18
MAR 2021
THURSDAY
1 GBP =107.81 INR
1 USD =86.57 INR
1 EUR =90.25 INR
breaking news : കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വിശുദ്ധ ദേവാലയ കൂദാശ, അഭി. എബ്രഹാം മാര്‍ സ്‌തേഫാനോസ് മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങ് ഫെബ്രുവരി 1ാം തീയതി >>> നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു, അറിയിച്ച് അഖിലയുടെ ഗുരു, പ്രതികരിക്കാതെ നടി നിഖിലയും സഹോദരി അഖിലയും >>> 'നിങ്ങള്‍ക്കൊരിക്കലും നീതികിട്ടുന്നതായി തോന്നിയിട്ടില്ല, മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണ്' നടി പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ >>> മാര്‍ക്കോയ്ക്ക് ശേഷം 'ഗെറ്റ് സെറ്റ് ബേബി'യുമായി ഉണ്ണി മുകുന്ദന്‍; കേരളത്തിലെ വിതരണവുമായി ആശിര്‍വാദ് സിനിമാസ്, ഇതാണ് ആ സന്തോഷ വാര്‍ത്ത >>> 'എന്റെ വാക്കുകളെ വളച്ചൊടിച്ചു, ലൈംഗിക ശേഷി ഇല്ല എന്നല്ല പറഞ്ഞത്' അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു എന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം ഡോ. രജിത് കുമാര്‍ >>>
Home >> Channels
ബിഗ് ബോസ് താരമായ അപ്‌സര ഭര്‍ത്താവ് ആല്‍ബിയുമായി വേര്‍പിരിഞ്ഞോ? ഒടുവില്‍ ആ വാര്‍ത്തകള്‍ക്ക് മറുപടിയുമായി അപ്‌സര

സ്വന്തം ലേഖകൻ

Story Dated: 2025-01-23

ബിഗ് ബോസ് താരമായ അപ്‌സര ഭര്‍ത്താവ് ആല്‍ബിയുമായി വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ അടുത്തിടെ ചര്‍ച്ചകള്‍ സജീവമായിരുന്നു. തന്റെ സഹോദരന്റെ വിവാഹത്തിന് ആല്‍ബി വന്നില്ലെന്ന് ഒരിക്കല്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് അപ്‌സര പ്രതികരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായത്. മാത്രമല്ല അപ്‌സരയുടെ സോഷ്യല്‍ മീഡിയ പേജില്‍ ഭര്‍ത്താവ് ആല്‍ബിയുമായുള്ള ചിത്രങ്ങള്‍ ഇല്ലെന്നതും ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളോടെല്ലാം പ്രതികരിക്കുകയാണ് അപ്‌സര. മഴവില്‍ കേരളം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്

'എന്റെ പഴയ പേജ് പോയിരുന്നു. അതാണ് ഭര്‍ത്താവിന്റെ പഴയ ഫോട്ടോയൊന്നും ഇല്ലാത്തത്. ഇപ്പോള്‍ പുതിയ പേജാണ്. അതില്‍ പുതിയ വീഡിയോകളും ഫോട്ടോകളുമൊക്കെ അപ്‌ഡേറ്റ് ചെയ്യുകയാണ്. ഞാനും എന്റെ ഭര്‍ത്താവും ഡിവോഴ്‌സിനെ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല.

സോഷ്യല്‍ മീഡിയയിലാണെങ്കിലും എല്ലാത്തിനും അതിന്റേതായൊരു സ്പേസുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണെങ്കില്‍ കൂടി അവരുടെ ഏറ്റവും വ്യക്തിപരമായിട്ടുള്ള കാര്യത്തില്‍ ഇടപെടാന്‍ പോകാത്തൊരാളാണ് ഞാന്‍. തിരിച്ച് ഞാനും അത് ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ ഒരു മീഡിയ പേഴ്‌സണ്‍ ആണ്. എന്നിരുന്നാലും എന്റെ വ്യക്തിപരമായ കാര്യം , ഉണ്ടായാലും ഇല്ലെങ്കിലും അത് പുറത്തുപറയാന്‍ താത്പര്യമില്ലെങ്കില്‍ അതില്‍ ഇടപെടാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ല.

