ഇന്ന് ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാത്തവര്‍ ഉണ്ടാകില്ല. ഇത്തരത്തില്‍ ഭക്ഷണം ലഭിക്കുമ്പോള്‍ പലതരം അനുഭവങ്ങളും ഉണ്ടാകാറുണ്ട്. ഇതാ അത്തരത്തില്‍ ഒരു ദുരനുഭവം പറയുകയാണ് ഹൈദരാബാദില്‍ നിന്നൊരു യുവതി.
സ്വിഗ്ഗി വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ഭക്ഷണത്തില്‍ നിന്ന് കിട്ടിയത് ജീവനുള്ള ഒച്ച്. ഹൈദരാബാദിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുന്നുണ്ട്.
ക്വിനോവ അവോക്കാഡോ സാലഡ് ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്കാണ് ജീവനുള്ള ഒച്ചിനെ കിട്ടിയത് . ഭക്ഷണം കഴിച്ച് പകുതിയായപ്പോഴാണ് എന്തോ ഒന്ന് ഇഴയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒച്ചാണെന്ന് മനസ്സിലായത് എന്ന് യുവതി പറഞ്ഞു.
ഓര്‍ഡറിന്റെ ബില്ലുകള്‍ ഉള്‍പ്പെടെ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഓര്‍ഡര്‍ തയ്യാറാക്കുമ്‌ബോള്‍ റസ്റ്ററന്റുകള്‍ എങ്ങനെയാണ് ഇത്ര നിരുത്തരവാദപരമായി പെരുമാറുന്നത്. ഇത് വെറുപ്പുളവാക്കുന്നു. ഉടന്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഞാന്‍ സ്വിഗ്ഗിയോട് അഭ്യര്‍ത്ഥിക്കുന്നു', യുവതി കൂട്ടിച്ചേര്‍ത്തു.