ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ (എല്‍എംഎച്ച്എസ്) നേതൃത്വത്തില്‍ നടന്ന അയ്യപ്പ വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി.ലിവര്‍പൂള്‍ കെന്‍സിങ്ടണ്‍ മുത്തുമാരിയമ്മന്‍ ക്ഷേത്രം തന്ത്രി പ്രതാപന്‍ ശിവനില്‍ നിന്നും സമാജം പ്രസിഡന്റ് ദീപന്‍ കരുണാകരന്‍ ഭദ്രദീപം ഏറ്റുവാങ്ങി തിരിതെളിയിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
അയ്യപ്പ പൂജ ഗണപതി ആവാഹനത്തോടും കലശപൂജയോടും കൂടിയാണ് ആരംഭിച്ചത്. തുടര്‍ന്ന് ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ കീഴിലെ ചെണ്ട വിദ്യാര്‍ഥികള്‍ സായിയുടെ നേതൃത്വത്തില്‍ പാണ്ടിയും പഞ്ചാരിയും കൊട്ടി കയറിയപ്പോള്‍ കാണികള്‍ക്ക് നല്ല ദൃശ്യനുഭൂതി ആണ് സമ്മാനിച്ചത്.
കുട്ടികളുടെ താലപ്പൊലിയുടെ അകമ്പടിയോടുകൂടി നടന്ന കലശപൂജ പ്രദക്ഷിണം ഭക്തിസാന്ദ്രമായ ദൃശ്യവിരുന്നായി. പ്രതികൂല കാലാവസ്ഥയിലും നൂറുകണക്കിന് ഭക്തരാണ്കാര്‍ഡിനല്‍ ഹീനന്‍ സ്‌കൂളില്‍ എത്തിയത്. വിളക്ക് പൂജ മുഖ്യ കര്‍മ്മിയുടെ കാര്‍മ്മികത്വത്തിലാണ് നടന്നത്.ഇംഗ്ലണ്ടിലെ മികച്ച ഭജന്‍ സംഘങ്ങളില്‍ ഒന്നായ ഭാവലയ ഭജന്‍സിന്റെ സംഗീത വിരുന്നും ശ്രദ്ധേയമായി.
സ്‌കോട്ട്‌ലന്‍ഡില്‍ നിന്നെത്തിയ രഞ്ജിത്ത് ശങ്കരനാരായണന്റെസോപാനസംഗീതം ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കി.ദാസ് ഭാര്യ സീത എന്നിവരുടെ സംഗീതാലാപനവും ശ്രദ്ധിക്കപ്പെട്ടു.യുകെയില്‍ ആദ്യമായി ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച അയ്യപ്പന്റെ ചിന്തുപാട്ട് ഭക്തിയുടെ മറ്റൊരു മാറ്റൊലിയായി.ഹരിവരാസനം പാടിയാണ് ഈ വര്‍ഷത്തെ അയ്യപ്പ വിളക്ക് പൂജ സമാപിച്ചത്.
തുടര്‍ന്ന് നടന്ന പ്രസാദ വിതരണത്തോടൊപ്പം ആടിയ നെയ്യ്, ശബരിമലയില്‍ നിന്നും എത്തിച്ച അരവണ എന്നിവയും വിതരണo ചെയ്തു. സമാജം സെക്രട്ടറി സായികുമാറിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരുംചേര്‍ന്ന് ഒരുക്കിയ ഉപദേവത പ്രതിഷ്ഠ ഉള്‍പ്പടെ ഉള്ള മണ്ഡപവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. സമാജം അംഗമായ അനന്ദുവും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ അന്നദാനത്തിലും നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.