ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് എഡിറ്റ്സ് ടൂള്‍ അവതരിപ്പിച്ചതിനൊപ്പം മറ്റൊരു അപ്ഡേഷനാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാം തങ്ങളുടെ റീലുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്.
നേരത്തെ പരമാവധി 90 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമാണ് റീലുകള്‍ക്ക് അനുവദിച്ചിരുന്നത്. ഇനി മുതല്‍ മൂന്ന് മിനിറ്റ് വരെയാണ് റീലുകളുടെ ദൈര്‍ഘ്യം.
യൂട്യൂബ് ഷോര്‍ട്ട്‌സിന് സമാനമായി ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാനാകും. ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് റീലിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച കാര്യം വ്യക്തമാക്കിയത്.
ഏതാനും മാസം മുമ്പാണ് യൂട്യൂബ് ഷോര്‍ട്ട് വീഡിയോ ദൈര്‍ഘ്യം മൂന്ന് മിനിറ്റായി വര്‍ധിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്‍സ്റ്റഗ്രാമിന്റെയും നീക്കം. യുഎസില്‍ ടിക്ക്ടോക്ക് നേരിടുന്ന നിരോധന ഭീഷണിയും കണക്കിലെടുത്തുള്ള മത്സരബുദ്ധിയോടെയുള്ള നീക്കമാകാം ഇതെന്നും വിലയിരുത്തുന്നു.
ടിക് ടോക്കിനോടും, യൂട്യൂബിനോടും മത്സരിക്കാന്‍ ഇന്‍സ്റ്റഗ്രാം റീലുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 10 മിനിറ്റ് വരെയാക്കി ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും, മൂന്ന് മിനിറ്റ് ദൈര്‍ഘ്യമാണ് കമ്പനി ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്.