ജീവിതത്തില്‍ പലതരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ആരെങ്കിലും ഒന്ന് ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവരായിരിക്കും പലരും. ഇത്തരക്കാര്‍ക്ക് വേണ്ടി ഒരിടം ഒരുക്കുകയാണ് ജപ്പാനിലെ ടോക്കിയോയിലെ ഒരു കഫേ.
ഭക്ഷണങ്ങള്‍ മാത്രമല്ല ഈ കഫേ നല്‍കുന്നത്, ഒപ്പം നമ്മുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഒരു പരിചാരികയെ കൂടി തരുന്നു. സംസാരിക്കാനും ആലിംഗനം ചെയ്യാനും അനുവാദവും ഉണ്ട്. 'ലൗ പാക്കേജ്' എന്നാണ് ഇതിനെ പറയുന്നത്. സോനേയ എന്നാണ് കഫേയുടെ പേര്. കഫേയിലെത്തുന്ന ഉപഭോക്താക്കളെ ആലിംഗനം ചെയ്യാനും ആശ്വാസം നല്‍കാനും ഇത്തരം പരിചാരികമാര്‍ സഹായിക്കുന്നു.
എന്നാല്‍ ഇത് സൗജന്യമാണെന്ന് കരുതണ്ട, ഇതിന് പണവും കഫേ ഈടാക്കും. പല സമയത്തിനും പല റേറ്റാണ്. 20 മിനിട്ട് ഒരു പരിചാരികയുടെ മടിയില്‍ കിടക്കാന്‍ 1,700 രൂപയാണ് ചെലവ് വരുന്നതെന്ന് ജപ്പാന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന 10 മണിക്കൂറിന് 27,000 രൂപയാണ് ചെലവ്. മടിയില്‍ മൂന്ന് മിനിട്ട് കിടക്കാന്‍ 500 രൂപയാണ് ഈടാക്കുന്നത്.
ഈ സേവനത്തിന് ചില പരിമിതികളുമുണ്ട്. പരിചാരകരുടെ മുടിയില്‍ സ്പര്‍ശിക്കാനോ മോശമായ രീതിയില്‍ പെരുമാറാനോ അനുവദിക്കില്ല. ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുക മാത്രമാണ് കഫേയുടെ ലക്ഷ്യം.