18
MAR 2021
THURSDAY
1 GBP =106.82 INR
1 USD =86.55 INR
1 EUR =90.19 INR
breaking news : യുകെ ടൂറിൽ ബ്രിട്ടീഷ് മലയാളി ചതിച്ചെന്ന് ഡോ. സൗമ്യ സരിൻ, ഹൈഫൈ ഹോട്ടലിൽ റൂം ബുക്കുചെയ്‌ത്‌ പണംതട്ടി; യുകെയിൽ എത്തുന്ന വിദ്യാർഥികളടക്കം ചതിക്കപ്പെടുന്നുവെന്നും എൽ.ഡിഎഫ് സ്ഥാനാർത്ഥി സരിന്റെ ഭാര്യ, ബിർമിംഹാമിലെ ആ വഞ്ചകനെ യുകെ മലയാളികൾ തിരയുന്നു >>> വര്‍ഷത്തിലെ ഏറ്റവും നിരാശ നിറഞ്ഞ ദിനം, ജനുവരിയിലെ തിങ്കളാഴ്ച! ബ്ലൂ മണ്‍ഡേ എന്താണെന്ന് അറിയാമോ? >>> സൂപ്പര്‍ ഗ്ലൂ തേച്ച് ചുണ്ട് ഒട്ടിച്ച് യുവാവ്, വൈറലാകാനും ലൈക്കുകള്‍ വാരിക്കൂട്ടാനും എന്തും ചെയ്യാവോ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ >>> ഷാരോണ്‍ വധക്കേസിലെ പ്രതീ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍, ഉദ്ഘാടനം രാഹുല്‍ ഈശ്വര്‍ >>> പുറത്ത് ഇറങ്ങിയാല്‍ കൊന്നു കളയുമെന്ന് വിദ്യാര്‍ത്ഥി, മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാത്തതിന് അധ്യാപകനോട് കൊലവിളിയുമായി വിദ്യാര്‍ത്ഥി >>>
Home >> ASSOCIATION
ബെത്‌ലേഹ ആവിഷ്‌കാരം, കലാവസന്തം, ചാരിറ്റി, ശ്രദ്ധാഞ്ജലി; മേയറും, എംപിയും അടക്കം അതിഥികള്‍; സ്റ്റീവനേജില്‍ 'സര്‍ഗം ക്രിസ്തുമസ്-ന്യു ഇയര്‍' ആഘോഷം പ്രൗഢഗംഭീരമായി

സ്വന്തം ലേഖകൻ

Story Dated: 2025-01-19

സ്റ്റിവനേജ്: ഹര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ 'സര്‍ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച ക്രിസ്തുമസ്സ്-നവവത്സര ആഘോഷം പ്രൗഢഗംഭീരമായി. മേയര്‍ ജിം ബ്രൗണ്‍, എം പി കെവിന്‍ ബൊണാവിയ , മേയറസ്സ് പെന്നി ഷെങ്കല്‍, സ്റ്റീവനേജ് ആര്‍ട്‌സ് ഗില്‍ഡ് ചെയര്‍ ഹിലാരി സ്പിയര്‍, യുഗ്മ പ്രതിനിധി അലോഷ്യസ് ഗബ്രിയേല്‍, കൗണ്‍സിലര്‍ കോണര്‍ മക്ഗ്രാത്ത്, മുന്‍ മേയര്‍   മൈല ആര്‍സിനോ തുടങ്ങിയ സ്റ്റീവനേജിന്റെ നായക നിരയോടൊപ്പം  സര്‍ഗ്ഗം സ്റ്റീവനേജിന്റെ ഭാരവാഹികളായ അപ്പച്ചന്‍ കണ്ണഞ്ചിറ, സജീവ് ദിവാകരന്‍, ജെയിംസ് മുണ്ടാട്ട്, വിത്സി പ്രിന്‍സണ്‍, പ്രവീണ്‍ തോട്ടത്തില്‍, ഹരിദാസ് തങ്കപ്പന്‍, അലക്സാണ്ടര്‍ തോമസ്, ചിന്ദു ആനന്ദന്‍ ചേര്‍ന്ന് സംയുക്തമായി നിലവിളക്കു തെളിച്ച് സര്‍ഗം ക്രിസ്തുമസ്സ് ആഘോഷത്തിന് ഔദ്യോഗികമായ നാന്ദി കുറിച്ചു. ഉദ്ഘാടന കര്‍മ്മത്തിനു ശേഷം മേയറും, എം പി യും, ഹിലാരിയും, അലോഷ്യസും സദസ്സിന് സന്ദേശം നല്‍കി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

