18
MAR 2021
THURSDAY
1 GBP =106.82 INR
1 USD =86.55 INR
1 EUR =90.19 INR
breaking news : വര്‍ഷത്തിലെ ഏറ്റവും നിരാശ നിറഞ്ഞ ദിനം, ജനുവരിയിലെ തിങ്കളാഴ്ച! ബ്ലൂ മണ്‍ഡേ എന്താണെന്ന് അറിയാമോ? >>> സൂപ്പര്‍ ഗ്ലൂ തേച്ച് ചുണ്ട് ഒട്ടിച്ച് യുവാവ്, വൈറലാകാനും ലൈക്കുകള്‍ വാരിക്കൂട്ടാനും എന്തും ചെയ്യാവോ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ >>> ഷാരോണ്‍ വധക്കേസിലെ പ്രതീ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍, ഉദ്ഘാടനം രാഹുല്‍ ഈശ്വര്‍ >>> പുറത്ത് ഇറങ്ങിയാല്‍ കൊന്നു കളയുമെന്ന് വിദ്യാര്‍ത്ഥി, മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാത്തതിന് അധ്യാപകനോട് കൊലവിളിയുമായി വിദ്യാര്‍ത്ഥി >>> സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു, ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായാണ് താരം ലീലാവതി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയത് >>>
Home >> NAMMUDE NAADU
ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ, പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണെന്നും കോടതി

സ്വന്തം ലേഖകൻ

Story Dated: 2025-01-20

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായരെ മൂന്ന് വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. കൊല നടത്താന്‍ ഗ്രീഷ്മയെ സഹായിച്ചുവെന്നായിരുന്നു അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മല്‍കുമാരനെതിരേയുമുള്ള കുറ്റം.

കേസന്വേഷണത്തില്‍ പൊലീസിനെ കോടതി അഭിനന്ദിച്ചു. പ്രതിക്ക് പ്രായം കുറവാണെന്ന കാര്യം പരിഗണിക്കാനാവില്ല. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകള്‍ ഉണ്ടെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പൊലീസ് സമര്‍ത്ഥമായി കേസ് അന്വേഷിച്ചെന്നും, ശാസ്ത്രീയ തെളിവുകള്‍ നന്നായി ഉപയോഗിച്ചുവെന്നും കോടതി വിലയിരുത്തി.

ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ മരണക്കിടക്കയില്‍ കിടക്കുമ്പോഴും ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കോടതി വിലയിരുത്തി. ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നു. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിക്ക് വിഷയമല്ല. വിവാഹം ഉറപ്പിച്ചശേഷവും ഗ്രീഷ്മ മറ്റു ബന്ധങ്ങള്‍ തുടര്‍ന്നു. ഷാരോണുമായി ലൈംഗിക ബന്ധം നടത്തിയെന്ന് തെളിഞ്ഞു. ഗ്രീഷ്മ നടത്തിയ ജ്യൂസ് ചലഞ്ച് വധശ്രമമാണെന്ന് കോടതി വിലയിരുത്തി.

സ്നേഹബന്ധം തുടരുമ്പോഴും കൊലപ്പെടുത്താന്‍ ശ്രമം തുടരുകയായിരുന്നു. ഗ്രീഷ്മയെ ഷാരോണ്‍ മര്‍ദ്ദിച്ചുവെന്നതിന് തെളിവില്ല. ഷാരോണിനെ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തുകയായിരുന്നു. ഗ്രീഷ്മയുടേത് വിശ്വാസ വഞ്ചനയാണ്.കുറ്റകൃത്യം മറച്ചുപിടിക്കാനുള്ള പ്രതിയുടെ കൗശലം വിജയിച്ചില്ല. തെളിവുകള്‍ ഒപ്പമുണ്ടെന്ന് പ്രതി മനസ്സിലാക്കിയില്ല. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിധിന്യായത്തില്‍ 586 പേജുകളാണുള്ളത്.

ഷാരോണ്‍ വധക്കേസില്‍ കാമുകിയായ ഒന്നാം പ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ ( 24), അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ശനിയാഴ്ച ശിക്ഷയിന്‍മേല്‍ കോടതി വാദം കേട്ടു. ചെകുത്താന്റെ മനസ്സുള്ള സ്ത്രീയാണ് പ്രതിയെന്നും, അതിനാല്‍ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 24 വയസ് മാത്രമേയുള്ളൂവെന്നും കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും, അതിനാല്‍ പരമാവധി ശിക്ഷയിളവ് നല്‍കണമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്.

