ജീവനക്കാരെ വെറും ജോലിക്കാരിയി മാത്രമ കാണാതെ അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. ഇതാ അത് തെളിയിക്കുന്ന ഒരു പദ്ധതിയാണ് സൊമാറ്റോ വീണ്ടും നടപ്പിലാക്കാന്‍ പോകുന്നത്.
ജീവനക്കാരുടെ ജോലി സമയം ഉയര്‍ത്തുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനടെയാണ് വീണ്ടും മറ്റൊരു വ്യത്യസ്ത നിലപാടുമായി സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ എത്തുന്നത്. ജീവനക്കാരെ പരമാവധി പണിയെടുപ്പിച്ച് അവരെ പിഴിഞ്ഞ് ലാഭമുണ്ടാക്കുകയല്ല, അവരുടെ ക്ഷേമവും അത്യാവശ്യമാണെന്ന് തെളിയിക്കുകയാണ് സൊമാറ്റോ.
ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വെല്‍നസ് കേന്ദ്രം ഒരുക്കുകയാണ് സൊമാറ്റോ. ക്രയോതെറാപ്പി, റെഡ് ലൈറ്റ് തെറാപ്പി, ഹൈപ്പര്‍ബാറിക് ഓക്സിജന്‍ തെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കുന്നതായിരിക്കും വെല്‍നസ് കേന്ദ്രം.
തങ്ങളുടെ ജീവനക്കാരുടെ ആരോഗ്യം എല്ലായ്പ്പോഴും തങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണനകളില്‍ ഒന്നാണെന്ന് ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കി. സൊമാറ്റോ ജീവനക്കാരുടെ മാനസിക ആരോഗ്യം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ടീം ഉണ്ട്. അതുപോലെ തന്നെ, കമ്ബനി ആസ്ഥാനത്ത് ജീവനക്കാര്‍ക്കായി ഒരു ജിമ്മും പ്രവര്‍ത്തിക്കുന്നു. ഒരു പ്രത്യേക ചീഫ് ഫിറ്റ്നസ് ഓഫീസറും കമ്ബനിക്ക് ഉണ്ട്. ആര്‍ത്തവ അവധികള്‍, ലിംഗ-നിഷ്പക്ഷ രക്ഷാകര്‍തൃ അവധി നയങ്ങള്‍ എന്നിവയും തങ്ങള്‍ നല്‍കുന്നുണ്ട്. 200-ലധികം ആളുകള്‍ പുതിയ വെല്‍നസ് സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കി.
നേരത്തെ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുമെന്ന സൊമാറ്റോയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഏവരും ഏറ്റെടുത്തത്. ജോലി ചെയ്യുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയൊരു പ്രശ്നത്തിനാണ് സൊമാറ്റോ പരിഹാരം കണ്ടതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്തുകൊണ്ടുള്ള പുതിയ തീരുമാനം.