പരിപാടിയുടെ പ്രാരംഭമായി പ്രവീണ്‍കുമാര്‍ തോട്ടത്തില്‍ തയ്യാറാക്കിയ 'ഹോമേജ് ടു ലെജന്‍ഡസ് ' ഈ വര്‍ഷം വിടപറഞ്ഞ ഇന്ത്യയുടെ അഭിമാന വ്യക്തിത്വങ്ങളായ മുന്‍ പ്രധാന മന്ത്രിയും, പ്രശസ്ത ധനതത്വ ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിംഗ്, ലോകോത്തര ബിസിനസ്സ് മേധാവിയും, ജീവകാരുണ്യ മാതൃകയുമായ രത്തന്‍ ടാറ്റ, പ്രശസ്ത തബലിസ്റ്റും, സംഗീതജ്ഞനുമായ  സാക്കിര്‍ ഹുസൈന്‍, ഗസല്‍ വിദഗ്ദ്ധനും, പിന്നണി ഗായകനുമായ പങ്കജ് ഉദാസ്, പത്മഭൂഷണ്‍ ജേതാവും മലയാള മനസ്സുകളില്‍ എഴുത്തിന്റെ മുദ്ര ചാര്‍ത്തുകയും ചെയ്ത എം ടി വാസുദേവന്‍ നായര്‍, മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ എന്നിവരുടെ അനുസ്മരണവും, ശ്രദ്ധാഞ്ജലി സമര്‍പ്പണവും അനുചിതവുമായി.


എല്‍ ഈ ഡി സ്‌ക്രീനില്‍ മനോഹരമായ അനുബന്ധ പശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച് ബെത്ലേഹവും, മംഗളവാര്‍ത്ത മുതല്‍ ദര്‍ശ്ശനത്തിരുന്നാള്‍ വരെ കോര്‍ത്തിണക്കി അവതരിപ്പിച്ച 'പുല്‍ത്തൊട്ടിലിലെ ദിവ്യ ഉണ്ണി' നേറ്റിവിറ്റി പ്‌ളേ ആഘോഷത്തിലെ ഹൈലൈറ്റായി. തിരുപ്പിറവി പുനാരാവിഷ്‌ക്കരിക്കുന്നതില്‍ ബെല്ലാ ജോര്‍ജ്ജ്, ജോസഫ് റോബിന്‍, മരീസ്സാ ജിമ്മി, ബെനീഷ്യ ബിജു, അയന ജിജി, സാവിയോ സിജോ, ആബേല്‍ അജി,ജോഷ് ബെന്നി, ആരോണ്‍ അജി, ജോണ്‍ അഗസ്റ്റിന്‍    എന്നിവര്‍ ബൈബിള്‍ കഥാപാത്രങ്ങളായി. അഭിനേതാക്കളെയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിജോ ജോസ് കാളാംപറമ്പില്‍, സംവിധായക ടെറീന ഷിജി എന്നിവരെയും നിലക്കാത്ത കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. സ്റ്റീവനേജ് മേയര്‍ ജിം ബ്രൗണ്‍, മേയറസ്സ് പെന്നി ഷെങ്കല്‍, എംപി കെവിന്‍ ബോണാവിയ  അടക്കം മുഴുവന്‍ വിഷ്ടാതിഥികളും എഴുന്നേറ്റു നിന്ന് ഹര്‍ഷാരവം മുഴക്കിയാണ് തങ്ങളുടെ അഭിനന്ദനം അറിയിച്ചത്.


തുടര്‍ന്ന് നടന്ന കരോള്‍ ഗാനാലാപനത്തില്‍ ജെസ്ലിന്‍, ഹെന്‍ട്രിന്‍, ആന്‍ മേരി ജോണ്‍സണ്‍, ഏഞ്ചല്‍ മേരി ജോണ്‍സണ്‍ എന്നിവരോടൊപ്പം ക്രിസ്തുമസ് പാപ്പയായി ജെഫേര്‍സനും കൂടി ചേര്‍ന്നപ്പോള്‍ ക്രിസ്തുമസ്സിന്റെ ദിവ്യാനുഭൂതി സദസ്സിനു പകരാനായി.