More Latest News

വര്‍ഷത്തിലെ ഏറ്റവും നിരാശ നിറഞ്ഞ ദിനം, ജനുവരിയിലെ തിങ്കളാഴ്ച! ബ്ലൂ മണ്‍ഡേ എന്താണെന്ന് അറിയാമോ?

ഓരോ വര്‍ഷത്തിലും ഏറ്റവും നിരാശാജനകമായ ഒരു ദിനം ഉണ്ട്. അത് ഒരു തിങ്കളാഴ്ചയും ആണ്. ബ്ലൂ മണ്‍ഡേ എന്ന പേരിലാണ് അറിയപ്പെടുന്ന ഈ ദിനം എല്ലാവര്‍ഷവും ജനുവരി മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയായാണ് കണക്കാക്കുന്നത്. അത് പ്രകാരം ഈ വര്‍ഷത്തെ ബ്ലൂ മണ്‍ഡേ കഴിഞ്ഞ ദിവസം ആയിരുന്നു. ക്രിസ്മസ്, പുതുവത്സര അവധിക്ക് ശേഷം ആളുകള്‍ തങ്ങളുടെ ജോലിയിലേക്കും സാധാരണ ജീവിതത്തിലേക്കും പൂര്‍ണ്ണമായും മടങ്ങിയെത്തുന്ന ദിനം എന്ന രീതിയിലാണ് ജനുവരി മാസത്തിന്റെ പകുതിയോടെ എത്തുന്ന ഈ തിങ്കളാഴ്ചയെ നിരാശാജനകമായ തിങ്കളാഴ്ച അഥവാ ബ്ലു മണ്‍ഡേ എന്ന പേരില്‍ വിശേഷിപ്പിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇത് അത്ര പ്രസക്തമായി തോന്നില്ല എങ്കിലും വിദേശരാജ്യങ്ങളില്‍ ജീവിക്കുന്നവരുടെ കാര്യത്തില്‍ ഇത് കുറച്ചുകൂടി യോജിച്ചേക്കാം. 2005 ലെ ഒരു പത്രക്കുറിപ്പില്‍ യുകെ ട്രാവല്‍ കമ്പനിയായ സ്‌കൈ ട്രാവല്‍ ആവിഷ്‌കരിച്ച പദമാണ് ബ്ലൂ മണ്‍ഡേ. അവധിക്കാലത്തിനു ശേഷമുള്ള സാമ്പത്തിക ബുദ്ധിമുട്ട്, മോശം കാലാവസ്ഥ, ന്യൂ ഇയര്‍ റെസല്യൂഷനുകള്‍ പരാജയപ്പെടുന്നത് തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വര്‍ഷത്തിലെ ഏറ്റവും നിരാശാജനകമായ ദിവസമായി ജനുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ചയെ വിശേഷിപ്പിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ജനുവരിയിലെ രണ്ടാമത്തെയും നാലാമത്തെയും തിങ്കളാഴ്ചകളെയും ബ്ലൂ മണ്‍ഡേ ആയി വിശേഷിപ്പിക്കാറുണ്ട്. വിഷാദം നിറഞ്ഞ തിങ്കളാഴ്ച എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഇതിനെ നല്ല ഒരു മാറ്റത്തിന്റെ തുടക്കമായി കാണണമെന്നും ചില തിരിച്ചറിവുകളോടെ ജീവിതം കൂടുതല്‍ ചിട്ടപ്പെടുത്താന്‍ ഈ ദിനം സഹായിക്കുമെന്നുമാണ് സ്‌കൈ ട്രാവല്‍ പറയുന്നത്. അന്നേദിവസം വിഷാദത്തില്‍ കഴിയാതെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിച്ചും, സംഗീതവും നൃത്തവുമൊക്കെ ആസ്വദിച്ചും അല്പദൂരം നടക്കാന്‍ സമയം കണ്ടെത്തിയും ഒക്കെ പോസിറ്റീവ് ആയി സമയം ചെലവഴിക്കുന്നത് വരും ദിവസങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്നും കരുതപ്പെടുന്നു.