ആളുകള്‍ ഈ വിഷയത്തില്‍ വീഡിയോകള്‍ ഇടുന്നു, സംസാരിക്കുന്നു,ചര്‍ച്ചയാക്കുന്നു ഇതൊക്കെ ഞാന്‍ കാണുന്നുണ്ട്. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കാന്‍ താത്പര്യമില്ല.

എന്റെയും ഭര്‍ത്താവിന്റേയും പേഴ്സണല്‍ കാര്യമാണ്. ഞങ്ങള്‍ക്ക് അതേക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. പറയുന്നവര്‍ പറഞ്ഞോട്ടെ , നമ്മള്‍ കൂടി അതില്‍ പ്രതികരിക്കുമ്പോഴല്ല കൂടുതല്‍ ചര്‍ച്ചയാകുന്നത്. അതിന് ഞാന്‍ ഇല്ല', അപ്‌സര പറഞ്ഞു.

ബിഗ് ബോസ് താരമായ ജിന്റോയാണ് ആല്‍ബിയുമായുള്ള അപ്‌സരയുടെ ബന്ധം വേര്‍പിരിയാന്‍ കാരണമായതെന്ന തരത്തിലുള്ള ചര്‍ച്ചകളോടും അവര്‍ പ്രതികരിച്ചു. 'ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ഇതൊന്നും അറിഞ്ഞിട്ട് പോലുമില്ല.

ഞാന്‍ അഹങ്കാരിയാണെന്നൊക്കെയാണ് ഇത്തരത്തിലുള്ള വീഡിയോ ചെയ്തയാള്‍ പറയുന്നത്. ശരിയാണ്, എനിക്ക് അഹങ്കാരമൊക്കെ ഉണ്ട്. പാവം പോലെ അഭിനയിച്ചിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല. ആവശ്യമില്ലാത്തിടത്ത് അഹങ്കാരം കാണിക്കുന്നൊരാളല്ല ഞാന്‍. അഹങ്കാരം കാണിക്കേണ്ടിടത്ത് കാണിച്ചിട്ടുമുണ്ട്.

പിന്നെ ഞാനും ജിന്റോ ചേട്ടനും തമ്മിലുള്ള കാര്യം, ഞാനും ചേട്ടനും ബിഗ് ബോസ് ഫ്‌ലോറില്‍ വെച്ച് വലിയ വാദപ്രതിവാദങ്ങള്‍ ഉണ്ടായിട്ടില്ല. ഞങ്ങള്‍ അവിടെ പെര്‍ഫോം ചെയ്തിട്ടൊക്കെ ഉണ്ട്. പക്ഷെ പുറത്ത് വന്നതിന് ശേഷം ജിന്റോ ചേട്ടനുമായി യാതൊരു കോണ്‍ടാക്ടും ഇല്ല. അവിടെ നല്ല ബന്ധമുണ്ടായിരുന്ന പലരുമായി പുറത്തുവന്നതിന് ശേഷം കോണ്‍ടാക്ട് ഇല്ല. അതിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഈ വാര്‍ത്ത പടച്ച് വിട്ടയാളെ ഞാന്‍ വിളിക്കുന്നുണ്ട്.

ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നുവെച്ച് ഒരാളെ വിറ്റ് ജീവിക്കരുത്. ഒരാളുടെ ഇമോഷനും അവസ്ഥയുമൊക്കെ ഇല്ലാത്തകാര്യങ്ങള്‍ പറഞ്ഞ് വിറ്റ് ജീവിക്കാന്‍ നോക്കുന്നത് ശരിയല്ല. കര്‍മയില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. ഒരാളെ ദ്രേഹിച്ച് ജീവിക്കുന്നത് ഒരിക്കലും ശാശ്വതം അല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്', അപ്‌സര പറഞ്ഞു.