സര്‍ഗ്ഗം പ്രസിഡണ്ട് അപ്പച്ചന്‍ കണ്ണഞ്ചിറ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി 'സര്‍ഗ്ഗം' സംഘടിപ്പിച്ച  പുല്‍ക്കൂട്, ഭവനാലങ്കാര മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ തഥവസരത്തില്‍ വിശിഷ്ടാതിഥികള്‍ വിതരണം ചെയ്തു. പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാം സമ്മാനം അപ്പച്ചന്‍-അനു,  രണ്ടാം സമ്മാനം ജോയി  -മെറ്റില്‍ഡ എന്നിവരും, ഭവനാലങ്കാരത്തില്‍ അലക്‌സ്-ജിഷ ഒന്നാം സമ്മാനവും,  രണ്ടാം സമ്മാനം സോയിമോന്‍-സുജ എന്നിവരും നേടി. യുഗ്മ റീജണല്‍ കലോത്സവത്തില്‍ വിജയിയായ ടിന തോംസനു   ട്രോഫിയും സമ്മാനിച്ചു. ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് സ്വരൂപിച്ച ജീവ കാരുണ്യ നിധി നേരത്തെ കൈമാറിയിരുന്നു.

പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ക്രിബ്ബിന്റെ മാതൃക അനു അഗസ്റ്റിന്‍ പ്രവേശന കവാടത്തില്‍ ഒരുക്കിയും, ഹരിദാസിന്റെ നേതൃത്വത്തില്‍ മുത്തുക്കുടകള്‍ നിരത്തിയും, അലങ്കാര തോരണങ്ങള്‍ തൂക്കിയും വീഥിയും, ഹാളും ' തിരുന്നാള്‍' പ്രതീതി പുല്‍കിയപ്പോള്‍ ആഗതരില്‍ ഒരു തിരുപ്പിറവിയുടെ നവ്യാനുഭവം പകരുന്നതായി.
 
അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പ്രൗഢവും വര്‍ണ്ണാഭവുമായ  കലാസന്ധ്യയില്‍ അരങ്ങേറിയ നടന-സംഗീത-നൃത്ത വിസ്മയ
പ്രകടനങ്ങള്‍, മേയറും എംപി യും മറ്റു വിശിഷ്ടാതിഥികളും   മണിക്കൂറുകളോളം ഇരുന്നു ആസ്വദിക്കുകയും,സംഘാടകരെയും കലാകാരെയും അഭിനന്ദിക്കുകയും ചെയ്തു. ക്രിസ്തുമസ്സ് ഡിന്നറും രുചിച്ചാണ് അവര്‍ വേദി വിട്ടത്.

സ്റ്റീവനേജ് ആര്‍ട്‌സ് ഗില്‍ഡ് ചെയര്‍പേഴ്‌സ ന്‍ ഹിലാരി സ്പിയേഴ്സ് കലാ  പ്രതിഭകളെ നേരില്‍ കണ്ടു അഭിനന്ദിക്കുകയും, വ്യക്തിഗത മികവ് പുലര്‍ത്തിയവരില്‍ ചിലര്‍ക്ക്  സ്റ്റീവനേജിന്റെ അഭിമാന വേദിയായ ഗോര്‍ഡന്‍ ക്രൈഗ് തിയേറ്ററില്‍ അവതരണ അവസരം നല്‍കുമെന്നും പറഞ്ഞു. കലാകാര്‍ക്ക് വേദികളും അവസരങ്ങളും പ്രോത്സാഹനവും നല്‍കുന്ന സര്‍ഗ്ഗം സ്റ്റീവനേജ് അസോസിയേഷനെ പ്രശംസിക്കുകയും, ഭാവിയില്‍ സംയുക്തമായി പദ്ധതികള്‍ രൂപം ചെയ്യണമെന്നും ഹിലാരി അഭിപ്രായപ്പെട്ടു.



