
തെല്‍ അവീവ്: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സമ്പൂര്‍ണ മന്ത്രിസഭയുടെ അംഗീകാരം. കരാര്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമാണ് വെടിനിര്‍ത്തല്‍ കരാര്‍ 33 അംഗ സമ്പൂര്‍ണ മന്ത്രിസഭയുടെ വോട്ടെടുപ്പിനായി കൈമാറിയത്.
ഇന്നലെ സുരക്ഷാ മന്ത്രിസഭ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കുകയും ഹമാസ് മോചിപ്പിക്കുന്ന ആദ്യഘട്ട ബന്ദികളുടെ പേരുവിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. 33 പേരാണ് ആദ്യ പട്ടികയിലുള്ളത്. കരാര്‍ പ്രകാരം ഇവരെ ഞായറാഴ്ച മുതല്‍ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം, കരാറിനെതിരെ ഇസ്രായേല്‍ ഹൈക്കോടതിയില്‍ ഹരജികള്‍ നിലവിലുണ്ട്. ഫലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കുന്ന വിഷയത്തിലാണ് തര്‍ക്കമുള്ളത്. എന്നാല്‍, കോടതി ഈ വിഷയത്തില്‍ ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ട്. തീവ്രവലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗിവിര്‍ കരാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കരാര്‍ അംഗീകരിച്ചാല്‍ തന്റെ ഒറ്റ്സ്മ യെഹൂദിത് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍, നെതന്യാഹു സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്നും യുദ്ധം പുനരാരംഭിച്ചാല്‍ വീണ്ടും കൂടെ ചേരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