More Latest News

കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വിശുദ്ധ ദേവാലയ കൂദാശ, അഭി. എബ്രഹാം മാര്‍ സ്‌തേഫാനോസ് മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങ് ഫെബ്രുവരി 1ാം തീയതി

ഇംഗ്ലണ്ട്: കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വിശുദ്ധ ദേവാലയ കൂദാശ ഫെബ്രുവരി 1- ന് നടത്തപ്പെടും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു.കെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭി. എബ്രഹാം മാര്‍ സ്‌തേഫാനോസ് മുഖ്യകാര്‍മികത്വം വഹിക്കും. നാളെ വെള്ളിയാഴ്ച വൈകിട്ട് 5:00 ന് സന്ധ്യ നമസ്‌കാരം 5:45-ന് വിശുദ്ധ ദേവാലയത്തിന്റെ കൂദാശയുടെ ആദ്യഭാഗം ദേവാലയ കൂദാശയ്ക്ക് ഇടവക മെത്രാപ്പോലീത്തയും, ഇടവക വികാരി മാത്യൂസ് കുറിയാക്കോസും നേതൃത്വം നല്‍കും. ശേഷം ഫെബ്രുവരി-1 ശനിയാഴ്ച 7:30-ന് പ്രഭാത നമസ്‌കാരവും 8:30-ന് വിശുദ്ധ ദേവാലയത്തിന്റെ കൂദാശയുടെ രണ്ടാം ഭാഗം 10:00-ന് വിശുദ്ധ കുര്‍ബാന. വൈകിട്ട് 3:00 മണിക്ക് പൊതുസമ്മേളനം (CB23 3RD പാപ്വര്‍ത്ത് വില്ലേജ് ഹാള്‍) സ്വാഗത പ്രസംഗം. ഇടവക വികാരി മാത്യൂസ് കുറിയാക്കോസ് പൊതുസമ്മേളനത്തിന്റ് അദ്ധ്യക്ഷന്‍ ഇടവക മെത്രാപ്പോലീത്ത അഭി. എബ്രഹാം മാര്‍ സ്‌തേഫാനോസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യഅതിഥി: IAN SOLLOM (MP ST.NEOTS & MID CAMBRIDGESHIRE) MAYOR NIK JOHNSON (CAMBRIDGESHIRE & PETERBOROUGH COMBINED AUTHORITY) MAYOR BAIJU THITTALA (CAMBRIDGE CITY COUNCIL) REV FR.VARGHESE MATHEW(DIOCESAN SECRETARY) കൃതജ്ഞത റോബിന്‍ തോമസ് (ഇടവക സെക്രട്ടറി). ഒപ്പം യു.കെ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ വൈദികര്‍, സഭാ പ്രതിനിധികള്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, സഭാവിശ്വാസികളും ചടങ്ങില്‍ ഭാഗമാകും. ഈസ്റ്റ് ആംഗ്ലിയ മേഖലയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആദ്യത്തെ പള്ളിയാണ്. 2005 - ന്റ് തുടക്കത്തില്‍ ഈ പ്രദേശത്തേക്ക് കുടിയേറിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വിശ്വാസികളുടെ ആഗ്രഹത്തില്‍ നിന്നാണ് ഈ ഇടവക സ്ഥാപിതമായത്. സഭയുടെ പാരമ്പര്യങ്ങളിലും, അനുഷ്ഠാനങ്ങളിലും സര്‍വ്വശക്തനായ ദൈവത്തെ ആരാധിക്കുന്നതിനായി റവ.ഫാ.ഏബ്രഹാം തോമസിന്റേയും ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി (ഭദ്രാസന മെത്രപ്പോലീത്ത) ഈ പ്രദേശത്തെ സഭാ വിശ്വാസികളുടെ പരിശ്രമ ഫലവുമായി കേംബ്രിഡ്ജ്  ഷെയറിലെ പാപ്വവേര്‍ത്തില്‍ ആദ്യത്തെ വിശുദ്ധ കുര്‍ബാന 2006-ന്റ് തുടക്കത്തില്‍ നടത്തപ്പെട്ടു. 2007 ജൂണില്‍ അന്നത്തെ യു.കെ, കാനഡ, യൂറോപ്പ് ഭദ്രാസനത്തിലെ കാലംചെയ്ത ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത ഈ ഇടവകയെ ഒരു സ്വതന്ത്ര ഇടവകയാക്കി ഉയര്‍ത്തി. 2014 ജൂലൈ മാസത്തില്‍ ഈ പള്ളിയും, അനുബന്ധ സ്ഥലവും ഇടവക സ്വന്തമായി വാങ്ങിക്കുകയും തുടര്‍ന്ന് 2016 ല്‍ ഇന്നത്തെ മാത്യകയില്‍ നവീകരിക്കുന്നതിനു വേണ്ട ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. 2018 ജുലായില്‍ അന്നത്തെ ഭദ്രാസന മെത്രപ്പോലിത്ത അഭി: മാത്യൂസ് മാര്‍ തീമോത്തിയോസ് നവീകരിച്ച ദേവാലയത്തിന്റെ കല്ലിടില്‍ കര്‍മ്മം നിര്‍വ്വഹിക്കുകയും പ്രാത്ഥന ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്തു. ഇടവക പൊതുയോഗ തീരുമാനപ്രകാരം 2025 ജനുവരി 31, ഫെബ്രുവരി -1-നും ഇടവകയുടെ കൂദാശ നടത്തുന്നതിനുള്ള തീരുമാനമുണ്ടാവുകയായിരുന്നു. ഇന്ന് നിലവല്‍ ഇടവകയില്‍ 50 ല്‍ പരം കുടുംബ അംഗങ്ങളും, ഒപ്പം പഠനത്തിനായി എത്തിയ വിദ്യാര്‍ത്ഥികളും, ആരോഗ്യ മേഖലയിലേക്ക് കടന്നുവന്ന വിശ്വാസികളും വിശുദ്ധ ആരാധനയില്‍ പങ്കെടുത്ത് വരുന്നു. സഭയുടെ കാനോനികമായ എല്ലാ അനുഷ്ഠാനങ്ങളും ശുശ്രൂഷകളും ചിട്ടയായി നടത്തുന്നതിന് ഈ ഇടവക എന്നും മുന്‍പില്‍ തന്നെയാണ്. ഈ ദേവാലയ കൂദാശ കര്‍മ്മത്തിലേക്ക് എല്ലാവരെയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. REV.FR.MATHEWS KURIAKOS (VICAR 07832999325) SECRETARY ROBIN THOMAS (07841385777) TREASURER BINOJ VARGHESE (07708327018) CONVENER SUKU DANIEL (07952916136) JOINT CONVENER ANILRAJU (07877332931) PUBLICITY CONVENER JITHOSH JOHN (07908174434)

നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു, അറിയിച്ച് അഖിലയുടെ ഗുരു, പ്രതികരിക്കാതെ നടി നിഖിലയും സഹോദരി അഖിലയും

നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാതെ നടി നിഖിലയും സഹോദരി അഖിലയും. അഖില തലപ്പാവ് വെച്ച് സന്യാസ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം പ്രചരിച്ചതോടെയാണ് ഈ കാര്യം എല്ലാവരും അറിയുന്നത്. ഈ ചിത്രം പങ്കുവെച്ചത് അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയ ആണ്. ഇദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പും ഇതിനോടകം ചര്‍ച്ചയാകുകയാണ്. ഡിസംബര്‍ 12 ന് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. പിന്നീട് അഖില കുറിപ്പൊന്നും പങ്കുവച്ചില്ലെങ്കിലും 'ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്ന 'അഭിനവ ബാലാനന്ദഭൈരവയുടെ കുറിപ്പാണ് ഈ വിഷയം ചര്‍ച്ചയാവാന്‍ കാരണം. അഭിനവ പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തില്‍ സന്യാസ വേഷത്തില്‍ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയും കാണാം. ചിത്രത്തിലുള്ളത് സിനിമാതാരം നിഖില വിമലിന്റെ സഹോദരിയല്ലേ എന്ന് നിരവധി പേര് കമന്റ്‌റ് ചെയ്യുന്നുണ്ട്. 'ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും സന്യാസവും മഹാ മണ്ഡലേശ്വര്‍ പദവിയും സ്വീകരിച്ചു സലില്‍ ചേട്ടന്‍ എന്നതില്‍ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തില്‍ എന്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതില്‍ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിപ്പ് ഭാരതത്തിന്റെ പാരമ്പര്യം ഉയര്‍ത്തുവാന്‍ രണ്ട് പേര്‍ക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാര്‍ത്ഥിച്ച് കൊണ്ട്, നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം അഭിനവ ബാലാനന്ദഭൈരവ' എന്നാണ് ഫേസ്ബുക്ക് കുറിപ്പ്. കലാമണ്ഡലം വിമലാദേവിയുടെയും എം. ആര്‍ പവിത്രന്റെ മകളാണ് അഖില വിമലും നടി നിഖില വിമലും. നിഖില വിമല്‍ ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ പഠനത്തിലാണ് അഖില വിമല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്‌സിലായിരുന്നു ഗവേഷണം. ഇതിന് ശേഷം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മെലോണ്‍ സ്‌കൂള്‍ ഒഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ച് ഫെലോയായിരുന്നു.

