കൊച്ചി: സ്വന്തം ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും നഗ്നതാ പ്രദര്‍ശനവും അസഭ്യവര്‍ഷവും നടത്തിയ നടന്‍ വിനായകന് എതിരെ വിമര്‍ശനം. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന വിനായകന്‍ വസ്ത്രം അഴിച്ച് നഗ്നത പ്രദര്‍ശിപ്പിക്കുന്നതിന്റെയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
വിനായകന്റെ സ്വന്തം ഫ്‌ളാറ്റിലാണ് സംഭവം. അടുത്തുള്ള ഫ്ലാറ്റില്‍ നിന്ന് ആരോ പകര്‍ത്തിയ വീഡിയോ ആണ് വൈറലാകുന്നത്. മുന്‍പും ഫ്ലാറ്റിനു പുറത്ത് വന്ന് വിനായകന്‍ അസഭ്യ വര്‍ഷം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് താമസം മാറ്റിയ വിനായകന്‍ ഇടക്ക് വന്ന് താമസിക്കുന്നത് കലൂരിലെ ഫ്ലാറ്റിലാണ്. ഈ സംഭവത്തില്‍ നടനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ കേസ് എടുക്കുമെന്ന് കൊച്ചി പൊലീസ് വിശദമാക്കുന്നത്. നടന്‍ എല്ലാ പരിധികളും ലംഘിച്ചു എന്ന രീതിയില്‍ ആണ് വിമര്‍ശനം കനക്കുന്നത്.
നടനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മുമ്പും സമാനമായ സംഭവങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങിട്ടുണ്ട് വിനായകന്‍. താരം പൊതു ഇടങ്ങളില്‍ പ്രശ്നം ഉണ്ടാക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കാറുണ്ട്. അതിനാല്‍ തന്നെ ഇത്തരം സംഭവങ്ങള്‍ വരുമ്പോള്‍ നിരവധി പേരാണ് താരത്തിന് എതിരെ വരുന്നത്.