18
MAR 2021
THURSDAY
1 GBP =106.82 INR
1 USD =86.55 INR
1 EUR =90.19 INR
breaking news : ഷാരോണ്‍ വധക്കേസിലെ പ്രതീ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍, ഉദ്ഘാടനം രാഹുല്‍ ഈശ്വര്‍ >>> പുറത്ത് ഇറങ്ങിയാല്‍ കൊന്നു കളയുമെന്ന് വിദ്യാര്‍ത്ഥി, മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാത്തതിന് അധ്യാപകനോട് കൊലവിളിയുമായി വിദ്യാര്‍ത്ഥി >>> സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു, ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായാണ് താരം ലീലാവതി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയത് >>> ഓഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന് വേള്‍ഡ് മലയാളി ബിസ്‌നസ് കൗണ്‍സിലിന്റെ 'സ്‌നേഹാദരവ്' >>> ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച വെംബ്ലിയില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും നയിക്കും >>>
Home >> EDITOR'S CHOICE
ഇനി ഗര്‍ഭം ധരിക്കണ്ടെന്ന് ഭാര്യയുടെ തീരുമാനം, സ്വയം വന്ധ്യംകരണ ശസ്ത്രക്രീയ നടത്തി ഡോക്ടര്‍, ഡോക്ടറുടെ വീഡിയോ വൈറല്‍

സ്വന്തം ലേഖകൻ

Story Dated: 2025-01-21

തായ്പേയില്‍ നിന്നുള്ള ഡോക്ടറുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വയം ശസ്ത്രക്രീയ നടത്തിയിരിക്കുകയാണ് തായ്വാനിലെ ഡോക്ടര്‍. ശസ്ത്രക്രിയാ വിദഗ്ധന്‍ ആയ ഇദ്ദേഹം വാസക്ടമി അഥവാ വന്ധ്യംകരണ ശസ്ത്രക്രിയയാണ് നടത്തിയിരിക്കുന്നത്.

ഇദ്ദേഹം ഈ ശസ്ത്രക്രീയയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇദ്ദേഹം ഇങ്ങനെ ചെയ്യുന്നതിലെ ഏറ്റവും പ്രധാനമായ കാര്യമാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഭാവിയില്‍ ഗര്‍ഭം ധരിക്കാതിരിക്കാന്‍ ഉള്ള ഭാര്യയുടെ ആഗ്രഹം നിറവേറ്റുന്നതിനായാണ് ഒരു സമ്മാനം എന്ന നിലയില്‍ താന്‍ ഈ നടപടി സ്വീകരിച്ചത് എന്ന് ഡോക്ടര്‍ ചെന്‍ വെയ്-നോങ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഡോക്ടര്‍ വാസക്ടമിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. വളരെ വേഗത്തില്‍ വൈറലായ ഈ സോഷ്യല്‍ മീഡിയ പോസ്റ്റ് രണ്ടു ദശലക്ഷത്തിലധികം ആളുകള്‍ കാണുകയും 61,000 -ലധികം ലൈക്കുകള്‍ നേടുകയും ചെയ്തു. വീഡിയോയില്‍, തന്റെ ശസ്ത്രക്രിയ നടത്തിക്കൊണ്ടുതന്നെ വാസക്ടമി പ്രക്രിയയുടെ പതിനൊന്ന് ഘട്ടങ്ങള്‍ ഡോ. ചെന്‍ സൂക്ഷ്മമായി വിശദീകരിച്ചിട്ടുണ്ട്. ഒരു വിദ്യാഭ്യാസ ഗൈഡ് എന്ന നിലയിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശസ്ത്രക്രിയയില്‍ പിഴവു പറ്റാതെ അപകട സാധ്യത കുറയ്ക്കുന്നതിനായാണ് താന്‍ സ്വയം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത് എന്നാണ് ഇദ്ദേഹം പറയുന്നത്. സാധാരണയായി 15 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാകുന്ന നടപടിക്രമം, സ്വന്തമായി ശസ്ത്രക്രിയ നടത്തി ക്യാമറയില്‍ പകര്‍ത്തിയതിനാല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു.

