ഉപ്പും മുളകിലെ നീലു എന്ന നിഷ സാരംഗ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. ഇപ്പോള്‍ താന്‍ ഡബ്ബ് ചെയ്ത ചിത്രം കാണാന്‍ എത്തിയ നിഷയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കഴുത്തില്‍ താലി അണിഞ്ഞ് നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി എത്തിയ നിഷ സാരംഗിനെ കണ്ട് എല്ലാവര്ക്കും സംശയമായി. ആരെയും അറിയിക്കാതെ കല്യാണം കഴിഞ്ഞോ എന്ന സംശയവുമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചുറ്റുംകൂടി. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി നല്‍കാതെ നിഷ സാംരംഗ് നടന്നു നീങ്ങുകയായിരുന്നു.
ഇത്രയും നാള് മക്കള്‍ക്ക് വേണ്ടി ജീവിച്ചു, ഇനിയൊരു കൂട്ട് വേണമെന്ന് ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നല്ലോ എന്താണ് അതിനെകുറിച്ച് പറയാനുള്ളതെന്ന ചോദ്യത്തിന് ആ കുട്ടി അങ്ങനെ ചോദിച്ചു ഞാന്‍ അങ്ങനെ പറഞ്ഞു എന്നായിരുന്നു മറുപടി.
കല്യാണ വിശേഷം പങ്കുവയ്ക്കാമോ എന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് എന്ത് കല്യാണ വിശേഷം? ആരുടെ എന്നാണ് നടി തിരിച്ചു ചോദിക്കുന്നത്. പുതിയ ജീവിതത്തിലേക്ക് കടന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. ജീവിതം പുതിയതല്ലല്ലൊ, അത് എപ്പോഴും ഇങ്ങനെ നടന്നു കൊണ്ടിരിക്കുകയല്ലേ; അതില്‍ പുതുമ ഇല്ലല്ലൊ എന്നായിരുന്നു നിഷ മറുപടി പറഞ്ഞത്.
അന്‍പതു വയസ് വരെ മക്കള്‍ക്കു വേണ്ടി ജീവിച്ചു, ഇനിയൊരു കൂട്ടു വേണമെന്ന് അഭിമുഖത്തില്‍ പറഞ്ഞിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് നല്ല കാര്യം അല്ലെ. നല്ലത് എപ്പോഴെങ്കിലും ചെയ്യാം എന്ന് വിചാരിക്കുന്നു എന്നാണ് നിഷ മറുപടി പറഞ്ഞത്.
'നമുക്ക് എല്ലാം പങ്കുവയ്ക്കാന്‍ എപ്പോഴും ഒരു ആള് ഉള്ളത് നല്ലതല്ലേ. ഒറ്റപെടുമ്പോള്‍ നമ്മള് അങ്ങനെ ചിന്തിക്കും. ഞാനും അങ്ങനെ ചിന്തിച്ചു. അത് തെറ്റാണെന്ന് തോന്നുന്നില്ല'- നിഷാ സാരംഗ് പറഞ്ഞു.