മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിലെ യഥാര്‍ത്ഥ പ്രതിയെ പൊലീസ് പിടികൂടി. മുംബൈ പൊലീസ് ആണ് ഈ കാര്യം അറിയിച്ചത്.
പ്രതിയെ താനെയില്‍ വെച്ച് പിടികൂടിയതായി മുംബൈ പൊലീസ് അറിയിച്ചു. വിജയ് ദാസ് എന്നാണ് ഇയാളുടെ പേര്. റസ്റ്റോറന്റ് ജീവനക്കാരനാണ് ഇയാള്‍. ലേബര്‍ ക്യാമ്പില്‍ നിന്നാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.
ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിന്റെ കൂടുതല്‍ അന്വേഷണത്തിനായി ദാസിനെ മുംബൈ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഖാനെ ആക്രമിച്ച ശേഷം പ്രതി ഓടിപ്പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭ്യമായിരുന്നു.
സംഭവം നടന്ന് ആറാം ദിവസമാണ് പ്രതി പിടിയിലാകുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വീട്ടില്‍ വെച്ച് സെയ്ഫിന് കുത്തേറ്റത്.മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ സെയ്ഫിന്റെ കഴുത്തിലും നട്ടെല്ലിന് സമീപവുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഓട്ടോറിക്ഷയില്‍ ലീലാവതി ആശുപത്രിയില്‍ എത്തിച്ച സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നടന്‍ അപകടനില തരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.