ശ്രേണിയിലേക്കുള്ള PUMA യുടെ പ്രവേശനത്തെയും ഈ മാറ്റം പ്രതിനിധീകരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ക്രിക്കറ്റ് താരങ്ങളായ ഹര്‍മന്‍ പ്രീത് കൗര്‍, മുഹമ്മദ് ഷമി എന്നിവരും ഒളിംപ്യന്‍ സരബ്ജ്യോത് സിംഗ്, പാരാലിംപ്യന്‍ ആവണി ലേഖാര, ബോക്സിംഗ് താരം മേരി കോം തുടങ്ങിയവരും പ്യൂമയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ താരങ്ങളായ കരീന കപൂര്‍ ഖാന്‍, ഇബ്രാഹിം അലി ഖാന്‍ പട്ടൗഡി തുടങ്ങിയവരും കായികതാരം ഉസൈന്‍ ബോള്‍ട്ടും നെയ്മര്‍ ജൂനിയറും പ്യൂമയുടെ പങ്കാളികളാണ്.