ക്രിസ്തുമസ്സിന്റെ ഭാഗമായി ആന്‍ഡ്രിയ ജെയിംസ്, ജോസ്ലിന്‍ ജോബി, അസിന്‍ ജോര്‍ജ് എന്നിവര്‍ പങ്കുചേര്‍ന്നു നടത്തിയ പ്രെയര്‍ ഡാന്‍സ് പ്രാര്‍ത്ഥനാനിര്‍ഭരമായി. നോയലും ആല്‍ഫ്രഡും ചേര്‍ന്ന് നടത്തിയ'യുഗ്മ ഡാന്‍സ്' നൃത്തച്ചുവടുകളുടെ വശ്യതയും, വേഗതയും, ഹാസ്യാല്‍മ്മകമായ ഭാവ ചടുലതയുമായി സദസ്സിന്റെ കയ്യടി നേടി.
കലാ സന്ധ്യയില്‍ അതിഥികളായെത്തിയ യുഗ്മ കലാതിലകം ആന്‍ അലോഷ്യസും, കലാപ്രതിഭ ടോണി അലോഷ്യസും തങ്ങളുടെ ഗാനവും, നൃത്തങ്ങളുമായി വേദി കീഴടക്കിയപ്പോള്‍, അതിഥി ഗായകരും, മ്യൂസിക്കല്‍ ട്രൂപ്പംഗങ്ങളുമായ ശ്രീജിത്ത് ശ്രീധരന്‍, അജേഷ് വാസു എന്നിവര്‍ സദസ്സിനെ സംഗീതാമാരിയില്‍ കോരിത്തരിപ്പിച്ചു.

മികവുറ്റ സംഗീത-നടന-നൃത്തങ്ങള്‍ സമന്വയിച്ച  ക്രിസ്തുമസ്സ് ആഘോഷത്തില്‍ പ്രമുഖ മോര്‍ട്ടഗേജ് ഇന്‍ഷുറന്‍സ് കമ്പനിയായ 'ലോയല്‍റ്റി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ്', സെന്റ് ആല്‍ബന്‍സിലെ   'ചില്‍@ചില്ലീസ്' കേരള ഹോട്ടല്‍, യു കെ യിലെ പ്രമുഖ ഹോള്‍സെയില്‍ ഫുഡ്- ഇന്‍ഗ്രിഡിയന്‍സ് വിതരണക്കാരായ 7s ട്രേഡിങ് ലിമിറ്റഡ്, പ്രമുഖ കാറ്ററിങ് കമ്പനിയായ 'ബെന്നീസ് കിച്ചണ്‍' അടക്കം സ്ഥാപനങ്ങള്‍ സര്‍ഗ്ഗം ആഘോഷത്തില്‍ സ്‌പോണ്‍സര്‍മാരായിരുന്നു. വിത്സി, അലക്‌സാണ്ടര്‍, പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേഷനിലും, ജെയിംസ്, അലക്‌സാണ്ടര്‍ എന്നിവര്‍ അഡ്മിനിസ്‌ട്രേഷനിലും അപ്പച്ചന്‍, സജീവ് എന്നിവര്‍ പൊതു വിഭാഗത്തിലും ആഘോഷത്തിന് നേതൃത്വം നല്‍കി.

ദുശ്യ- ശ്രവണ വിരുന്നൊരുക്കിയ കലാസന്ധ്യയില്‍ അതി വിപുലവും, മികവുറ്റതുമായ കലാപരിപാടികള്‍ കോര്‍ത്തിണക്കി ടെസ്സി ജെയിംസ്, ജിന്റ്റു ജിമ്മി, അനീറ്റ സജീവ് എന്നിവര്‍ അവതാരകരായി തിളങ്ങി. 'ബെന്നീസ്സ് കിച്ചന്‍'  ഒരുക്കിയ  വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ത്രീ കോഴ്‌സ് ക്രിസ്തുമസ്സ് ഗ്രാന്‍ഡ് ഡിന്നര്‍ ഏവരും ഏറെ ആസ്വദിച്ചു. സജീവ് ദിവാകരന്‍ വെളിച്ചവും ശബ്ദവും നല്‍കുകയും, ബോണി
ഫോട്ടോഗ്രാഫിയും, റയാന്‍ ജെയിംസ് വീഡിയോഗ്രാഫിയും ചെയ്തു.



സര്‍ഗ്ഗം സെക്രട്ടറി സജീവ് ദിവാകരന്‍ നന്ദി പ്രകാശിപ്പിച്ചു. സര്‍ഗ്ഗം സ്റ്റീവനേജ് തിരുപ്പിറവി-നവവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കലാപരിപാടികളില്‍ ആന്റണി പി ടോം, ഇവാ അന്നാ ടോം, ടാനിയാ അനൂപ്, അഞ്ജു മരിയാ ടോം, ഹെന്‍ട്രിന്‍, ജെസ്ലിന്‍ വിജോ, ആനി അലോഷ്യസ്, ക്രിസ്റ്റിന, ഏഞ്ചല്‍ മേരി, ആന്‍ മേരി എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ സംഗീതസാന്ദ്രത പകരുന്നവയായി.

