തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി വി കെ അറിവഴകന്‍, കെപിസിസി അധ്യക്ഷന്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എം ലിജു എന്നിവരുമായി ഓഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഔദ്യോഗിക വാക്താവ് റോമി കുര്യാക്കോസ് എന്നിവര്‍ കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയില്‍, വി കെ അറിവഴകന് ഓഐസിസി (യുകെ) ഭാരവാഹികള്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും കഴിഞ്ഞ മൂന്ന് മാസത്തെ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഓഐസിസി (യുകെ) - യുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച എഐസിസി സെക്രട്ടറി, കേരളത്തിലെ സംഘടനകള്‍ യു കെയിലെ ഓഐസിസിയെ മാതൃകയാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ 2025 വര്‍ഷത്തിലെ കലണ്ടറുകളും വി കെ അറിവഴകന് കൈമാറി. ഓഐസിസി (യുകെ) -യുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീറിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
കെപിസിസി അധ്യക്ഷന്‍ കെ സുധാക്കാരനുമായി പത്തനാപുരത്ത് വച്ചും സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എം ലിജുവുമായി കെപിസിസി ആസ്ഥസനമായ ഇന്ദിരാ ഭവനില്‍ വച്ചാ ഓഐസിസി (യുകെ) നേതാക്കള്‍ കൂടിക്കാഴ്ച നടത്തി സംഘടനയുടെ മൂന്ന് മാസക്കാല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഓഐസിസി (യുകെ) - യുടെ പുതിയ നാഷണല്‍ കമ്മിറ്റി സെപ്റ്റംബര്‍ 1ന് ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദമാശങ്ങളും അടുത്ത മൂന്ന് മാസത്തെ പ്രവര്‍ത്തന രൂപരേഖയും അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ടാണ് ഓഐസിസി (യുകെ) സംഘം നേതാക്കള്‍ക്ക് കൈമാറിയത്.
നേരത്തെ കേരളത്തിന്റെ ചുമതലയുള്ള മറ്റൊരു എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയേയും ഓഐസിസി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നു സന്ദര്‍ശിക്കുകയും പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.