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോ. ചെന്‍ അടുത്ത ദിവസം രാവിലെ ഞാന്‍ സുഖമായിരിക്കുന്നു എന്ന് കാഴ്ചക്കാര്‍ക്ക് ഉറപ്പു നല്‍കി കൊണ്ടാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ ധീരമായ പ്രവൃത്തിയെയും ശസ്ത്രക്രിയ വൈദഗ്ധ്യത്തെയും പ്രശംസിച്ചത്. എന്നാല്‍, മറ്റൊരു ഡോക്ടറുടെ സഹായം തേടാതെ അപകടകരമായ ഒരു ശസ്ത്രക്രിയ സ്വയം നടത്തിയതിനെ പലരും വിമര്‍ശിക്കുകയും ചെയ്തു.

More Latest News

ഷാരോണ്‍ വധക്കേസിലെ പ്രതീ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍, ഉദ്ഘാടനം രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വിധശിക്ഷ കേരളം ആകെ കാത്തിരുന്ന ഒന്നായിരുന്നു. ഈ വിധി പ്രസ്താവിച്ച ജഡ്ജിക്ക് അനുമോദനം ആണ് പലയിടത്തുനിന്നും ലഭിക്കുന്നത്. ജഡ്ജി എ എം ബഷീര്‍ ആണ് ഇത്തരത്തില്‍ കേരളം കാത്തിരുന്ന വിധി പ്രസ്താവിച്ചത്. ഇപ്പോഴിതാ വിധി ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ആണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ തീരുമാനം. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങ് രാഹുല്‍ ഈശ്വറാണ് ഉദ്ഘാടനം ചെയ്യുക. ഇതിനൊപ്പം വധശിക്ഷക്കെതിരെ പ്രസ്താവന നടത്തിയ കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ പ്രതിഷേധിക്കുമെന്നും സംഘടന സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറിയിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

പുറത്ത് ഇറങ്ങിയാല്‍ കൊന്നു കളയുമെന്ന് വിദ്യാര്‍ത്ഥി, മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാത്തതിന് അധ്യാപകനോട് കൊലവിളിയുമായി വിദ്യാര്‍ത്ഥി

പാലക്കാട്: സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വന്നത് അധ്യാപകര്‍ക്ക് പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ത്ഥി. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയുടെ ഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടു വരരുതെന്ന് സ്‌കൂള്‍ അധികൃതരില്‍ നിന്നും കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നിട്ടും പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അതുമായി സ്‌കൂളില്‍ എത്തി. എന്നാല്‍ കുട്ടിയുടെ കൈവശം മൊബൈല്‍ ഉള്ളത് മനസ്സിലാക്കിയ അധ്യാപകര്‍ അത് പിടിച്ചുവച്ചു. ഫോണ്‍ അധ്യാപകന്‍, പ്രധാന അധ്യാപകന്റെ കൈവശം ഏല്‍പ്പിച്ചു. ഇത് ചോദിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്റെ മുറിയില്‍ എത്തിയത്. തനിക്ക് മൊബൈല്‍ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥി നടത്തിയ ഭീഷണി. ഇതുകൊണ്ടും അധ്യാപകന്‍ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മറുപടി. സംഭവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അടുത്ത ദിവസം ചേരുന്ന രക്ഷാകര്‍തൃ മീറ്റിങ്ങില്‍ തീരുമാനിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അധ്യാപകര്‍ വ്യക്തമാക്കി.

സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു, ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായാണ് താരം ലീലാവതി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയത്