എഡ്‌നാ ഗ്രേസ് ഏലിയാസ്, നൈനിക ദിലീപ് നായര്‍, ദ്രുസില്ല ഗ്രേസ് ഏലിയാസ്, സാരു ഏലിയാസ്, ടെസ്സ അനി ജോസഫ്, മരിയാ അനി ജോസഫ്, ഇഷ നായര്‍ എന്നിവര്‍ നടത്തിയ നൃത്തങ്ങള്‍ ഏറെ   ആകര്‍ഷകമായി.

ഇവാനിയ മഹേഷ്, സൈറ ക്‌ളാക്കി, ആദ്യാ ആദര്‍ശ്, ഹന്നാ  ബെന്നി, അമാന്‍ഡ എന്നിവരും, നിനാ ലൈജോണ്‍, നിയ ലൈജോണ്‍ എന്നിവരും അലീന വര്‍ഗ്ഗീസ്, മരിറ്റ ഷിജി, ഹന്നാ ബെന്നി,ബെല്ല ജോര്‍ജ്ജ് എന്നിവരും ചേര്‍ന്നു നടത്തിയ ഗ്രൂപ്പ് ഡാന്‍സുകള്‍ നയന മനോഹരങ്ങളായി.

അദ്വിക്, ഷോണ്‍, ഫെലിക്‌സ്, ഫ്രഡ്ഡി, ഡേവിഡ്, മീര എന്നിവരും, മരീസ ജോസഫ്, ജിസ്‌ന ജോയ്, സൈറ ക്ലാക്കി എന്നിവരും, അക്ഷര സന്ദീപ്, അദ്വ്യത ആദര്‍ശ്, അനിക അനീഷ് എന്നിവരും ഗ്രൂപ്പുകളായി നടത്തിയ സംഘ നൃത്തങ്ങള്‍ വേദി കയ്യടിയോടെയാണ് സ്വീകരിച്ചത്. നോയല്‍, ആല്‍ഫ്രഡ്, ജോവന്‍, ജോഷ്, നേഹ. മരിറ്റ, ബെല്ല എന്നിവരും ആതിര,ടെസ്സി, അനഘ, ശാരിക എന്നിവരും ചേര്‍ന്ന് നടത്തിയ 'യൂത്ത് ഗൈറേറ്റ് ' സദസ്സിനെ നൃത്തലയത്തില്‍ ആറാടിച്ചു.

അടുത്തവര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി മെംബര്‍മാരുടെ നോമിനേഷനുകള്‍ക്ക് ശേഷം, ക്രിസ്മസ് ഗ്രാന്‍ഡ് ഡിന്നറോടെ സര്‍ഗ്ഗം ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ സമാപനമായി.

More Latest News

വര്‍ഷത്തിലെ ഏറ്റവും നിരാശ നിറഞ്ഞ ദിനം, ജനുവരിയിലെ തിങ്കളാഴ്ച! ബ്ലൂ മണ്‍ഡേ എന്താണെന്ന് അറിയാമോ?