'നിങ്ങള്‍ക്കൊരിക്കലും നീതികിട്ടുന്നതായി തോന്നിയിട്ടില്ല, മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണ്' നടി പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ

മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്ന് നടി പ്രിയങ്ക. ആര് എന്ത് പറഞ്ഞാലും താന്‍ ഈ കാര്യത്തില്‍ അവര്‍ക്കൊപ്പമാണെന്ന് നടി പറഞ്ഞു. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ് മാസക്കാലം അവര്‍ അനുഭവിക്കുന്ന വേദന ചെറുതല്ലെന്നും നടി വ്യക്തമാക്കി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഞാന്‍ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. നിങ്ങള്‍ക്കൊരിക്കലും നീതികിട്ടുന്നതായി തോന്നിയിട്ടില്ല. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണ്. നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ട്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ്മാസക്കാലം പുരുഷന്മാര്‍ അനുഭവിക്കുന്ന വേദന ചെറുതല്ല. സ്ത്രീ ധൈര്യമായി ഹോട്ടല്‍റൂമില്‍ പോവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും സ്ത്രീകള്‍ ഏറ്റെടുക്കണം. പ്രശ്‌നം ഉണ്ടായിക്കഴിഞ്ഞാല്‍ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുക, സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നത് നിലവിലെ രീതി. എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല. അതിനെയൊന്നും പിന്തുണച്ച് സംസാരിക്കാന്‍ കഴിയില്ല' എന്നും പ്രിയങ്ക പറഞ്ഞു. തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനം. ഇഷ്ടത്തിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. സിനിമയില്‍ നിന്നും നല്ലത് മാത്രം ജീവിതത്തില്‍ പകര്‍ത്തുക. വിദേശ വനിതകള്‍ ചെറിയ ഡ്രെസ്സിട്ട് വരുമ്പോള്‍ എല്ലാവരും നോക്കി നില്‍ക്കാറുണ്ടല്ലോ, അവരെ എന്താ സാരി ഉടുപ്പിക്കാത്തത്. എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കേരളസാരി ഉടുപ്പിക്കുമോ എന്നും പ്രിയങ്ക ചോദിക്കുന്നു.

മാര്‍ക്കോയ്ക്ക് ശേഷം 'ഗെറ്റ് സെറ്റ് ബേബി'യുമായി ഉണ്ണി മുകുന്ദന്‍; കേരളത്തിലെ വിതരണവുമായി ആശിര്‍വാദ് സിനിമാസ്, ഇതാണ് ആ സന്തോഷ വാര്‍ത്ത

പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്. ആശിര്‍വാദിന്റെ അമരക്കാരനായ ശ്രീ അന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഉണ്ണി മുകുന്ദന്‍ ഐ വി എഫ് സ്‌പെഷ്യലിസ്റ്റ് ആയി എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി'  ഒരു  ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അദ്ദേഹം  കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്നു..  കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. നിഖില വിമല്‍ ആണ് നായിക.   സ്‌കന്ദാ സിനിമാസും കിംഗ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍  സജീവ് സോമന്‍, സുനില്‍ ജയിന്‍,  പ്രക്ഷാലി ജെയിന്‍ എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതില്‍ അണിനിരക്കുന്നു. പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ ഉണ്ണിമുകുന്ദന്‍  തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു സമ്പൂര്‍ണ്ണ കുടുംബ ചിത്രമായാണ് 'ഗെറ്റ് സെറ്റ് ബേബി' എത്തുന്നത്. RDXന് ശേഷം അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടല്‍ ഫാമിലി എന്റര്‍ടെയിനറായിരിക്കും 'ഗെറ്റ് സെറ്റ് ബേബി' എന്ന് അണിയറപ്രവര്‍ത്തകള്‍ പറഞ്ഞു. ചിത്രത്തിന്റെ  സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി എസ് ആണ്. എഡിറ്റിംഗ് അര്‍ജു ബെന്‍.  സുനില്‍ കെ ജോര്‍ജ് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ പ്രണവ് മോഹന്‍. പ്രമോഷന്‍ കണ്‌സള്‍ട്ടന്റ് വിപിന്‍ കുമാര്‍ വി. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