മുംബൈ: അക്രമിയില്‍ നിന്നും കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളീവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. ലീലാവതി ആശുപത്രിയില്‍ നിന്നാണ് താരം ഡിസ്ചാര്‍ജ്ജ് ആകുന്നത്. കഴിഞ്ഞ ആറ് ദിവസമായി താരം ചികിത്സയില്‍ ആയിരുന്നു. ജനുവരി 16ന് ആയിരുന്നു ബോളിവുഡ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്വവസതിയില്‍ വെച്ചായിരുന്നു താരത്തിന് കുത്തേറ്റത്. വീട്ടിലേക്ക് കടന്നു കയറിയ അക്രമി താരത്തെ ആറ് തവണ കുത്തുകയായിരുന്നു. കുത്തില്‍ രണ്ടെണ്ണം അല്‍പം ഗുരുതരം ഉള്ളതാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്. ബാന്ദ്രയിലെ തന്നെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരിക്കും താരം ഇനി താമസിക്കുകയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളെങ്കിലും, ആശുപത്രി വിട്ട സെയ്ഫ് അലിഖാന്‍ നേരെ പോയത് സത്ഗുരു ശരണിലേക്കാണ്. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടനു നടത്തിയത്. രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. ആശുപത്രി വിട്ട് വീട്ടിലെത്തിയ താരം, വീടിന് പുറത്ത് കൂടി നിന്നവരെ അഭിവാദ്യം ചെയ്തു. താരത്തിന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് സെയ്ഫ് അലി ഖാന്റെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഷണ ശ്രമത്തിനിടെ നടനെ കുത്തിയ പ്രതി ബംഗ്ലദേശ് സ്വദേശിയാണ്. മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്സാദ് എന്നയാളാണ് പൊലീസ് പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാള്‍ മുംബൈയില്‍ കഴിഞ്ഞിരുന്നത്.

ഓഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന് വേള്‍ഡ് മലയാളി ബിസ്‌നസ് കൗണ്‍സിലിന്റെ 'സ്‌നേഹാദരവ്'

പത്തനാപുരം / യുകെ: യുകെയിലെ പ്രമുഖ സംരംഭകയും ചാരിറ്റി പ്രവര്‍ത്തകയും കെപിസിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ ഓഐസിസിയുടെ യുകെ ഘടകം പ്രസിഡന്റുമായ ഷൈനു ക്ലെയര്‍ മാത്യൂസിന് വേള്‍ഡ് മലയാളി ബിസ്‌നസ് കൗണ്‍സിലിന്റെ 'സ്‌നേഹാദരവ്'. 'ലോക കേരളം, സൗഹൃദ കേരളം' എന്ന പേരില്‍ പത്തനാപുരത്തെ ഗാന്ധി ഭവനില്‍ വച്ച് സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങില്‍ വച്ചാണ് ഷൈനു ക്ലെയര്‍ മാത്യൂസ് ആദരിക്കപ്പെട്ടത്. ചടങ്ങിനോടാനുബന്ധിച്ചു നടന്ന പൊതുസമ്മേളനം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മേഖാലയ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. വേള്‍ഡ് മലയാളി ബിസിനസ് ഫോറം ഗ്ലോബല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, കെ പി സി സി സെക്രട്ടറി റിങ്കൂ ചെറിയാന്‍, വേള്‍ഡ് മലയാളി ബിസിനസ് ഫോറം ചെയര്‍മാന്‍ ജെയിംസ് കൂടല്‍, ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, ഗാന്ധി ഭവന്‍  ചെയര്‍മാന്‍ ഡോ. പുനലൂര്‍ സോമരാജന്‍, വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സംരംഭക പ്രമുഖര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാവിലെ 11.30ന് ആരംഭിച്ച ചടങ്ങുകള്‍ക്ക് ഗാന്ധി ഭവനിലെ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ അവതരിപ്പിച്ച വിവിധ കലാവിരുന്നുകള്‍ മിഴിവേകി. പരിപാടിയില്‍ പങ്കെടുത്ത അതിഥികള്‍ ഉള്‍പ്പടെ ആയിരത്തിയഞ്ഞൂറോളം പേരുടെ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും സംഘാടകര്‍ ഒരുക്കിയിരുന്നു.