ഓരോ വര്‍ഷത്തിലും ഏറ്റവും നിരാശാജനകമായ ഒരു ദിനം ഉണ്ട്. അത് ഒരു തിങ്കളാഴ്ചയും ആണ്. ബ്ലൂ മണ്‍ഡേ എന്ന പേരിലാണ് അറിയപ്പെടുന്ന ഈ ദിനം എല്ലാവര്‍ഷവും ജനുവരി മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയായാണ് കണക്കാക്കുന്നത്. അത് പ്രകാരം ഈ വര്‍ഷത്തെ ബ്ലൂ മണ്‍ഡേ കഴിഞ്ഞ ദിവസം ആയിരുന്നു. ക്രിസ്മസ്, പുതുവത്സര അവധിക്ക് ശേഷം ആളുകള്‍ തങ്ങളുടെ ജോലിയിലേക്കും സാധാരണ ജീവിതത്തിലേക്കും പൂര്‍ണ്ണമായും മടങ്ങിയെത്തുന്ന ദിനം എന്ന രീതിയിലാണ് ജനുവരി മാസത്തിന്റെ പകുതിയോടെ എത്തുന്ന ഈ തിങ്കളാഴ്ചയെ നിരാശാജനകമായ തിങ്കളാഴ്ച അഥവാ ബ്ലു മണ്‍ഡേ എന്ന പേരില്‍ വിശേഷിപ്പിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇത് അത്ര പ്രസക്തമായി തോന്നില്ല എങ്കിലും വിദേശരാജ്യങ്ങളില്‍ ജീവിക്കുന്നവരുടെ കാര്യത്തില്‍ ഇത് കുറച്ചുകൂടി യോജിച്ചേക്കാം. 2005 ലെ ഒരു പത്രക്കുറിപ്പില്‍ യുകെ ട്രാവല്‍ കമ്പനിയായ സ്‌കൈ ട്രാവല്‍ ആവിഷ്‌കരിച്ച പദമാണ് ബ്ലൂ മണ്‍ഡേ. അവധിക്കാലത്തിനു ശേഷമുള്ള സാമ്പത്തിക ബുദ്ധിമുട്ട്, മോശം കാലാവസ്ഥ, ന്യൂ ഇയര്‍ റെസല്യൂഷനുകള്‍ പരാജയപ്പെടുന്നത് തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വര്‍ഷത്തിലെ ഏറ്റവും നിരാശാജനകമായ ദിവസമായി ജനുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ചയെ വിശേഷിപ്പിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ജനുവരിയിലെ രണ്ടാമത്തെയും നാലാമത്തെയും തിങ്കളാഴ്ചകളെയും ബ്ലൂ മണ്‍ഡേ ആയി വിശേഷിപ്പിക്കാറുണ്ട്. വിഷാദം നിറഞ്ഞ തിങ്കളാഴ്ച എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഇതിനെ നല്ല ഒരു മാറ്റത്തിന്റെ തുടക്കമായി കാണണമെന്നും ചില തിരിച്ചറിവുകളോടെ ജീവിതം കൂടുതല്‍ ചിട്ടപ്പെടുത്താന്‍ ഈ ദിനം സഹായിക്കുമെന്നുമാണ് സ്‌കൈ ട്രാവല്‍ പറയുന്നത്. അന്നേദിവസം വിഷാദത്തില്‍ കഴിയാതെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിച്ചും, സംഗീതവും നൃത്തവുമൊക്കെ ആസ്വദിച്ചും അല്പദൂരം നടക്കാന്‍ സമയം കണ്ടെത്തിയും ഒക്കെ പോസിറ്റീവ് ആയി സമയം ചെലവഴിക്കുന്നത് വരും ദിവസങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്നും കരുതപ്പെടുന്നു.

സൂപ്പര്‍ ഗ്ലൂ തേച്ച് ചുണ്ട് ഒട്ടിച്ച് യുവാവ്, വൈറലാകാനും ലൈക്കുകള്‍ വാരിക്കൂട്ടാനും എന്തും ചെയ്യാവോ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്തും ചെയ്യാം എന്ന സ്ഥിതി ആണ് ഇപ്പോള്‍. ചിലര്‍ കാണിച്ചു കൂട്ടുന്നത് കാണുമ്പോള്‍ ഇതെല്ലാം അല്‍പം ഓവര്‍ അല്ലേ എന്നാണ് ചിന്തിക്കുക. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. @badis_tv എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു യുവാവ് തന്റെ ചുണ്ടില്‍ സൂപ്പര്‍ ഗ്ലൂ തേക്കുന്നതാണ്. സംഗതി തമാശയ്ക്ക് ചെയ്യുന്നതാണെങ്കിലും സംഭവം കയ്യില്‍ നിന്നും പോയി എന്നാണ് വീഡിയോ കാണുമ്പോള്‍ തോന്നുക. ആദ്യം കാണുന്നത് യുവാവ് തന്റെ ചുണ്ടില്‍ സൂപ്പര്‍ഗ്ലൂ തേക്കുന്നതാണ്. സൂപ്പര്‍ഗ്ലൂ എടുത്ത് കാണിച്ചൊക്കെ തരുന്നുണ്ട്. അങ്ങനെ രണ്ട് ചുണ്ടും ഒട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. അത് കാണുമ്പോള്‍ യുവാവിന് തന്നെ ചിരി വരികയാണ്. അവന്‍ കുറേ നേരം ഇരുന്ന് ചിരിക്കുന്നത് കാണാം. എന്നാല്‍, ഈ ചിരി അധികം നീണ്ടു നിന്നില്ല. കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ യുവാവിന് തന്റെ ചുണ്ടുകള്‍ വേര്‍പ്പെടുത്താനോ വായ തുറക്കാനോ സാധിക്കുന്നില്ല. അവന്‍ കരയുന്നതാണ് പിന്നെ കാണാന്‍ സാധിക്കുന്നത്. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേര്‍ യുവാവിനെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ട് വന്നു. ഒരാള്‍ കമന്റ് നല്‍കിയത്, വിഡ്ഢിത്തത്തിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഇതാണ് എന്നാണ്. എന്നാല്‍, അതേസമയം തന്നെ സൂപ്പര്‍ഗ്ലൂ ഉപയോഗിച്ചതായും വായ തുറക്കാന്‍ പറ്റാത്തതായും യുവാവ് അഭിനയിക്കുകയാണോ എന്ന കാര്യവും ഉറപ്പില്ല. അങ്ങനെ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഷാരോണ്‍ വധക്കേസിലെ പ്രതീ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍, ഉദ്ഘാടനം രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വിധശിക്ഷ കേരളം ആകെ കാത്തിരുന്ന ഒന്നായിരുന്നു. ഈ വിധി പ്രസ്താവിച്ച ജഡ്ജിക്ക് അനുമോദനം ആണ് പലയിടത്തുനിന്നും ലഭിക്കുന്നത്. ജഡ്ജി എ എം ബഷീര്‍ ആണ് ഇത്തരത്തില്‍ കേരളം കാത്തിരുന്ന വിധി പ്രസ്താവിച്ചത്. ഇപ്പോഴിതാ വിധി ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ആണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ തീരുമാനം. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങ് രാഹുല്‍ ഈശ്വറാണ് ഉദ്ഘാടനം ചെയ്യുക. ഇതിനൊപ്പം വധശിക്ഷക്കെതിരെ പ്രസ്താവന നടത്തിയ കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ പ്രതിഷേധിക്കുമെന്നും സംഘടന സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറിയിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