'എന്റെ വാക്കുകളെ വളച്ചൊടിച്ചു, ലൈംഗിക ശേഷി ഇല്ല എന്നല്ല പറഞ്ഞത്' അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു എന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം ഡോ. രജിത് കുമാര്‍

ബിഗ് ബോസ് ഷോയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ഡോ. രജിത് കുമാര്‍. അധ്യാപകന്‍ പ്രാസംഗികന്‍ എന്ന രീതിയില്‍ അറിയപ്പെട്ടിരുന്ന രജിത് കുമാര്‍ ബിഗ് ബോസ് സീസണ്‍ 2 ലേക്ക് എത്തിയതോടെ കൂടുതല്‍ പ്രശസ്താവുകയായിരുന്നു. ഒപ്പം ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു താരം. കഴിഞ്ഞ ദിവസങ്ങളില്‍ രജിത് കുമാര്‍ ശ്രദ്ധ നേടിയത് അദ്ദേഹത്തിന്റെ അഭിമുഖത്തിലൂടെയാണ്. രണ്ടാം വിവാഹം അടക്കമുള്ള തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചായിരുന്നു രജിത് കുമാര്‍ സംസാരിച്ചത്. എന്നാല്‍ താന്‍ നല്‍കിയ അഭിമുഖം വളച്ചൊടിച്ച് മറ്റൊരു രീതിയിലാണ് പ്രചരിപ്പിച്ചതെന്നും ഇത് തന്നെ വിഷമിപ്പിച്ചെന്നും രജിത് കുമാര്‍ പറയുന്നു. ലൈംഗിക ശേഷി ഇല്ല എന്നല്ല പറഞ്ഞത്. ആത്മീയ പാതയിലൂടെ മനസിനെ നിയന്ത്രിച്ച് വരുതിയിലാക്കി എന്നാണ് പറഞ്ഞത്. എന്നാല്‍ പുറത്ത് പ്രചരിക്കുന്നത് ഇത്തരത്തിലല്ലെന്നും രജിത് കുമാര്‍ പറയുന്നു. വിവാദമായ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഇനിയൊരു വിവാഹ ജീവിതം തനിക്കുണ്ടാകില്ല. കഴിഞ്ഞ 17 വര്‍ഷം കൊണ്ട് ഞാന്‍ ശുദ്ധീകരിച്ചെടുത്ത കുറച്ച് നല്ല അറിവുള്ള, നല്ല ഗുണ നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ജീനുകള്‍ തന്നെയാണ് എന്റെ ബീജത്തിലുള്ളതെന്ന് എനിക്ക് മനസ്സാലാകും. എന്നാല്‍ ഞാന്‍ മാത്രം വിചാരിച്ചാല്‍ എന്റേതായി ഒരു കുഞ്ഞ് ഉണ്ടാകില്ലാലോ. ഞാനിത് നിക്ഷേപിക്കാനായി ഒരു സ്ഥലം കണ്ടെത്തണം. അതിന് എനിക്ക് അനുയോജ്യമായ ഒരാള്‍ എന്റെ മുന്നില്‍ എത്തിക്കാണണം. എന്റെ അടുത്ത തലമുറ ജനിക്കാത്ത രീതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ആക്കി വച്ചിട്ടുണ്ട്. ഷണ്ഡനായി ജനിക്കുന്നവരുണ്ട്. ജനങ്ങളാല്‍ ഷണ്ഡനാക്കപ്പെടുന്നവരുണ്ട്. ബൈബിള്‍ വചനം പോലെ ദൈവരാജ്യത്തെ പ്രതി സ്വയം ഷണ്ഡരാകുന്നവരുമുണ്ട്. ആ ഘട്ടത്തിലാണ് ഞാനിപ്പോള്‍. ഡോക്ടര്‍ ബിജു എബ്രഹാം എന്ന ബംഗ്ലൂര്‍ കമാന്‍ഡോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റുണ്ട്. അദ്ദേഹം തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്. ബിജു എബ്രഹാം നിര്‍മ്മിക്കുന്ന സിനിമയില്‍ ഞാന്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളുമാണ്. അടുത്തകാലത്ത് ഞാന്‍ അദ്ദേഹത്തെ നേരില്‍ കാണുകയും എന്നെ പരിശോധിക്കണമെന്നും പറഞ്ഞും. ഞാന്‍ സ്വയം ആര്‍ജിച്ചെടുത്ത ഇറക്ടൈല്‍ ഡിസ്ഫങ്ഷനെന്ന അവസ്ഥയുണ്ട്. അദ്ദേഹം എന്നെ പരിശോധിക്കുകയും ചേട്ടന്‍ ധൈര്യമായി മുന്നോട്ട് പൊയ്ക്കോ എന്നും അദ്ദേഹം പറഞ്ഞു. അതായത് ഞാന്‍ ന്യൂറല്‍ രീതിയില്‍ ഇന്‍ആക്ടാവിയിരിക്കുകയാണ് എന്നിങ്ങനെയായിരുന്നു താരത്തിന്റെ അന്നത്തെ വാക്കുകള്‍.

