ഉപ്പും മുളകും എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ വ്യക്തിയാണ് നിഷ സാരംഗ്. ഉപ്പും മുളകിലെ നീലു എന്ന് പറയുന്നത് പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ട വ്യക്തിയാണ്. ഇപ്പോള്‍ താരം പരമ്പരയില്‍ നിന്നും മാറി നില്‍ക്കുകയാണ്. അതിനിടയില്‍ നിഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കാര്യങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. ഒന്നും വിട്ടുപറയാതെയാണ് നിഷ സാരംഗിന്റെ പോസ്റ്റുകള്‍. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പോസ്റ്റ് ആണ് വീണ്ടും ശ്രദ്ധ നേടുകയാണ്.
'സത്യസന്ധമായി ജീവിക്കുന്നവരുടെ ജീവിതത്തില്‍ നിന്നും പലരും വഴിമാറി പോയേക്കാം. കാരണം, മനോഹരമായ കള്ളങ്ങളെയാണ് പലരും ഇഷ്ടപ്പെടുന്നത്'', എന്നാണ് നിഷ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
'പ്രേഷകരുടെ പ്രിയപ്പെട്ട നീലു, എന്തെങ്കിലും ഉണ്ടെങ്കില്‍ തുറന്നു പറയൂ. നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരുപാട് പ്രേഷകര്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ട്. കുറച്ചുപേര്‍ പലതും പുറത്തു വിടുന്നു. എന്തായാലും എപ്പോഴായാലും എല്ലാം അറിയും. എങ്കില്‍ അത് നേരത്തെ ആയിക്കൂടെ. മറ്റുള്ളവര്‍ക്ക് ദോഷം വരരുതലോ എന്നാഗ്രഹിക്കുന്ന കൂട്ടത്തിലാണ് നിഷ എന്നു ഞങ്ങള്‍ക്ക് അറിയാം. എന്നാലും പറയാതിരിക്കാന്‍ വയ്യ. നിഷയെ സ്നേഹിക്കുന്ന ഒരുപാടു പേര് നിങ്ങളെ കാത്തിരിപ്പുണ്ട്'', എന്നാണ് പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്.
'എന്തിനാ നിങ്ങള്‍ വളഞ്ഞിട്ട് മൂക്ക് പിടിക്കുന്നത്. പ്രേക്ഷകരോട് എന്തേലും പറയാനുണ്ടെങ്കില്‍ നേരെ പറ'', എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ''നിഷാമ്മ എന്താണ് പ്രശ്നം എന്ന് നിങ്ങള്‍ തുറന്ന് പറയുമോ'', ''ആരെയെങ്കിലും പേടിച്ചിട്ടാണോ''? തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.