എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് തമിഴ് സീസണ്‍ 8ന് പരിസമാപ്തി. അവസാനം വിജയ കിരീടം ചൂടി മത്സരാര്‍ത്ഥിയായ മുത്തുകുമാരന്‍.
ഫൈനലില്‍ എത്തിയ സൗന്ദര്യ, വിജെ വിശാല്‍, പവിത്ര ലക്ഷ്മി, റയാന്‍ എന്നിവരെ പിന്നിലാക്കിയാണ് മുത്തുകുമാരന്‍ സീസണ്‍ എട്ടിന്റെ വിജയിയായി മാറിയത്. കഴിഞ്ഞ ദിവസം നടന്ന പ്രൗഢ ഗംഭീരമായ ഗാന്റ് ഫിനാലെയില്‍ അവതാരകനായ വിജയ് സേതുപതി മുത്തുകുമാരന് ട്രോഫി സമ്മാനിച്ചു. നാല്‍പത് ലക്ഷത്തോളം(40,50,000) ആണ് ഇദ്ദേഹത്തിന് ലഭിക്കുന്ന സമ്മാനത്തുക.
ബിഗ് ബോസ് തമിഴ് സീസണ്‍ 8 ആരംഭിച്ചത് മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ആളായിരുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ടെലിവിഷന്‍ അവതാരകനുമായ മുത്തുകുമാരന്‍. മുത്തുകുമാരന്റെ ആധികാരികതയും വ്യക്തിത്വവും തമിഴ്നാട്ടിലുടനീളം പ്രേക്ഷകരില്‍ വലിയ സ്വാധീനം ചൊലുത്തിയിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധക വൃന്ദത്തെ തന്നെ നേടി കൊടുത്തു.
വിവിധ ടാസ്‌ക്കുകളിലെ മിന്നുന്ന പ്രകടനം ഒരു മികച്ച മത്സരാര്‍ത്ഥി എന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തു. ഷോ മുന്നോട്ട് പോകുന്തോറും പ്രതിസന്ധികളും എതിര്‍പ്പുകളും ഹൗസ്‌മേറ്റുകളുടെ വിമര്‍ശനങ്ങളുമെല്ലാം ഇയാള്‍ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇവയെല്ലാം മത്സര ബുദ്ധികൊണ്ടും തന്ത്രപരമായ നീക്കങ്ങള്‍ കൊണ്ടും നേരിട്ട് ഒടുവില്‍ മുത്തുകുമാരന്‍ വിജയ കിരീടം ചൂടുകയായിരുന്നു. സൗന്ദര്യയാണ് ബിഗ് ബോസിലെ ഫസ്റ്റ് റണ്ണറപ്പായത്. വിശാലും പവിത്രയും യഥാക്രമം രണ്ടും മൂന്നും റണ്ണറപ്പുകളായി.