ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് താരം ജാസ്മിന്‍ ഷോ സമയങ്ങളില്‍ തന്നെ വിവാദ നായികയായിരുന്നു. ബിഗ്‌ബോസ് ഷോയില്‍ വരുന്നവരെല്ലാം പലപ്പോഴും നിരവധി വിമര്‍ശനങ്ങള്‍ നേരിടാറുണ്ടെങ്കിലും ജാസ്മിനെ പോലെ വിമര്‍ശനം നേരിട്ട വ്യക്തി വേറെ ഇല്ല.
ഷോയ്ക്ക് പുറത്ത് വന്ന ശേഷവും താരം നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടുരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങുകയാണ്. ജാസ്മിന്‍ കൊച്ചിയില്‍ സ്ഥിര താമസിക്കിയിരിക്കുകയാണ്. പല പരിപാടികളിലും ഇപ്പോള്‍ ജാസ്മിന്റെ സാന്നിധ്യം ഉണ്ട്.
ഓറഞ്ച് നിറത്തിലുള്ള സ്ലീവ് ലെസ് കുര്‍ത്തിയായിരുന്നു ജാസ്മിന്റെ വേഷം. ടോപ്പിന് ചേരുന്ന തരത്തില്‍ സിംപിള്‍ ഹെയര്‍സ്‌റ്റൈലും ആഭരണങ്ങളുമാണ് ജാസ്മിന്‍ ധരിച്ചത്. ആദ്യമായാണ് സ്ലീവ് ലെസ് ടോപ്പ് ധരിച്ച് ജാസ്മിന്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.
മുസ്ലീം മതവിശ്വാസിയാണ് ജാസ്മിന്‍ എന്നതുകൊണ്ട് തന്നെ തട്ടമിടാത്തത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ജാസ്മിന്റെ പുതിയ റീലിന് വിമര്‍ശിച്ചുള്ള കമന്റുകള്‍ വന്നത്. തുണി കുറഞ്ഞ് കുറഞ്ഞ് വരികയാണല്ലോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. അക്കൗണ്ട് ബാലന്‍സ് കൂടുമ്പോള്‍ കേരളത്തിലെ പെണ്ണുങ്ങളുടെ തുണി കുറയും എന്നത് അറിയില്ലേയെന്നാണ് മറ്റൊരാള്‍ അതിനുള്ള മറുപടിയായി കുറിച്ചത്. ഇത് ഒരിക്കലും ജാസ്മിനില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല.
പ്രശസ്തിയും പണവും മാത്രമാണല്ലേ ഇപ്പോള്‍ മെയിന്‍. ഒരിക്കല്‍ നിങ്ങളെ കഠിനമായി പിന്തുണച്ചതില്‍ ഖേദിക്കുന്നു. നിങ്ങള്‍ക്ക് അര്‍ഹമായത് ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇനി എന്തൊക്കെ കാണണം ജാസ്മിനെ?. ഒരുപാട് ഇഷ്ടം തോന്നിയിട്ടാണ് ഉമ്മച്ചിക്കുട്ടിയെ ഫോളോ ചെയ്തത്. ഇയാള്‍ എപ്പോഴും ആ തട്ടം തന്നെയാണ്. പണ്ട് ഒരുപാട് ഇഷ്ടമായിരുന്നു. ഇപ്പോള്‍ വെറുത്ത് തുടങ്ങി. പണ്ട് ഹറാമായിരുന്നത് പണവും ഫെയിമും വന്നപ്പോള്‍ ഹലാലായി എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍.
അതേസമയം ജാസ്മിനെ പിന്തുണച്ചും ചിലര്‍ എത്തിയിട്ടുണ്ട്. സ്ലീവ് ലെസ് നാട്ടില്‍ എല്ലാവരും ധരിക്കുന്നതല്ലേ. അതില്‍ എന്താണിത്ര ഗുരുതര പ്രശ്‌നം. വല്ലവരുടേയും ജീവിതം കണ്ട് കുറ്റവും കുറവും പറഞ്ഞിരിക്കാന്‍ നല്ല ഇഷ്ടമാണല്ലോ. അവള്‍ എന്തേലും ഇടട്ടെ നിങ്ങടെ പൈസക്ക് അല്ലല്ലോ എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകള്‍.