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച വെംബ്ലിയില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും നയിക്കും

ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ജനുവരി 24 ന് വെള്ളിയാഴ്ച വെംബ്ലി സെന്റ് ചാവറ കുര്യാക്കോസ് സീറോമലബാര്‍ പ്രോപോസ്ഡ് മിഷനില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജില്‍ ശുശ്രുഷകള്‍ നയിക്കുക. വെംബ്ലിയിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ചാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് ദിനാന്ത യാമങ്ങളില്‍ ഉണര്‍ന്നിരുന്നുള്ള പ്രാര്‍ത്ഥനക്കും, ദിവ്യകാരുണ്യ ആരാധനക്കും കൂടാതെ കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും, രോഗശാന്തിക്കും അനുബന്ധ  ശുശ്രൂഷകളാവും വെംബ്ലിയില്‍ നയിക്കപ്പെടുക.വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ നൈറ്റ്  വിജില്‍ ശുശ്രുഷകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന,പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ,  ഹീലിംഗ് പ്രയര്‍,ആരാധന, തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നരയോടെ തിരുക്കര്‍മ്മങ്ങളും ശുശ്രുഷകളും സമാപിക്കും. ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുവാന്‍ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മനോജ് തയ്യില്‍ 07848808550, മാത്തച്ചന്‍ വിളങ്ങാടന്‍ 07915602258 നൈറ്റ് വിജില്‍ സമയം: ജനുവരി 24, വെള്ളിയാഴ്ച, രാത്രി 19:30 മുതല്‍ 23:30 വരെ Venue: St. Joseph RC Church, 339 Harrow Road, Wembley HA9 6AG.

Other News in this category

  • വീട്ടുമുറ്റത്ത് ഉഗ്രശബ്ദത്തോടെ ഉല്‍ക്കാശില വീണു; കാനഡയില്‍ നിന്നുള്ള ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍
  • ജീവനോടെ നല്‍കിയ ലോബ്സ്റ്ററിന്റെ വില 32,968 രൂപ!!! ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോള്‍ ലഭിച്ച ബില്ല് കണ്ട് ഞെട്ടി യുവതി, സംഭവം ഓസ്‌ട്രേലിയയില്‍
  • സംസാരിക്കാനും ആലിംഗനം ചെയ്യാനും അനുവാദം, വിഷമങ്ങള്‍ പങ്ക് വയ്ക്കാന്‍ ഒരാളെ കിട്ടുന്ന 'ലൗ പാക്കേജ്'മായി ജപ്പാനിലെ ടോക്കിയോയിലെ ഒരു കഫേ
  • 'അപ്പോള്‍ ആതാണല്ലേ ആ പേര് മാറ്റത്തിന് കാരണം', പരസ്യ ബോര്‍ഡുകളിലും മറ്റെല്ലായിടത്തും പ്യൂമയുടെ പേരിന്റെ മാറ്റത്തിന് കാരണം വ്യക്തമാക്കി കമ്പനി
  • പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ 1,057 പുരുഷന്‍മാരുമായി കിടപ്പറ പങ്കിട്ടെന്ന് പോണ്‍ താരം, സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് യുവതിയുടെ തുറന്നു പറച്ചില്‍
  • റിട്ടയര്‍മെന്റ് ജീവിതത്തിന് ശേഷം ജീവിതം സ്വന്തം കാറിലേക്ക് മാറ്റി ദമ്പതികള്‍, യാത്രയ്ക്കിടയില്‍ ഇരുവരുടെയും ഉറക്കവും പാചകവും എല്ലാം കാറില്‍ തന്നെ
  • ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ ചീസ്, ഇത് തയ്യാറാക്കുന്നത് കഴുതപ്പാലില്‍ നിന്നും! വില കേട്ടാല്‍ ഞെട്ടുമെന്ന് തീര്‍ച്ച
  • 25 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് വിചിത്രമായ ഓഫറുമായി ഒരു രാജ്യം, ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനല്‍കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സമ്മാനം
  • അരക്കെട്ടിന്റെ ഭംഗി കൂട്ടണം, സ്വന്തം വാരിയെല്ലുകളില്‍ ആറെണ്ണം നീക്കം ചെയ്ത് ഇന്‍ഫ്ലുവന്‍സര്‍ ആയ യുവതി, ചിലവ് പതിനാല് ലക്ഷം രൂപ
  • നിര്‍മ്മിത ബുദ്ധിയോട് ജോലിയ്ക്ക് അപേക്ഷ തയ്യാറാക്കാന്‍ പറഞ്ഞ് യുവാവ് ഉറങ്ങാന്‍ പോയി, എഴുന്നേറ്റപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച്ച
  • Most Read

    British Pathram Recommends