ഹാസ്യ താരമാണെങ്കിലും നിരവധി സീരിയസ് വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ് ജഗദീഷ്. ഇന്ന് അച്ഛന്റെ വേഷങ്ങളും അതിലും ഉപരിയായി നിരവധി ക്യാരക്ടര്‍ റോളുകളും ചെയ്തുകൊണ്ടിരിക്കുന്ന താരമാണ് ജഗദീഷ്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ജഗദീഷ് ചെയ്യുന്ന വേഷങ്ങള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ഇപ്പോഴിതാ ഒരു യൂത്ത് താരത്തെ കുറിച്ചാണ് ജഗദീഷ് പറയുന്നത്.
ആസിഫിനെ കുറിച്ചാണ് താരം പറയുന്നത്. ആസിഫിന്റെ കരിയര്‍ ഗ്രാഫ് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ആ ഗ്രാഫ് ഒരിക്കലും താഴേക്ക് പോയിട്ടില്ലെന്നും ജഗദീഷ് പറയുന്നു. പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
ആസിഫിന്റെ സിനിമാ സെലക്ഷനെ പറ്റി എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതില്‍ എന്തെങ്കിലും ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ആയിരിക്കും പ്രേക്ഷകര്‍ തിയേറ്ററില്‍ വരികയെന്നും താരം പറഞ്ഞു.
'ആസിഫ് അലിയുടെ ഗ്രാഫ് എങ്ങനെയാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. അവന്റെ ഗ്രാഫ് ഒരിക്കലും താഴേക്ക് പോയിട്ടില്ല. ആസിഫിന്റെ സിനിമാ സെലക്ഷനെ പറ്റി എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതില്‍ എന്തെങ്കിലും ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ആയിരിക്കും പ്രേക്ഷകര്‍ തിയേറ്ററില്‍ വരിക. ആസിഫിന്റേതായി വരുന്ന അടുത്ത സിനിമ ആഭ്യന്തര കുറ്റവാളിയാണ്. ഭാഗ്യവശാല്‍ അതിലും ഞാന്‍ ഒരു വേഷം ചെയ്യുന്നുണ്ട്. അത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍,' ജഗദീഷ് പറയുന്നു.