സൂപ്പര്‍ ഗ്ലൂ തേച്ച് ചുണ്ട് ഒട്ടിച്ച് യുവാവ്, വൈറലാകാനും ലൈക്കുകള്‍ വാരിക്കൂട്ടാനും എന്തും ചെയ്യാവോ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്തും ചെയ്യാം എന്ന സ്ഥിതി ആണ് ഇപ്പോള്‍. ചിലര്‍ കാണിച്ചു കൂട്ടുന്നത് കാണുമ്പോള്‍ ഇതെല്ലാം അല്‍പം ഓവര്‍ അല്ലേ എന്നാണ് ചിന്തിക്കുക. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. @badis_tv എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു യുവാവ് തന്റെ ചുണ്ടില്‍ സൂപ്പര്‍ ഗ്ലൂ തേക്കുന്നതാണ്. സംഗതി തമാശയ്ക്ക് ചെയ്യുന്നതാണെങ്കിലും സംഭവം കയ്യില്‍ നിന്നും പോയി എന്നാണ് വീഡിയോ കാണുമ്പോള്‍ തോന്നുക. ആദ്യം കാണുന്നത് യുവാവ് തന്റെ ചുണ്ടില്‍ സൂപ്പര്‍ഗ്ലൂ തേക്കുന്നതാണ്. സൂപ്പര്‍ഗ്ലൂ എടുത്ത് കാണിച്ചൊക്കെ തരുന്നുണ്ട്. അങ്ങനെ രണ്ട് ചുണ്ടും ഒട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. അത് കാണുമ്പോള്‍ യുവാവിന് തന്നെ ചിരി വരികയാണ്. അവന്‍ കുറേ നേരം ഇരുന്ന് ചിരിക്കുന്നത് കാണാം. എന്നാല്‍, ഈ ചിരി അധികം നീണ്ടു നിന്നില്ല. കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ യുവാവിന് തന്റെ ചുണ്ടുകള്‍ വേര്‍പ്പെടുത്താനോ വായ തുറക്കാനോ സാധിക്കുന്നില്ല. അവന്‍ കരയുന്നതാണ് പിന്നെ കാണാന്‍ സാധിക്കുന്നത്. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേര്‍ യുവാവിനെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ട് വന്നു. ഒരാള്‍ കമന്റ് നല്‍കിയത്, വിഡ്ഢിത്തത്തിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഇതാണ് എന്നാണ്. എന്നാല്‍, അതേസമയം തന്നെ സൂപ്പര്‍ഗ്ലൂ ഉപയോഗിച്ചതായും വായ തുറക്കാന്‍ പറ്റാത്തതായും യുവാവ് അഭിനയിക്കുകയാണോ എന്ന കാര്യവും ഉറപ്പില്ല. അങ്ങനെ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഷാരോണ്‍ വധക്കേസിലെ പ്രതീ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍, ഉദ്ഘാടനം രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വിധശിക്ഷ കേരളം ആകെ കാത്തിരുന്ന ഒന്നായിരുന്നു. ഈ വിധി പ്രസ്താവിച്ച ജഡ്ജിക്ക് അനുമോദനം ആണ് പലയിടത്തുനിന്നും ലഭിക്കുന്നത്. ജഡ്ജി എ എം ബഷീര്‍ ആണ് ഇത്തരത്തില്‍ കേരളം കാത്തിരുന്ന വിധി പ്രസ്താവിച്ചത്. ഇപ്പോഴിതാ വിധി ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ആണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ തീരുമാനം. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങ് രാഹുല്‍ ഈശ്വറാണ് ഉദ്ഘാടനം ചെയ്യുക. ഇതിനൊപ്പം വധശിക്ഷക്കെതിരെ പ്രസ്താവന നടത്തിയ കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ പ്രതിഷേധിക്കുമെന്നും സംഘടന സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറിയിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

പുറത്ത് ഇറങ്ങിയാല്‍ കൊന്നു കളയുമെന്ന് വിദ്യാര്‍ത്ഥി, മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാത്തതിന് അധ്യാപകനോട് കൊലവിളിയുമായി വിദ്യാര്‍ത്ഥി

പാലക്കാട്: സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വന്നത് അധ്യാപകര്‍ക്ക് പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ത്ഥി. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയുടെ ഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടു വരരുതെന്ന് സ്‌കൂള്‍ അധികൃതരില്‍ നിന്നും കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നിട്ടും പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അതുമായി സ്‌കൂളില്‍ എത്തി. എന്നാല്‍ കുട്ടിയുടെ കൈവശം മൊബൈല്‍ ഉള്ളത് മനസ്സിലാക്കിയ അധ്യാപകര്‍ അത് പിടിച്ചുവച്ചു. ഫോണ്‍ അധ്യാപകന്‍, പ്രധാന അധ്യാപകന്റെ കൈവശം ഏല്‍പ്പിച്ചു. ഇത് ചോദിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്റെ മുറിയില്‍ എത്തിയത്. തനിക്ക് മൊബൈല്‍ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥി നടത്തിയ ഭീഷണി. ഇതുകൊണ്ടും അധ്യാപകന്‍ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മറുപടി. സംഭവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അടുത്ത ദിവസം ചേരുന്ന രക്ഷാകര്‍തൃ മീറ്റിങ്ങില്‍ തീരുമാനിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അധ്യാപകര്‍ വ്യക്തമാക്കി.

സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു, ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായാണ് താരം ലീലാവതി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയത്

മുംബൈ: അക്രമിയില്‍ നിന്നും കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളീവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. ലീലാവതി ആശുപത്രിയില്‍ നിന്നാണ് താരം ഡിസ്ചാര്‍ജ്ജ് ആകുന്നത്. കഴിഞ്ഞ ആറ് ദിവസമായി താരം ചികിത്സയില്‍ ആയിരുന്നു. ജനുവരി 16ന് ആയിരുന്നു ബോളിവുഡ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്വവസതിയില്‍ വെച്ചായിരുന്നു താരത്തിന് കുത്തേറ്റത്. വീട്ടിലേക്ക് കടന്നു കയറിയ അക്രമി താരത്തെ ആറ് തവണ കുത്തുകയായിരുന്നു. കുത്തില്‍ രണ്ടെണ്ണം അല്‍പം ഗുരുതരം ഉള്ളതാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്. ബാന്ദ്രയിലെ തന്നെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരിക്കും താരം ഇനി താമസിക്കുകയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളെങ്കിലും, ആശുപത്രി വിട്ട സെയ്ഫ് അലിഖാന്‍ നേരെ പോയത് സത്ഗുരു ശരണിലേക്കാണ്. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടനു നടത്തിയത്. രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. ആശുപത്രി വിട്ട് വീട്ടിലെത്തിയ താരം, വീടിന് പുറത്ത് കൂടി നിന്നവരെ അഭിവാദ്യം ചെയ്തു. താരത്തിന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് സെയ്ഫ് അലി ഖാന്റെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഷണ ശ്രമത്തിനിടെ നടനെ കുത്തിയ പ്രതി ബംഗ്ലദേശ് സ്വദേശിയാണ്. മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്സാദ് എന്നയാളാണ് പൊലീസ് പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാള്‍ മുംബൈയില്‍ കഴിഞ്ഞിരുന്നത്.

Other News in this category

  • ഷാരോണ്‍ വധക്കേസിലെ പ്രതീ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍, ഉദ്ഘാടനം രാഹുല്‍ ഈശ്വര്‍
  • പുറത്ത് ഇറങ്ങിയാല്‍ കൊന്നു കളയുമെന്ന് വിദ്യാര്‍ത്ഥി, മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാത്തതിന് അധ്യാപകനോട് കൊലവിളിയുമായി വിദ്യാര്‍ത്ഥി
  • സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു, ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായാണ് താരം ലീലാവതി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയത്
  • നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്
  • ഷാരോണ്‍ വധകേസ്: പ്രതി ഗ്രീഷ്മ ഹൈക്കോടതിയിലേയ്ക്ക്, വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും
  • 'യുഎസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം, മറ്റ് ലിംഗങ്ങള്‍ക്ക് നിയമ സാധുത ഇല്ല' ഇലക്ഷന്‍ പ്രചരണ വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ട്രംപ്, സുപ്രധാന ഉത്തരവുകള്‍ ഇങ്ങനെ
  • ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും നഗ്നതാ പ്രദര്‍ശനവും അസഭ്യവര്‍ഷവും നടത്തി നടന്‍ വിനായകന്‍, വീഡിയോ പ്രചരിച്ചത്തോടെ താരത്തിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
  • വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എ ആരോഗ്യം വീണ്ടെടുത്തു: ഉടനെ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലെത്തുമെന്ന് ഡോക്ടര്‍മാര്‍
  • നെയ്യാറ്റിന്‍കര ഗോപന്റെ സമാധി കേസ്: രാസ പരിശോധനഫലം കാത്ത് പൊലീസ്, പരിശോധനാ ഫലം വേഗത്തില്‍ ലഭിക്കാന്‍ പൊലീസ് നടപടി തുടങ്ങി കഴിഞ്ഞു
  • പാറശാലയില്‍ ഷാരോണ്‍ വധക്കേസ്: കേരളം കാത്തിരിക്കുന്ന ശിക്ഷാ വിധി നാളെ, വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം
  • Most Read

    British Pathram Recommends