പുറത്ത് ഇറങ്ങിയാല്‍ കൊന്നു കളയുമെന്ന് വിദ്യാര്‍ത്ഥി, മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാത്തതിന് അധ്യാപകനോട് കൊലവിളിയുമായി വിദ്യാര്‍ത്ഥി

പാലക്കാട്: സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വന്നത് അധ്യാപകര്‍ക്ക് പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ത്ഥി. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയുടെ ഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടു വരരുതെന്ന് സ്‌കൂള്‍ അധികൃതരില്‍ നിന്നും കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നിട്ടും പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അതുമായി സ്‌കൂളില്‍ എത്തി. എന്നാല്‍ കുട്ടിയുടെ കൈവശം മൊബൈല്‍ ഉള്ളത് മനസ്സിലാക്കിയ അധ്യാപകര്‍ അത് പിടിച്ചുവച്ചു. ഫോണ്‍ അധ്യാപകന്‍, പ്രധാന അധ്യാപകന്റെ കൈവശം ഏല്‍പ്പിച്ചു. ഇത് ചോദിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്റെ മുറിയില്‍ എത്തിയത്. തനിക്ക് മൊബൈല്‍ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥി നടത്തിയ ഭീഷണി. ഇതുകൊണ്ടും അധ്യാപകന്‍ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മറുപടി. സംഭവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അടുത്ത ദിവസം ചേരുന്ന രക്ഷാകര്‍തൃ മീറ്റിങ്ങില്‍ തീരുമാനിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അധ്യാപകര്‍ വ്യക്തമാക്കി.

സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു, ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായാണ് താരം ലീലാവതി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയത്