Other News in this category

  • 'എന്റെ വാക്കുകളെ വളച്ചൊടിച്ചു, ലൈംഗിക ശേഷി ഇല്ല എന്നല്ല പറഞ്ഞത്' അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു എന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം ഡോ. രജിത് കുമാര്‍
  • 'ജോലി ചെയ്ത് മടുത്ത് വീട്ടില്‍ വരുമ്പോള്‍ ഒരു ചായ ഉണ്ടാക്കി ഒന്നിച്ചിരുന്ന് കുടിച്ച് അന്ന് സംഭവിച്ച കാര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ ഒരാള്‍ വേണമെന്ന് തോന്നിയിട്ടുണ്ട്' തുറന്ന് പറഞ്ഞ് ആര്യ
  • 'മക്കളെ തോല്‍വി പഠിപ്പിക്കണം, തോറ്റു പഠിച്ചു വേണം അവര്‍ മുന്നോട്ട് വരാന്‍ വിജയം മാത്രമല്ല തോല്‍വിയും ഉണ്ട് എന്ന് അവര്‍ മനസ്സിലാക്കണം' അഖില്‍ മാരാര്‍
  • സ്റ്റാര്‍ മാജിക്ക് താരവും നടിയും അവതാരകയുമായ ഡയാന ഹമീദ് വിവാഹിതയായി, കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും
  • 'ഞാനും അഖിലും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല, മാരാരുമായി മറ്റാര്‍ക്കെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത് അവര്‍ തമ്മിലുള്ള കാര്യമാണ്' മനസ്സ് തുറന്ന് അപ്‌സര
  • 'തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു' ഒന്നാം വാര്‍ഷികത്തില്‍ തമിഴ് ആചാര പ്രകാരം വീണ്ടും വിവാഹിതയായി സ്വാസിക വിജയ്
  • 'സത്യസന്ധമായി ജീവിക്കുന്നവരുടെ ജീവിതത്തില്‍ നിന്നും പലരും വഴിമാറി പോയേക്കാം' എന്ന് നിഷ സാരംഗ്, പ്രേക്ഷകരോട് എന്തേലും പറയാനുണ്ടെങ്കില്‍ നേരെ പറ എന്ന് ആരാധകര്‍
  • കഴുത്തില്‍ താലി അണിഞ്ഞ് നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി എത്തി ഉപ്പും മുളക് താരം നിഷ സാരംഗ്, താരം വിവാഹിതയായോ എന്ന് ആരാധകര്‍
  • ബിഗ് ബോസ് തമിഴ് സീസണ്‍ 8ല്‍ വിജയ കിരീടം ചൂടി മുത്തുകുമാരന്‍, നടന്‍ വിജയ് സേതുപതിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി മുത്തുകുമാരന്‍, നാല്‍പത് ലക്ഷം രൂപയാണ് സമ്മാന തുക
  • 'കാറിന്റെ പിന്‍സീറ്റില്‍ എന്നെ കണ്ടപ്പോള്‍ ആ നടി ഡോര്‍ വലിച്ചടച്ചു'; അന്നത്തെ ആ ദുരനുഭവം പങ്കുവച്ച് മറീന മൈക്കിള്‍
  • Most Read

    British Pathram Recommends