മലയാളത്തില്‍ ഏറെ നിഗൂഢത നിറഞ്ഞ ചിത്രമായി തീയറ്ററില്‍ നിറഞ്ഞോടുകയാണ് രേഖചിത്രം. ആസിഫ് അലിയുടെയും അനശ്വരയുടെയും പ്രകടനങ്ങള്‍ ഏറെ കൈയ്യടി നേടുന്നുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
ഗംഭീര സിനിമ കണ്ടുവെന്നാണ് എന്നാണ് ദുല്‍ഖര്‍ പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്. ആസിഫ് അലി, അനശ്വരയും എന്നിവര്‍ അടക്കമുള്ള താരങ്ങളുടെ അഭിനയത്തേയും നടന്‍ പ്രശംസിച്ചു.
'ഗംഭീരമായൊരു സിനിമ കണ്ടുവെന്നും രേഖാചിത്രം കാണാത്തവര്‍ തിയറ്ററില്‍ പോയി കാണണം എന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. നിഗൂഢതയുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. മലയാളം സിനിമ പ്രേമികള്‍ക്ക് മാത്രം ആസ്വദിക്കാന്‍ പറ്റുന്ന ഒരു ടണ്‍ ഗൃഹാതുരത്വമുണ്ട്, ഒപ്പം തന്റെ പ്രിയപ്പെട്ട ചില അഭിനേതാക്കളുടെ അവിശ്വസനീയമായ പ്രകടനങ്ങളും താരം പുകഴ്ത്തി. ഓരോ കലാകാരന്മാരും അവരുടെ റോളുകളോട് തികച്ചും സത്യസന്ധമായി ചെയ്തു. ജോഫിന്‍, അപ്പു, മുജീബ്, ഷമീര്‍, സമീറ തുടങ്ങി സിനിമയുടെ മുഴുവന്‍ ടെക്നിക്കല്‍ ടീമും നിങ്ങളുടെ ജോലി മാതൃകാപരമായി ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരം മികച്ച സിനിമകള്‍ മലയാള സിനിമയിലേക്ക് കൊണ്ടുവരട്ടെ,' യെന്നും ദുല്‍ഖര്‍ കുറിച്ചു.
ജോഫിന്‍ ടി ചാക്കോ ആയിരുന്നു സംവിധാനം.ആറു കോടി ബജറ്റിലാണ് രേഖാചിത്രം ഒരുക്കിയത്. മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.