മുംബൈ: അക്രമിയില്‍ നിന്നും കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളീവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. ലീലാവതി ആശുപത്രിയില്‍ നിന്നാണ് താരം ഡിസ്ചാര്‍ജ്ജ് ആകുന്നത്. കഴിഞ്ഞ ആറ് ദിവസമായി താരം ചികിത്സയില്‍ ആയിരുന്നു. ജനുവരി 16ന് ആയിരുന്നു ബോളിവുഡ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്വവസതിയില്‍ വെച്ചായിരുന്നു താരത്തിന് കുത്തേറ്റത്. വീട്ടിലേക്ക് കടന്നു കയറിയ അക്രമി താരത്തെ ആറ് തവണ കുത്തുകയായിരുന്നു. കുത്തില്‍ രണ്ടെണ്ണം അല്‍പം ഗുരുതരം ഉള്ളതാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്. ബാന്ദ്രയിലെ തന്നെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരിക്കും താരം ഇനി താമസിക്കുകയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളെങ്കിലും, ആശുപത്രി വിട്ട സെയ്ഫ് അലിഖാന്‍ നേരെ പോയത് സത്ഗുരു ശരണിലേക്കാണ്. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടനു നടത്തിയത്. രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. ആശുപത്രി വിട്ട് വീട്ടിലെത്തിയ താരം, വീടിന് പുറത്ത് കൂടി നിന്നവരെ അഭിവാദ്യം ചെയ്തു. താരത്തിന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് സെയ്ഫ് അലി ഖാന്റെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഷണ ശ്രമത്തിനിടെ നടനെ കുത്തിയ പ്രതി ബംഗ്ലദേശ് സ്വദേശിയാണ്. മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്സാദ് എന്നയാളാണ് പൊലീസ് പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാള്‍ മുംബൈയില്‍ കഴിഞ്ഞിരുന്നത്.

Other News in this category

  • ഓഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന് വേള്‍ഡ് മലയാളി ബിസ്‌നസ് കൗണ്‍സിലിന്റെ 'സ്‌നേഹാദരവ്'
  • പീറ്റര്‍ബൊറോയില്‍ പുതിയ യൂണിറ്റുമായി ഓഐസിസി (യുകെ); റോയ് ജോസഫ് പ്രസിഡന്റ്, സൈമണ്‍ ചെറിയാന്‍ ജനറല്‍ സെക്രട്ടറി, ജെനു എബ്രഹാം ട്രഷറര്‍
  • ഓഎന്‍വി, പി ജയചന്ദ്രന്‍ അനുസ്മരണങ്ങളും, സംഗീതാര്‍ച്ചനയും; 7 ബീസ്റ്റ്‌സ് സംഗീത-നൃത്തോത്സവം ഫെബ്രുവരി 22 ന് കേംബ്രിഡ്ജില്‍
  • എഐസിസി സെക്രട്ടറി വി കെ അറിവഴകന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എം ലിജു എന്നിവരുമായി ഓഐസിസി (യുകെ) നേതാക്കള്‍ കൂടിക്കാഴ്ച നടത്തി, സംഘടനയുടെ മൂന്ന് മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
  • ചെങ്ങന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഐസിസി (യുകെ) ഭാരവാഹികളെ ആദരിച്ചു; പൊതുസമ്മേളനം പ്രൊഫ. പി ജെ കുര്യന്‍ എക്‌സ്. എംപി ഉദ്ഘാടനം ചെയ്തു
  • അയര്‍ക്കുന്നം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവീകരിച്ച 'ഉമ്മന്‍ചാണ്ടി കള്‍ച്ചറല്‍ സെന്റര്‍' ഉദ്ഘാടനവും ഓഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റിന് സ്വീകരണവും സംഘടിപ്പിച്ചു
  • ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലാഡിന്റെ നേതൃത്വത്തില്‍ ഡോ. മന്‍മോഹന്‍ സിങ് അനുസ്മരണം 26ന്, ഡബ്ലിന്‍ ലൂക്കാന്‍ സമീപമുള്ള ഷീല പാലസില്‍ ആണ് യോഗം
  • വര്‍ദ്ധിച്ചു വരുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ഒഐസിസി യുകെയുടെ ടോക്ക് ഷോ: സോജന്‍ ജോസഫ് എംപി, മേയര്‍ ബൈജു തിട്ടാല എന്നിവരും പങ്കെടുക്കും
  • ഓഐസിസി (യുകെ) ബോള്‍ട്ടന്‍ യൂണിറ്റ് രൂപീകരിച്ചു; ജിപ്‌സണ്‍ ജോര്‍ജ് പ്രസിഡന്റ്, സജി വര്‍ഗീസ് ജനറല്‍ സെക്രട്ടറി, അയ്യപ്പദാസ് ട്രഷറര്‍
  • ഓഐസിസി (യുകെ) സ്റ്റോക്ക് - ഓണ്‍ - ട്രെന്റ് യൂണിറ്റിന് നവ നേതൃത്വം; ജോഷി വര്‍ഗീസ് പ്രസിഡന്റ്, തോമസ് പോള്‍ ജനറല്‍ സെക്രട്ടറി, സിറില്‍ മാഞ്ഞൂരാന്‍ ട്രഷറര്‍
  • Most Read

    British Pathram Recommends